For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണി വിരമിക്കും, റുതുരാജിനെ പുറത്താക്കും! സിഎസ്‌കെയെ നയിക്കാന്‍ സഞ്ജു?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം. 10 മത്സരത്തില്‍ നിന്ന് എട്ട് തോല്‍വികള്‍ നേരിട്ട സിഎസ്‌കെയ്ക്ക് നാല് പോയിന്റുകളാണുള്ളത്. ഇനി പ്ലേ ഓഫിലേക്കെത്തുക സിഎസ്‌കെയ്ക്ക് അസാധ്യമാണെന്ന് തന്നെ പറയാം. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനോട് തോല്‍ക്കുകയായിരുന്നു. നാല് വിക്കറ്റിനാണ് സിഎസ്‌കെയെ പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് രണ്ട് പന്ത് ബാക്കിയാക്കി ജയിക്കുകയായിരുന്നു.

എന്തായാലും സ്വന്തം തട്ടകത്തില്‍ മറ്റൊരു നാണക്കേടുകൂടി സിഎസ്‌കെ നേരിട്ടിരിക്കുകയാണ്. ഈ സീസണില്‍ സിഎസ്‌കെ കൂടുതല്‍ തോറ്റത് തട്ടകത്തിലാണ്. ഇതുവരെ ചെന്നൈയില്‍ ജയിക്കാത്ത പല ടീമികളും ആ മോഹം ഇത്തവണ നിറവേറ്റി. സ്വന്തം തട്ടകത്തില്‍ പോലും സിഎസ്‌കെയ്ക്ക് ജയിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ ആരാധകരും സിഎസ്‌കെയ്ക്ക് എതിരായി മാറിയിരിക്കുകയാണ്. സിഎസ്‌കെ ടീമില്‍ വലിയ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.

ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ് ക്‌വാദിനെ മാറ്റാനും സാധ്യത കൂടുതലാണ്. എന്തായാലും അടുത്ത സീസണില്‍ വലിയ അഴിച്ചുപണികള്‍ നടത്താതെ സിഎസ്‌കെയ്ക്ക് മറ്റ് വഴികളില്ലെന്ന് തന്നെ പറയാം. സിഎസ്‌കെ നോട്ടമിടുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

നായകനായി സഞ്ജു സാംസണ്‍

സിഎസ്‌കെ ഇപ്പോള്‍ നോട്ടമിടുന്നത് സഞ്ജു സാംസണെയാണ്. രാജസ്ഥാന്‍ റോയല്‍സുമായി നല്ല ബന്ധത്തിലല്ല ഇപ്പോള്‍ സഞ്ജു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഏക പക്ഷീയമായി തീരുമാനം എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സഞ്ജുവിനുള്ളത്. സഞ്ജുവിനെ ഒതുക്കി റിയാന്‍ പരാഗിനെ നായകനാക്കാനുള്ള നീക്കം രാജസ്ഥാന്‍ ടീമില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടാണ് കൂടുതലായുമുള്ളത്.

washingtone sundar

സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ സിഎസ്‌കെ സഞ്ജുവിനായി സജീവമായി രംഗത്തെത്തിയേക്കും. സഞ്ജുവിനെ കീപ്പറും നായകനുമാക്കി പരിഗണിക്കാന്‍ സിഎസ്‌കെ തയ്യാറാവാനാണ് സാധ്യത. റുതുരാജിന് കീഴില്‍ സിഎസ്‌കെയ്ക്ക് ഇനി പ്രതീക്ഷയില്ല. നായകനെന്ന നിലയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ റുതുരാജിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു താരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെ തയ്യാറായേക്കും.

റിഷഭ് പന്തിനെ സിഎസ്‌കെ നോട്ടമിടുന്നുണ്ടെങ്കിലും ഈ നീക്കം നടക്കില്ല. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ റിഷഭിന് 27 കോടിയാണ് പ്രതിഫലം. ഒറ്റ സീസണ്‍കൊണ്ട് ഇത് ഉപേക്ഷിച്ച് റിഷഭ് സിഎസ്‌കെയിലേക്കെത്താന്‍ സാധ്യതയില്ല. എന്നാല്‍ സഞ്ജു ടീം വിടാന്‍ തയ്യാറായി നില്‍ക്കുന്നതിനാല്‍ രാജസ്ഥാനില്‍ നിന്ന് സിഎസ്‌കെയിലേക്ക് കൂടുമാറ്റം ഇനി പ്രയാസമാവില്ലെന്ന് തന്നെ പറയാം.

മധ്യനിരയിലേക്ക് ഇവരെ നോട്ടമിടും

മധ്യനിരയില്‍ നിലവില്‍ കളിക്കുന്ന ശിവം ദുബെയെ ടീം നിലനിര്‍ത്തിയേക്കും. രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കര്‍ എന്നിവരെയെല്ലാം സിഎസ്‌കെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. പകരം മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള താരങ്ങളെ കൊണ്ടുവന്നേക്കും. ഷിംറോന്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന്‍ വിട്ടാല്‍ താരത്തെ രാജസ്ഥാന്‍ നോട്ടമിട്ടേക്കും. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ എന്നിവരേയും സിഎസ്‌കെ ഒഴിവാക്കുമെന്നുറപ്പാണ്.

കരുണ്‍ നായര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയെല്ലാം സിഎസ്‌കെ ടീമിലേക്കെത്തിച്ചേക്കും. എന്തായാലും ഈ സീസണിലെ പ്രകടനം വിലയിരുത്തി വലിയ അഴിച്ചുപണി സിഎസ്‌കെയില്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സീനിയേഴ്‌സിനെ മാത്രം ഉപയോഗിച്ച് കപ്പടിക്കാനാവില്ലെന്ന് ടീം തിരിച്ചറിഞ്ഞ് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, May 1, 2025, 6:42 [IST]
Other articles published on May 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+