For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അര്‍ജുന്റെ വഴിയെ സമിത് ദ്രാവിഡും കളിക്കുമോ? യോഗ്യതയ്ക്കായി എന്തു ചെയ്യണം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വഴിയ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനെയും ഐപിഎല്‍ കുപ്പായത്തില്‍ വൈകാതെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. അര്‍ജുനെപ്പോലെ തന്നെ ഓള്‍റൗണ്ടറായ സമിത് ഇപ്പോള്‍ മഹാരാജ ട്രോഫിയില്‍ മൈസൂരൂ വാരിയേഴ്‌സിനായി കളിച്ചു കൊണ്ടിരിക്കുകയാണ്. ചില ക്ലാസിക്ക് ഷോട്ടുകളിലൂടെ ബാറ്റിങില്‍ തന്റെ മിടുക്ക് 18 കാരനായ താരം ഇതിനകം കാണിച്ചു തരികയും ചെയ്തിട്ടുണ്ട്.

അച്ഛനായ ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകളുമായി ആരാധകരുടെ കൈയടി നേടാനും സമിത്തിനു സാധിച്ചു. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം സമിത്തിനെയും കാണാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 2025ലെ ഐപിഎല്ലിനു മുന്നോടിയായി മെഗാ താരലേലവും നടക്കാനിരിക്കുകയാണ്.

SAMIT DRAVID

യഥാര്‍ഥത്തില്‍ സമിത്തിനു അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുമോ? ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വേണ്ട യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ഇതിനെക്കുറിച്ചു നമുക്കു വിശദമായി നോക്കാം. ഐപിഎല്‍ നിയമാവലി പ്രകാരം ഏതൊരു താരത്തിനും അത്ര എളുപ്പത്തില്‍ ഈ ടൂര്‍ണമെന്റിലേക്കു കയറിപ്പറ്റാന്‍ സാധിക്കില്ല. ചില നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമേ അതിനുള്ള അര്‍ഹത ലഭിക്കുകയുള്ളൂ.

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ ആ താരം കുറഞ്ഞത് രണ്ട് ലിസ്റ്റ് എ മല്‍സരമോ, രണ്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളോ കളിച്ചിരിക്കണം. മാത്രമല്ല ഈ താരം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ പേര് രജിസ്റ്ററും ചെയ്തിരിക്കണം. ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കാരെ കണ്ടെത്തുന്ന സ്‌കൗട്ടുകള്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

അവര്‍ ഈ മല്‍സരങ്ങള്‍ കാണാനെത്തുകയും ഇവയില്‍ പെര്‍ഫോം ചെയ്യുന്നവരെ നോട്ടമിടുകയും ചെയ്യും. അതിനു ശേഷം ഈ താരത്തെ തങ്ങളുടെ ടീമിലേക്കു ട്രയല്‍സിനായി ക്ഷണിക്കും. ട്രയല്‍സില്‍ അവരുടെ മതിപ്പ് പിടിച്ചുപറ്റുകയാണ് താരം അടുത്തതായി ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ലേലത്തില്‍ ഈ താരത്തിനു വേണ്ടി ഫ്രാഞ്ചൈസി താല്‍പ്പര്യം പ്രകടിപ്പിക്കുകയുള്ളൂ.

SAMIT DRAVID

സമിത് ദ്രാവിഡിന്റെ കാര്യത്തിലേക്കു വന്നാല്‍ അദ്ദേഹം ഇനിയും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ സീനിയര്‍ ടീമിനായി അരങ്ങേറിയിട്ടില്ല. അതിനാല്‍ തന്നെ താരം ആദ്യം വേണ്ടത് കര്‍ണായകയ്ക്കായി കളിക്കുകയെന്നതാണ്. 2023-23ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ ജേതാക്കളായ കര്‍ണാടകയുടെ അണ്ടര്‍ 19 ടീമില്‍ സമിത്തുണ്ടായിരുന്നു.

പക്ഷെ സീനിയര്‍ ടീമിലേക്കു താരത്തിനു ഇനിയും വിളിയെത്തിയിട്ടില്ല. ആലൂരില്‍ ലങ്കാഷെയറുമായി കര്‍ണാടക ക്രിക്കറ്റ് അസോസിയേന്‍ ഇലവന്‍ ത്രിദിന മല്‍സരം കളിച്ചപ്പോള്‍ ഇതില്‍ സമിത്തും ഉള്‍പ്പെട്ടിരുന്നു. ഈ സീസണിലെ മഹാരാജ ട്രോഫിയിലെ മോശമല്ലാത്ത പ്രകടനം പരിഗണിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ വരാനിരിക്കുന്ന സീസണില്‍ കര്‍ണാടകയുടെ സീനിയര്‍ ടീമില്‍ സമിത്തിനെ ഉള്‍പ്പെടുത്തിയേക്കും.

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്കായി കളിക്കുകയും മികച്ച പ്രകടം നടത്തുകയും ചെയ്താല്‍ അതു താരത്തിനു ഗുണം ചെയ്യും. അതു ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടാനും വരാനിരിക്കുന്ന സീസണില്‍ കളിക്കാനും സമിത്തിനു വഴിയൊരുക്കിയേക്കുകയും ചെയ്യും.

Story first published: Tuesday, August 20, 2024, 20:49 [IST]
Other articles published on Aug 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+