Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 13 കാരനെ കയറൂരി വിടുമോ? വൈഭവിനെക്കുറിച്ചുള്ള പ്ലാനെന്ത്, തുറന്നു പറഞ്ഞ് സഞ്ജു!!

ഐപിഎല്ലിന്റെ 18ാം സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ഏറ്റവുമധികം ആവേശത്തോടെ ഉറ്റുനോക്കുന്ന കാര്യം പുതിയ താരോദയമായ വൈഭവ് സൂര്യവന്‍ഷിയെ കളിക്കളത്തില്‍ കാണാനാവുമോയെന്നതാണ്. 13ാം വയസ്സില്‍ തന്നെ ഐപിഎല്‍ കരാര്‍ സ്വന്തമാക്കി ഈ കൗമാര താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു.

ഇത്രയും ചെറിയ പ്രായത്തില്‍ ഐപിഎല്ലില്‍ കരാര്‍ ലഭിക്കണമെങ്കില്‍ വൈഭവ് ചില്ലറക്കാരനല്ലെന്നു ക്രിക്കറ്റ് ആരാധകരും ഉറപ്പിക്കുന്നു. എന്നാല്‍ ഐപിഎല്‍ പോലെയൊരു വലിയ ലീഗില്‍ കളിക്കാനുള്ള പക്വത ഇപ്പോള്‍ ഈ പയ്യനുണ്ടോയെന്നാണ് പലരുടെയും മനസ്സിലുള്ള ചോദ്യം. അതുകൊണ്ടു തന്നെ ഈ സീസണില്‍ റോയല്‍സിന്റെ കുപ്പായത്തില്‍ വൈഭവിനെ കാണാനാവുമോയെന്ന കാര്യത്തില്‍ സംശയങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ വൈഭവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രതികരണം നടത്തിയിരിക്കുകയാണ് റോയല്‍സ് ക്യാപ്റ്റനും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണ്‍. ജിയോഹോട്‌സ്റ്റാറിന്റെ സൂപ്പര്‍ സ്റ്റാര്‍ സീരീസിന്റെ പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU VAIBHAV

വൈഭവ് അരങ്ങേറുമോ?

വെടിക്കെട്ട് ബാറ്ററായ വൈഭവ് സൂര്യവന്‍ഷി ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചേക്കുമെന്നും അതിനായി താരം തയ്യാറായിക്കഴിഞ്ഞുവെന്നുമാണ് സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വൈഭവ് സൂര്യവന്‍ഷി രാജസ്ഥാന്‍ റോയല്‍സ് ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അവനെ ഏറ്റവും നല്ല ഷേപ്പില്‍ നിലനിര്‍ത്തുകയെന്നതും വളരെ റിലാക്‌സായിട്ടുള്ള അന്തരീക്ഷം നല്‍കുകയെന്നതുമാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം അറിയപ്പെടുന്നതും ഇതിന്റെ പേരില്‍ തന്നെയാണ്.

ഞങ്ങള്‍ ഡ്രസിങ് റൂമില്‍ വളരെ പോസിറ്റീവായ അന്തരീക്ഷം ഉറപ്പു വരുത്താറുണ്ട്. കൂടാതെ കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യാറുണ്ടെന്നും സഞ്ജു വിശദമാക്കി. കുറച്ചു വര്‍ഷങ്ങള്‍ക്കകം ഇന്ത്യന്‍ ടീമിലേക്കും വൈഭവ് വന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നല്‍കാനുളള ഉപദേശമെന്ത്

വൈഭവ് സൂര്യവന്‍ഷിയെപ്പോലെ ഉയര്‍ന്നുവരുന്ന കളിക്കാര്‍ക്കു എന്തു ഉപദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തിന് അവരെ നിരീക്ഷിക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് സഞ്ജു സാംസണിന്റെ മറുപടി. എന്നെ സംബന്ധിച്ചിടത്തോളം ഉപദേശം നല്‍കുന്നതിനേക്കാള്‍ ആദ്യം അവരെ നിരീക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

എങ്ങനെയാണ് ഒരു യുവതാരം തന്റെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നു ഞാന്‍ നോക്കാറുണ്ട്. എന്താണ് അവന്‍ ഇഷ്ടപ്പെടുന്നത്, ഏതു തരത്തിലുള്ള പിന്തുണയാണ് ആ താരത്തിനു തന്നില്‍ നിന്നും ആവശ്യമെന്നും ശ്രദ്ധിക്കാറുണ്ട്. അതിനു ശേഷം ഞാന്‍ എന്റെ വഴിക്കു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വൈഭവ് സൂര്യവന്‍ഷി വളരെയധികം ആത്മവിശ്വാസത്തിലാണ് കാണപ്പെടുന്നത്. അക്കാദമിയില്‍ വച്ച് ഗ്രൗണ്ടിനു പുറത്തേക്കു അവന്‍ സിക്‌സറുകള്‍ അടിച്ചുപറത്തുകയാണ്. വൈഭവിന്റെ പവര്‍ ഹിറ്റിങിനെക്കുറിച്ച് ആളുകള്‍ ഇതിനകം തന്നെ സംസാരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലും കൂടുതലായി നിങ്ങള്‍ക്കു വേറെയെന്താണ് ഒരു താരത്തില്‍ നിന്നും ആവശ്യപ്പെടാന്‍ കഴിയുകയെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

VAIBHAV SURYAVANSHI

photo credit: Vaibhav Suryavanshi

വൈഭവിന്റെ അരങ്ങേറ്റം

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഈ സീസണില്‍ വൈഭവ് സൂര്യവന്‍ഷിയെ തീര്‍ച്ചയായും കാണാനാവുമെന്ന സൂചന തന്നെയാണ് സഞ്ജു സാംസണിന്റെ വാക്കുകള്‍ നല്‍കുന്നത്. ടോപ്പ് ത്രീയില്‍ കൗമാര താരത്തെ റോയല്‍സ് കുറച്ചു മല്‍സരങ്ങളില്‍ പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നത്.

ഒരു പക്ഷെ ഈ മാസം 23നു സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ തന്നെ വൈഭവിനെ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ കാണാനായേക്കും. കാരണം കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ സഞ്ജുവിനു ആദ്യ മല്‍സരം കളിക്കാനാവുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ജിയോ ഹോട്‌സ്റ്റാറിന്റെ ഷോയ്ക്കിടെയെയും അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ മറച്ച രീതിയിലാണ് കാണപ്പെട്ടത്.

അതുകൊണ്ടു തന്നെ ഹൈദരാബാദിനെതിരേ സഞ്ജുവിനു കളിക്കാനായില്ലെങ്കില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി വൈഭവിനെ റോയല്‍സ് പരീക്ഷിക്കാനിടയുണ്ട്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിനെ കൈവിട്ടതിനാല്‍ ഓപ്പണിങ് റോള്‍ ഈ സീസണില്‍ സഞ്ജു ഏറ്റെടുക്കാനിരുന്നതാണ്. അതിനിടെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായിരിക്കുന്നത്.

Story first published: Thursday, March 13, 2025, 6:36 [IST]
Other articles published on Mar 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+