Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത് പുതിയ ആര്‍സിബി ക്യാപ്റ്റന്‍! ഇതു സംഭവിക്കുമോ? പ്രതികരിച്ച് ഡിക്കെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പല വമ്പന്‍ കൂടുമാറ്റങ്ങളും നമുക്കു കാണാന്‍ കഴിഞ്ഞേക്കും. കഴിഞ്ഞ സീസണ്‍ വരെ കണ്ട ടീമുകളായിരിക്കില്ല വരാനിരിക്കുന്ന ഐപിഎല്ലിലുണ്ടാവുക. കാരണം മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരമാവധി നാല്- അഞ്ചു കളിക്കാരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവരെയെല്ലാം ഓരോ ഫ്രാഞ്ചൈസിക്കും കൈവിടേണ്ടതായും വരും.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയും പുതിയൊരു ടീമിലേക്കു മാറുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഹിറ്റ്മാന്റെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

ROHIT SHARMA

ഹാര്‍ദിക് പാണ്ഡ്യയെ കഴിഞ്ഞ സീസണില്‍ മുംബൈ ക്യാപ്റ്റനാക്കിയതു മുതല്‍ ഫ്രാഞ്ചൈസിയുമായി രോഹിത് അത്ര നല്ല രസത്തിലല്ല. മാത്രമല്ല സീസണിനു ശേഷം അദ്ദേഹം ടീം വീടുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. പല ഫ്രാഞ്ചൈസികളുമായും ചേര്‍ത്തും രോഹിത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് വരുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഡിക്കെ.

ക്രിക്ക്ബസിന്റെ ഷോയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റനായി രോഹിത് വരുമോയെന്നതിനെക്കുറിച്ച് ഡിക്കെ തുറന്നു പറഞ്ഞത്. ഈ ചോദ്യത്തോടു ആശ്ചര്യമാണ് അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത്. അല്‍പ്പനേരം ആലോചിച്ച ശേഷം ഡിക്കെ ഒന്നും പ്രതികരിക്കാതെ ഇതിനു വാക്കുകളില്ല എന്ന തരത്തില്‍ വ്യത്യസ്ത ഭാവ പ്രകടനങ്ങളുമായി അടുത്ത ചോദ്യത്തിലേക്കു കടക്കുകയായിരുന്നു.

ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റനായി രോഹിത് വരാനുള്ള സാധ്യത ഒട്ടും തന്നെയില്ലെന്ന സൂചന കൂടിയാണ് ഡിക്കെ നല്‍കിയത്. ഇതു സംഭവിക്കാന്‍ അല്‍പ്പമെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം നേരിയ പ്രതീക്ഷയെങ്കിലും ആരാധകര്‍ക്കു നല്‍കുമായിരുന്നു. പക്ഷെ രോഹിത് ആര്‍സിബിയിലേക്കു വരാനോ, ക്യാപ്റ്റനാവാനോ സാധ്യത തീരെയില്ലെന്നു തന്നെയാണ് വ്യക്തമായിരിക്കുന്നത്.

DINESH KARTHIK

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ താരവുമായ ഫാഫ് ഡുപ്ലെസിയാണ് 2022 മുതല്‍ ആര്‍സിബിയെ നയിച്ചുകൊണ്ടിരിക്കുന്നത്. 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് അദ്ദേഹം ആര്‍സിബിയുടെ ഭാഗമായത്. ടീമിനെ മികച്ച രീതിയില്‍ നയിക്കാനും ഡുപ്ലെസിക്കായിരുന്നു. കഴിഞ്ഞ സീസണില്‍ തുടക്കത്തില്‍ പതറിയ ശേഷം അദ്ഭുതകരമായ തിരിച്ചുവരവ് നടത്തി പ്ലേഓഫിലേക്കു കുതിച്ചിരുന്നു.

സീസണിന്റെ ആദ്യ പകുതിയില്‍ ഒരു കളി മാത്രം ജയിച്ച് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ആര്‍സിബി. അതിനു ശേഷമായിരുന്നു തുടര്‍ ജയങ്ങളോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഡുപ്ലെസിയെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയില്ല. ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഒഴിവാക്കിയേക്കും. അതിനാല്‍ തന്നെ പുതിയൊരു ക്യാപ്റ്റനെയും ആര്‍സിബിക്കു കണ്ടെത്തേണ്ടി വരും.

രോഹിത്തിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ അദ്ദേഹം ഇതുവരെ വെറും രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി മാത്രമേ കളിച്ചിട്ടുള്ളൂ. ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. 2011ലാണ് ഹിറ്റ്മാന്‍ മുംബൈയിലേക്കു ചേക്കേറിയത്. അതിനു ശേഷം വൈകാതെ റിക്കി പോണ്ടിങില്‍ നിന്നും നായകസ്ഥാനവും രോഹിത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ മുംബൈയ്ക്കു നേടിക്കൊടുക്കാനും അദ്ദേഹത്തിനായിരുന്നു.

Story first published: Sunday, August 11, 2024, 13:49 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+