For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഈ ആര്‍സിബി സ്‌പെഷ്യലാണ്!! ആ അബദ്ധം ഇത്തവണയില്ല, കപ്പടിക്കുമോ? റായുഡു പറയും

ഐപിഎല്ലിന്റെ ഈ സീസണില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച ടീമുകളിലൊന്നാണ് രജത് പാട്ടിധാറിന്റെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പോരാട്ടങ്ങള്‍ അഞ്ചാം റൗണ്ടിലേക്കു കടന്നോള്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആര്‍സിബി മൂന്നാമതുണ്ട്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച അവര്‍ ഒന്നില്‍ മാത്രമാണ് തോറ്റത്. +1.015 എന്ന മികച്ച നെറ്റ് റണ്‍റേറ്റും അവര്‍ക്കുണ്ടെന്നു കാണാം.

ഇതോടെ 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആര്‍സിബി ഇത്തവണ ഐപിഎല്‍ കിരീടമുയര്‍ത്തുമെന്ന വലിയ പ്രതീക്ഷയിലുമാണ് ആരാധകര്‍. ഈ സാല കപ്പ് നമ്മ്‌ടെയെന്ന (ഈ വര്‍ഷം കപ്പ് നമുക്ക്) എന്ന ഏറെ ഹിറ്റായ ആ പരസ്യവാക്യം ഇത്തവണ ശരിക്കും സംഭവിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍. ആര്‍സിബിയുടെ കിരീട സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു.

AMBATI RAYUDU

ആര്‍സിബിയുടെ ദൗര്‍ബല്യം

ഐപിഎല്ലിന്റെ മുന്‍ സീസണുകള്‍ നോക്കിയാല്‍ യഥാര്‍ഥത്തില്‍ മറ്റു ടീമുകളല്ല, സ്ഥിരതയില്ലായ്മയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഏറ്റലും വലിയ ശത്രുവായി മാറിയിട്ടുള്ളതെന്നു അമ്പാട്ടി റായുഡു ചൂണ്ടിക്കാട്ടി. എഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ടൈംസ് ഔട്ടെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മുംബൈ, ചെന്നൈ താരമായിരുന്ന അദ്ദേഹം.

യഥാര്‍ഥത്തില്‍ ആര്‍സിബിയെ ആരും തന്നെ പരാജയപ്പെടുത്തുന്നില്ല. എല്ലായ്‌പ്പോഴും അവരുടെ തന്നെ കുറവുകളാണ് ടീമിനു തിരിച്ചടിയായിട്ടുള്ളത്. ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാന്‍ ശേഷിയുള്ള ടീം ആര്‍സിബിക്കു എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് നമ്മള്‍ അവരെ പരിഹസിക്കുകയും ചെയ്യുന്നത്.

ഈ രീതിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെപ്പറ്റിയൊന്നും ആരും സംസാരിക്കാറുമില്ല. എല്ലായ്‌പ്പോഴും ആര്‍സിബിയെക്കുറിച്ച് മാത്രമാണ് ആളുകള്‍ സംസാരിക്കാറിള്ളത്. കാരണം അവരുടെ ടീമിനു ചാംപ്യന്മാരാവാനുള്ള ശേഷി ശരിക്കുമുണ്ടായിരുന്നു. ഈ വര്‍ഷം രജത് പാട്ടിദാര്‍ ക്യാപ്റ്റനായതോടെ ഈ സാല കപ്പ് ആര്‍സിബിയുടേതാവുമെനനും റായുഡു വ്യക്തമാക്കി.

മുന്‍ സീസണികളിലെ ആര്‍സിബി ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ സ്‌ക്വാഡ് വ്യത്യസ്തമാണ്. പ്ലെയിങ് ഇലവനില്‍ ഒരു സ്ഥിരത കൊണ്ടുവരാനും സമീപനത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തത നേടാനും അവര്‍ക്കായിട്ടുണ്ട്. പക്ഷെ നേരത്തേ ഇങ്ങനെയായിരുന്നില്ല. പ്ലെയിങ് ഇലവനില്‍ അവര്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നതായും റായുഡു കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയുടെ കുതിപ്പ്

ഫാഫ് പ്ലെസിയുടെ പിന്‍ഗാമിയായി ഈ സീസണില്‍ രജത് പാട്ടിധാറിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി നിയോഗിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ടാണ് അദ്ദേഹം ടീമിനെ ഗംഭീരമായി നയിച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ നേടിയ മൂന്നു ജയങ്ങളെടുത്താല്‍ രണ്ടിലും ആധികാരികമായിട്ടാണ് എതിരാളികളെ അവര്‍ നിഷ്പ്രഭരാക്കിയത്. ഒന്നില്‍ മാത്രമേ കഷ്ടിച്ചു ജയിച്ചു കയറിയിട്ടുള്ളൂ.

RCB

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏഴു വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ആര്‍സിബി അക്കൗണ്ട് തുറന്നത്. ഇത്തവണ കിരീടത്തിനായി തങ്ങള്‍ ഒരുങ്ങി തന്നെയാണ് വന്നതെന്നു ഈ കളിയിലൂടെ അവര്‍ കാണിച്ചു തരികയും ചെയ്തു.

രണ്ടാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ 50 റണ്‍സിനു കെട്ടുകെട്ടിച്ച് ആര്‍സിബി ഇതു അരക്കിട്ടുറപ്പിക്കുകയായിരുന്നു. പക്ഷെ മൂന്നാമത്തെ കളിയില്‍ അവര്‍ക്കു പിഴച്ചു. ഗുജറാത്ത് ടൈറ്റന്‍സിനോടു എട്ടു വിക്കറ്റിനായിരുന്നു തോല്‍വി. എന്നാല്‍ അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ 12 റണ്‍സിനു വീഴ്ത്തിയ ആര്‍സിബി ശക്തമായി തിരിച്ചുവരികയും ചെയ്തു.

Story first published: Wednesday, April 9, 2025, 14:46 [IST]
Other articles published on Apr 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+