Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈക്കെതിരേയും സഞ്ജുവില്ലേ? ആരാധകരെ ആവേശത്തിലാക്കി ദ്രാവിഡ്!! ഇതാ പുതിയ അപ്‌ഡേറ്റ്

ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയ ശേഷം ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്നത് നായകന്‍ സഞ്ജു സാംസണിന്റൈ മടങ്ങിവരവാണ്. ഇപ്പോഴിതാ മലയാളി താരത്തിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്.

ബാറ്റിങിനിടെ വാലിയെല്ലിന്റെ ഭാഗത്തേറ്റ പരിക്കു കാരണം സഞ്ജു വിശ്രമത്തിലാണ്. അവസാനത്തെ മൂന്നു മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. നാളെ (ബുധന്‍) രാത്രി അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് റോയല്‍സിന്റെ പോരാട്ടം. ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ മടങ്ങിവരവിനെ കുറിച്ചാണ് ദ്രാവിഡ് തുറന്നു പറഞ്ഞിരിക്കുന്നത്.

SANJU SAMSON

സഞ്ജുവിനു ഫിറ്റ്‌നസ് ടെസ്റ്റ്

പരിക്കില്‍ നിന്നും അതിവേഗത്തില്‍ സഞ്ജു സാംസണ്‍ മുക്തനായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള അടുത്ത വമ്പന്‍ പോരാട്ടത്തിനു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവും. ഇതില്‍ വിജയിച്ചാല്‍ മാത്രമേ സഞ്ജു കളിക്കാനിടയുള്ളൂ.

അദ്ദേഹത്തെ ധൃതി പിടിച്ചു കളിപ്പിക്കാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് ശ്രമിക്കില്ല. അങ്ങനെ ചെയ്താല്‍ അതു ചിലപ്പോള്‍ പരിക്ക് വഷളാക്കാന്‍ വഴി വച്ചേക്കും. സീസണിലെ ആദ്യത്തെ മൂന്നു കളിയിലും ടീമിനെ സഞ്ജു നയിച്ചിരുന്നില്ല. റിയാന്‍ പരാഗിനു ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമാണ് കളിക്കാനിറങ്ങയത്.

മുംബൈയുമായുള്ള അടുത്ത മല്‍സരത്തിലും സഞ്ജുവിനെ ഇതേ റോളില്‍ തന്നെ കാണാനാണ് സാധ്യത. പരാഗിനു ഒരില്‍ക്കുടി നായകസ്ഥാനം നല്‍കിയ ശേഷം ബാറ്റിങില്‍ മാത്രമാവും അദ്ദേഹത്തെ റോയല്‍സ് ടീം പരീക്ഷിച്ചേക്കുക.

ദ്രാവിഡിന്റെ അപ്‌ഡേറ്റ്

മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിനു മുന്നോടിയായി സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് പുതിയ അപ്‌ഡേറ്റ് നല്‍കിയത്. സഞ്ജു പരിക്കില്‍ നിന്നും മുക്തനായി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഓരോ ദിവസമെന്ന നിലയിലാണ് ഇതിനെ പരിഗണിക്കുന്നത്. അദ്ദേഹത്തിനു ഇപ്പോഴും വേദനയനുഭവപ്പെടുന്നുണ്ട്. ചില സമയങ്ങളില്‍ ഇതു വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

ഞങ്ങള്‍ ധൃതി പിടിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ ദീര്‍ഘകാലത്തേക്കുള്ള യാത്രയില്‍ അതു അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഓരോ ദിവസത്തെയും പുരോഗതി എങ്ങനെയുണ്ടെന്നാണ് ഞങ്ങള്‍ വിലയിരുത്തി കൊണ്ടിരിക്കുന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ടസിന്റെ പരിപാടിയില്‍ ദ്രാവിഡ് വിശദമാക്കി.

SANJU SAMSON

രണ്ടാമത്തെ പരിക്ക്

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ സഞ്ജു സാംസണിനേറ്റ രണ്ടാമത്തെ പരിക്കാണ് ഇപ്പോള്‍ സംഭവച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ കളിക്കവെ ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ അദ്ദേഹത്തിന്റെ കൈവിരലിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു മലയാളി താരം ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തു.

പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്താന്‍ സാധിക്കാതെ പോയതു കാരണമാണ് ഈ ഐപിഎല്ലിലെ ആദ്യത്തെ മൂന്നു കളിയിലും സഞ്ജു ഇംപാക്ട് പ്ലെയറായി ഇറങ്ങിയത്. വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതു കാരണമായിരുന്നു ഇത്.

ഒടുവില്‍ പൂര്‍ണ ഫിറ്റായി മടങ്ങിയത്തെിയതിനു പിന്നാലെ ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിനു വീണ്ടും പരിക്കറ്റത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ വിപ്രാജ് നിഗമിനെ നേരിടവെ സഞ്ജുവിന്റെ വാരിയെല്ലിനു ബോള്‍ പതിക്കുകയായിരുന്നു. കടുത്ത വേദന കാരണം ബാറ്റിങ് തുടരാനാവാതെ ക്രീസ് വിട്ട അദ്ദേഹം അതിനു ശേഷം തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ പുറത്തിരിക്കുകയും ചെയ്തു. ഈ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് സഞ്ജു കളിച്ചത്. ഇവയില്‍ 143.59 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 224 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Wednesday, April 30, 2025, 18:31 [IST]
Other articles published on Apr 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+