For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന്റെ 'നല്ലകാലം', ഇത്തവണ കിട്ടുക കരിയര്‍ ബെസ്റ്റ് പ്രതിഫലം! എത്രയെന്ന് അറിയാം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല സൂപ്പര്‍ താരങ്ങളും ലേലത്തിലേക്കെത്തിപ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ പല വമ്പന്മാരും കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പല റെക്കോഡുകളും ഇത്തവണത്തെ ലേലത്തില്‍ പ്രതീക്ഷിക്കാം.

പല ടീമുകളും അപ്രതീക്ഷിത നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തവണയും നായകനായി സഞ്ജു തന്നെയാണ് ഉണ്ടാവുകയെന്നാണ് രാജസ്ഥാന്‍ ടീം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത സീസണിലും രാജസ്ഥാനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജു ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ കരിയറിലെ ബെസ്റ്റ് പ്രതിഫലമാണ് സഞ്ജു സാംസണെ കാത്തിരിക്കുന്നത്.

സഞ്ജു സാംസണിന് ലഭിക്കുക 18 കോടി?

സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുക 18 കോടിക്കാവുമെന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജുവിനെ സംബന്ധിച്ച് ഇത് കരിയറിലെ ഉയര്‍ന്ന പ്രതിഫലമാണ്. സഞ്ജുവിന്റെ അവസാന സീസണിലെ പ്രതിഫലം 14 കോടിയാണ്. 2022 സീസണ്‍ മുതല്‍ 14 കോടിയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിച്ചിരുന്നത്. 2014ല്‍ നാല് കോടി പ്രതിഫലം വാങ്ങിയ സഞ്ജുവിന് 2016ല്‍ ഇത് 4.2 കോടിയാക്കി ഉയര്‍ത്താനായി. 2018ല്‍ എട്ട് കോടി രൂപയായിരുന്നു സഞ്ജുവിന്റെ പ്രതിഫലം.

2021വരെ എട്ട് കോടി പ്രതിഫലത്തിലാണ് അദ്ദേഹം കളിച്ചത്. രാജസ്ഥാന്റെ നായകനായതോടെയാണ് 14 കോടിയായി ഉയര്‍ന്നിരിക്കുന്നത്. അടുത്ത സീസണില്‍ കരിയറിലെ മികച്ച പ്രതിഫലമായ 18 കോടി രൂപയിലേക്ക് സഞ്ജു സാംസണ്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതോടെ അടുത്ത സീസണില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയാവും സഞ്ജു കളിക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജു സാംസണിന്റെ അവസാന സീസണിലെ പ്രകടനവും വളരെ മികച്ചതായിരുന്നു.

sanju samson ipl 2025

രാജസ്ഥാന്‍ ആരെയൊക്കെ നിലനിര്‍ത്തും?

സഞ്ജു സാംസണിനെ നിലനിര്‍ത്തുമെന്ന് രാജസ്ഥാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഒപ്പം ആരൊക്കെയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രാജസ്ഥാന്‍ യശ്വസി ജയ്‌സ്വാളിനെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മികച്ച റെക്കോഡുള്ള താരമാണ് ജയ്‌സ്വാള്‍. സമീപകാലത്തായി തകര്‍പ്പന്‍ ഫോമിലാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. രാജസ്ഥാനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് ജയ്‌സ്വാളെന്ന് പറയാം. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ വിട്ടുകളയാന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല.

റിയാന്‍ പരാഗിനേയും രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. ഇതിന് മുമ്പ് മോശമായി കളിച്ചിരുന്ന സാഹചര്യത്തില്‍ പോലും പരാഗിനെ രാജസ്ഥാന്‍ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യക്കായി കളിച്ച് ഓള്‍റൗണ്ട് പ്രകടനം പരാഗ് കാഴ്ചവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ പരാഗിനെ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യതയാണ് കൂടുതല്‍. ദ്രുവ് ജുറേലിനെ രാജസ്ഥാന്‍ ഒഴിവാക്കുമ്പോള്‍ ജോസ് ബട്‌ലറിന്റേയും ട്രന്റ് ബോള്‍ട്ടിന്റേയും കാര്യം കണ്ടറിയണം.

ജോസ് ബട്‌ലര്‍ ഗംഭീര പ്രകടനം നടത്തുന്ന താരമാണ്. എന്നാല്‍ ബട്‌ലറെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. ന്യൂബോളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തി കസറുന്ന ബോള്‍ട്ടിനെ ഒഴിവാക്കാനും രാജസ്ഥാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്തായാലും വലിയ മാറ്റങ്ങള്‍ രാജസ്ഥാന്‍ ടീമിലുണ്ടാവാനാണ് സാധ്യത കൂടുതല്‍.

രാജസ്ഥാന് ഇത്തവണ ശക്തമായ പരിശീലക സംഘം

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സംഘം അതി ശക്തമാണെന്ന് പറയാം. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് രാജസ്ഥാന്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ കുമാര്‍ സംഗക്കാര ടീമിന് കരുത്ത് പകര്‍ന്ന് രാജസ്ഥാനില്‍ തുടരുകയും ചെയ്യും. ഇതോടൊപ്പം ബാറ്റിങ് പരിശീലകനായി വിക്രം റാത്തോറിനേയും രാജസ്ഥാന്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇവരെല്ലാം അനുഭവസമ്പത്തുള്ള മികച്ച പരിശീലകരുടെ നിരയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് ശേഷിയുണ്ടെന്ന് തന്നെ പറയാം.

Story first published: Sunday, October 27, 2024, 9:55 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+