For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വലിയ ശസ്ത്രക്രിയക്കൊരുങ്ങി രോഹിത്!! ഈ സീസണില്‍ ഇനിയില്ലേ? ഇതാ ഉത്തരം

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടങ്ങള്‍ക്കൊരുങ്ങവെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ വമ്പന് ശസ്ത്രക്രിയക്കു ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദീര്‍ഘകാലമായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പരിക്കില്‍ നിന്നും മുക്തനായി ക്രിക്കറ്റ് കരിയര്‍ ഇനിയും ദീര്‍ഘിപ്പിക്കുകയാണ് ഹിറ്റ്മാന്റെ ലക്ഷ്യം.

ടി20, ടെസ്റ്റ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തില്‍ ഇപ്പോഴും കളി തുടരുകയാണ് രോഹിത്. 2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പ് വരെ കരിയര്‍ നീട്ടിക്കൊണ്ടു പോവാനാണ് അദ്ദേഹത്തിന്ററെ ആഗ്രഹം.

ഈ ലക്ഷ്യത്തോടെയാണ് രോഹിത് വലിയൊരു ശസ്ത്രക്രിയക്കു വിധേയനാവാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയുടെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുമോയെന്ന സംശയത്തിലാണ് ആരാധകര്‍. ഇതേക്കുറിച്ച് അറിയാം.

ROHIT SHARMA

ശസ്ത്രക്രിയ എപ്പോള്‍?

രോഹിത് ശര്‍മ വലിയൊരു ശസ്ത്രക്രിയക്കു വിധേയനാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇതു എപ്പോഴായിരിക്കുമെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്കു ആശങ്കപ്പെടാനില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കാരണം ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ രോഹിത് ശസ്ത്രക്രിയക്കു വിധേയാവുകയുള്ളൂ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുകയുള്ളൂവെന്നതിനാല്‍ ഐപിഎല്‍ കഴിഞ്ഞാല്‍ വലിയൊരു ബ്രേക്കാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ഒക്ടോബറില്‍ മാത്രമേ ഇന്ത്യന്‍ ടീമിനു ഇനി ഏകദിന മല്‍സരങ്ങളുള്ളൂ.

അതുകൊണ്ടു തന്നെ ഇപ്പോള്‍ ശസ്ത്രക്രിയക്കു വിധേയനായാല്‍ ഈ പരമ്പര ആവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുത്ത് രോഹിത്തിനു കളിക്കളത്തില്‍ മടങ്ങിയെത്താന്‍ സാധിച്ചേക്കുകയും ചെയ്യും. ഈ കാരണത്താലാണ് ഐപിഎല്ലിനു പിന്നാലെ ശസ്ത്രക്രിയക്കായി അദ്ദേഹം തയ്യാറെടുക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇടതു പിന്‍തുട ഞെരമ്പിലെ പരിക്ക് രോഹിത്തിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും പൂര്‍ണമായി മുക്തി നേടണമെങ്കില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തിരക്കേറിയ ഷെഡ്യൂള്‍ കാരണം അദ്ദേഹം അതു നീട്ടിക്കൊണ്ടു പോവുകയായരിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ലോകകപ്പുകളും മറ്റു വലിയ പരമ്പരകളുമെല്ലാം ഹിറ്റ്മാന്റെ മുന്നിലുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ടി20യില്‍ നിന്നും ഈ മാസം ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ രോഹിത് ഇപ്പോള്‍ കൂടുതല്‍ ഫ്രീയായി കഴിഞ്ഞു. വലപ്പോഴും മാത്രം നടക്കുന്ന ഏകദിന പരമ്പരകളെക്കുറിച്ചും വര്‍ഷത്തിലൊരിക്കലുള്ള ഐപിഎല്ലിനെക്കുറിച്ചു മാത്രമേ അദ്ദേഹത്തിനു ചിന്തിക്കേണ്ട ആവശ്യമുള്ളൂ. അതിനാലാണ് ഇതു തന്നെയാണ് ശസ്ത്രക്രിയക്കുള്ള ഉചിതായ സമയമെന്നു അദ്ദേഹം തീരുമാനിച്ചത്.

2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ രോഹിത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയക്കു വിധേയനാവാനുള്ള ഏറ്റവും നല്ല സമയം ഇതാണ്. ലീഡര്‍ഷിപ്പ് ഡ്യൂട്ടികളെ തുടര്‍ന്നു ഇത്രയും നാള്‍ അദ്ദേഹം അതു നീട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധൃതി പിടിച്ച് മടങ്ങിവരാതെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സമയം അദ്ദേഹത്തിനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ROHIT SHARMA

ലോകകപ്പ് സ്വപ്നം

ഇന്ത്യന്‍ ടീമിനോടൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ഐസിസിയുടെ ടി20 ലോകകപ്പ്, ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവ സ്വന്തമാക്കിയ ശേഷം രോഹിത് ശര്‍മയുടെ അടുത്ത സ്വപ്‌നം ഏകദിന ലോകപ്പ്. ഇതു സാക്ഷാല്‍ക്കരിക്കുന്നതിനായാണ് 2027ലെ അടുത്ത ടൂര്‍ണമെന്റ് വരെ ഈ ഫോര്‍മാറ്റില്‍ കളി തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.

2023ല്‍ നാട്ടില്‍ നടന്ന അവസാന ഏകദിന ലോകകപ്പില്‍ കൈയെത്തുംദൂരത്താണ് രോഹിത്തിനും ഇന്ത്യന്‍ ടീമിനും കിരീടം നഷ്ടമായത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ടൂര്‍ണമെന്റില്‍ മുന്നേറിയ ടീം ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു.

Story first published: Wednesday, May 21, 2025, 12:41 [IST]
Other articles published on May 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+