Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 0, 4, അടുത്തതിലും വൈഭവ് വീഴും!! ശ്രേയസിന്റെ മാസ്റ്റര്‍ പ്ലാന്‍, ചാഹറിന്റെ അതേ തന്ത്രമോ?

ഐപിഎല്ലിന്റെ ഈ സീസണിലെ അദ്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപ്പണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് സൂര്യവംശിക്കു സാധിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റ് ഈയാഴ്ച പുനരാരംഭിക്കാനിരിക്കെ സീസണിലെ ശേഷിച്ച മല്‍സരങ്ങളിലും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇടംകൈയന്‍ ബാറ്റര്‍.

പഞ്ചാബ് കിങ്‌സുമായി ഞായറാഴ്ച വൈകീട്ട് 3.30നാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. സ്‌ഫോടനാത്മക ഇന്നിങ്‌സുമായി കളിയില്‍ നിര്‍ണായക സ്ഥാധീനമുണ്ടാക്കാനാണ് വൈഭവിന്റെ ശ്രമം. പക്ഷെ കൗമാര താരത്തിനു ഇതു സാധിച്ചേക്കില്ല. വൈഭവിനെ പൂട്ടാന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതു എന്താണെന്നു നോക്കാം.

VAIBHAV suryavanshi

വൈഭവിനെ പൂട്ടുമോ?

ക്രീസിലെത്തിയ ശേഷം ആദ്യത്തെ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വൈഭവ് സൂര്യവംശി. 14 കാരനു വിനയാവുന്നതും ഈ അമിത അഗ്രസീവ് സമീപമാണ്. ഇത്തരമൊരു ശൈലി എല്ലാ സാഹര്യങ്ങളിലും വിജയിക്കണമെന്നില്ല. മാത്രമല്ല വിജയത്തേക്കാള്‍ തിരിച്ചടികളുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

വൈഭവിന്റെ ദൗര്‍ബല്യം മനസ്സിലാക്കി കൃത്യമായ പ്ലാനുമായിട്ടാണ് ഞായറാഴ്ച ജയ്പൂരില്‍ നടക്കാനിരിക്കുന്ന മല്‍സരത്തിനായി പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇറങ്ങുക. ബോളുകള്‍ പ്രതിരോധിക്കുന്നതിലും ഡിഫന്‍സീവ് ഷോട്ടുകള്‍ കളിക്കുന്നതിലുമുള്ള വൈഭവിന്റെ വീക്ക്‌നെസാണ് ശ്രേയസ് നോട്ടമിട്ടു വച്ചിരിക്കുന്നത്.

വളരെ അസാധാരണമായ ഒരു ബാറ്റിങ് ശൈലിയാണ് വൈഭവിന്റേതെന്നു കാണാം. സാധാരണയായി മുകളിലേക്കുള്ള ബാക്ക്‌ലിഫ്റ്റാണ് ഡിഫന്‍സീവ് ഷോട്ടുകള്‍ക്കായി കളിക്കാറുള്ളത്. പക്ഷെ ഇവിടെ വൈഭവിന്റെ രീതി വ്യത്യസ്തമാണ്. ബാറ്റ് താഴേക്കു വീശിയ ശേഷം പിന്നീട് മുകളിലേക്കു വരികയാണ് ഇവിടെയുണ്ടാവുന്നത്. ഈ കാരണത്താല്‍ ഡിഫന്‍സീവ് ഷോട്ടുകള്‍ കളിക്കുകയെന്നത് വൈഭവിനു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

ഈ ബാറ്റിങ് ടെക്‌നിക്ക് കാരണം താരം ശരിക്കും വിഷമിക്കുന്നുണ്ടെന്നു ഈ സീണണിലെ ചില മല്‍സരങ്ങള്‍ കാണിച്ചു തന്നിരുന്നു. തനിക്കു അത്ര അനുയോജ്യമല്ലാത്ത ഏരിയകളില്‍ ബോള്‍ പിച്ച് ചെയ്യുേേമ്പാള്‍ വൈഭവിനു അതു മികച്ച രീതിയില്‍ പ്രതിരോധിക്കാനും കഴിയുന്നില്ല.

ഈ ഐപിഎല്ലിലെ ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും താരത്തിന്റെ വീക്ക്‌നെസുകള്‍ ബൗളര്‍മാര്‍ കൂടുതല്‍ പഠിച്ചു വരികയാണ്. വൈഭവിനെ സമര്‍ഥമായി തളയ്ക്കാന്‍ അര്‍ഷ്ദീപ് സിങിനെപ്പോലെ തന്ത്രശാലികളായ ബൗളര്‍മാരും പഞ്ചാബ് സംഘത്തിലുണ്ട്. താരത്തിന്റെ ഈ വീക്ക്‌നെസിനു അനുസരിച്ചുള്ള ഗെയിം പ്ലാന്‍ തന്നെയായിരിക്കും പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസും ഒരുക്കിയത്.

VAIBHAV suryavanshi

വൈഭവിന്റെ വീക്ക്‌നെസ്

മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ വൈഭവ് സൂര്യവംശി ഡെക്കായാണ് ക്രീസ് വിട്ടത്. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ താരത്തിനുണ്ടായുള്ളൂ. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും മികച്ച സ്വിങ് ബൗളറുമായ ദീപക് ചാഹറാണ് കളിയില്‍ വൈഭവിനെ മടക്കിയത്. രാജസ്ഥാന്‍ റോയല്‍സ് കൗമാര താരത്തിന്റെ വീക്ക്‌നെസ് അനുസരിച്ചാണ് താന്‍ ബൗള്‍ ചെയ്തതെന്നും ഇതു എന്താണെന്നും ചാഹര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ഓരോ ബാറ്റര്‍മാര്‍ക്കും അവരുടേതായ ഒരു പാറ്റേണ്‍ തീര്‍ച്ചയായുമുണ്ടാവും. ചില കാര്യങ്ങൡ വൈഭവ് നല്ല സ്‌ട്രോങായിരിക്കും. ചിലതിലാവട്ടെ ദുര്‍ബലനുമായിരിക്കും. അതുകൊണ്ടു ഓരോ ബാറ്റര്‍ക്കും വേണ്ടി ഞങ്ങള്‍ പ്ലാനുകളും തയ്യാറാക്കാറുണ്ട്. അല്‍പ്പം ഫുള്ളര്‍ ലെങ്ത്തിലുള്ള ബോളുകള്‍ പ്രതിരോധിക്കാന്‍ വൈഭവ് ബുദ്ധിമുട്ടുന്നുണ്ട്. താന്‍ പരീക്ഷിച്ചതും ഇതേ തന്ത്രം തന്നെ ആയിരുന്നുവെന്നും ചാഹര്‍ വെളിപ്പെടുത്തിയിരുന്നു.

അവസാനത്തെ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ വൈഭവ് ക്ലിക്കായിട്ടില്ല. മുംബൈക്കെതിരേ ഡെക്കായ താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ പൂജ്യത്തിനും മടങ്ങി.

Story first published: Wednesday, May 14, 2025, 13:12 [IST]
Other articles published on May 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+