For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിനൊപ്പം ഇതു അവസാന സീസണ്‍? സസ്‌പെന്‍സ് പൊളിച്ച് സഞ്ജു!!

ഐപിഎല്ലിന്റെ 18ാം സീസണില്‍ നിന്നും പടിയിറങ്ങിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞ അവര്‍ അവസാന ലീഗ് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയവുമായി വിടവാങ്ങല്‍ ആഘോഷിക്കുകയും ചെയ്തു. അഞ്ചു തവണ ചാംപ്യന്‍മരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനു റോയല്‍സ് വാരിക്കളയുകയായിരുന്നു.

പ്ലേഓഫിലെത്താനായില്ലെങ്കിലും ജയത്തോടെ പോസിറ്റീവായ സീസണ്‍ അവസാനിപ്പിക്കാനായത് തീര്‍ച്ചയായും റോയല്‍സിനെ സന്തോഷിപ്പിക്കുക തന്നെ ചെചെയ്യും. ഈ സീസണിലെ മല്‍സങ്ങള്‍ പൂര്‍ത്തിയായതോടെ റോയല്‍സ് ഉറ്റുനോക്കുന്നത് സഞ്ജുവിന്റെ ഭാവിയെക്കുറിച്ചാണ്.

അടുത്ത സീസണിലു അദ്ദേഹം റോയല്‍സില്‍ തുടരുമോ, അല്ലെങ്കില്‍ മറ്റൊരു ടീമിലേക്കു ചേക്കേറുമോയെന്ന സംശയമാണ് പലര്‍ക്കുമുളളത്. എന്നാല്‍ തന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണാക സൂചന നല്‍കിയിരിക്കുകയാണ് സഞ്ജു. ചെന്നൈയുമായുള്ള മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സഞ്ജു പറഞ്ഞതെന്ത്?

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തനിക്കൊരു പ്ലാനുമില്ലെന്നും അടുത്ത ഐപിഎല്‍ സീസണിന്‍ ശക്തമായി തിരിച്ചുവരവാണ് ലക്ഷ്യമിടുതെന്ന സൂചനയാണ് സഞ്ജു സാംസണ്‍ നല്‍കിയിരിക്കുന്നത്. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് റോയല്‍സിന്റെ ഈ സീസണിനെ കുറിച്ചും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞത്.

ഞങ്ങള്‍ക്കു ഈ സീസണില്‍ തീര്‍ച്ചയായും കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതില്‍ ഭാഗ്യത്തിലൊന്നുമല്ല കാര്യം (ജയിക്കേണ്ടിയിരുന്ന ചില കളികള്‍ റോയല്‍സ് തോറ്റിരുന്നു). ഞങ്ങള്‍ ഈ സീസണില്‍ ചില പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അടുത്ത ഐപിഎല്‍ സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട മാനസികാവസ്ഥയോടെ ഞങ്ങള്‍ തിരിച്ചെത്തേണ്ടതു ആവശ്യമാണ് എന്നാണ് സഞ്ജു വ്യക്തമാക്കിയത്.

റോയല്‍സ് വിടാന്‍ യാതൊരു പ്ലാനുമില്ലെന്നും അടുത്ത സീസണിലും താന്‍ ടീമിലുണ്ടാലുമെന്ന നിര്‍ണായക സൂചന കൂടിയാണ് ഈ വാക്കുകളിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി സഞ്ജുവിന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡുമായി അദ്ദേഹം അത്ര നല്ല രസത്തിലല്ലെന്നും ഈ കാരണത്താല്‍ സീസണിനു ശേഷം ടീം വിടുമെന്നുമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുമായി ബന്ധപ്പെടുത്തിയെല്ലാം സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകളും വന്നു.

വൈഭവിനെ പുകഴ്ത്തി

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ടെത്തലായി മാറിയിരിക്കുന്ന 14 കാരനായ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്താനും സഞ്ജു സാംസണ്‍ മറന്നില്ല. വൈഭവിനെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകളില്ല. അവന്‍ നേടിയ ആ സെഞ്ചറി ശരിക്കുമൊരു ക്ലാസ് തന്നെയായിരുന്നു. ഒരു സ്ലോ ബോളിനെ കവറിനു മുകളിലൂടെ പായിക്കാന്‍ അവനു സാധിക്കും.

SANJU VAIBHAV

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഈ മല്‍സരത്തിലെ മധ്യ ഓവറുകളില്‍ വളരെ സ്മാര്‍ട്ടായിട്ടാണ് വൈഭവ് തന്റെ ബാറ്റിങുമായി മുന്നോട്ടുപോയത്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ കളിയെക്കുറിച്ച് അവന്റ അവബോധം ഗംഭീരം തന്നെയാണെന്നും സഞ്ജു ചൂണ്ടിക്കാട്ടി.

ചെന്നൈ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസം മറികടക്കാന്‍ റോയല്‍സിനെ സഹായിച്ചത് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ്. 33 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം താരം അടിച്ചെടുത്തത് 57 റണ്‍സാണ്. രണ്ടാം വിക്കറ്റില്‍ വൈഭവും സഞ്ജുവും ചേര്‍ന്നെടുത്ത 98 റണ്‍സാണ് റോയല്‍സിന്റെ വിജയത്തിനു അടിത്തറയിട്ടത്. സഞ്ജു 31 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 41 റണ്‍സും നേടി പുറത്താവുകയായിരുന്നു.

Story first published: Wednesday, May 21, 2025, 9:56 [IST]
Other articles published on May 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+