Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഈ സാല അത് നടക്കുമോ? ഇത്തവണ കപ്പ് ആര്‍സിബിക്ക്! ഉറപ്പിക്കാന്‍ ഈ കാരണങ്ങള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും നിര്‍ഭാഗ്യമുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പ്രഥ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താനുള്ള ഭാഗ്യം ടീമിനുണ്ടായിട്ടില്ല. ഇതിഹാസ തുല്യരായ പല താരങ്ങളും ആര്‍സിബിക്കായി തകര്‍ത്തടിച്ച് കളിച്ചിട്ടുണ്ട്. എന്നാല്‍ കപ്പിലേക്കെത്താന്‍ ഇതുവരെ ടീമിന് സാധിച്ചിട്ടില്ല. ഇത്തവണ രജത് പാട്ടീധാറിന് കീഴിലാണ് ആര്‍സിബി കളിക്കുന്നത്. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രജത്തിന് സാധിക്കുന്നുണ്ട്.

ഇത്തവണ ആദ്യത്തെ രണ്ട് മത്സരത്തിലും ജയിച്ച് തുടങ്ങാന്‍ ആര്‍സിബിക്ക് സാധിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച ആര്‍സിബി രണ്ടാം മത്സരത്തില്‍ ചെപ്പോക്കിലാണ് വിജയം നേടിയെടുത്തത്. ആര്‍സിബിയുടെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഇത്തവണ ടീമിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തുടക്കം മികച്ചതായതിനാല്‍ ഈ സാല കപ്പ് ആര്‍സിബിക്കാണെന്ന വലിയ പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. പ്രഥമ സീസണ്‍ മുതലുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണ ആര്‍സിബി കിരീടം നേടാന്‍ സാധ്യത കൂടുതലാണ്. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇത്തവണ സംതുലിതമായ ടീം

കഴിഞ്ഞ സീസണ്‍വരെയുള്ള ആര്‍സിബിയുടെ പ്രധാന പ്രശ്‌നം ടീം കരുത്തായിരുന്നു. ബാറ്റിങ് നിരയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതായിരുന്നു ആര്‍സിബിയുടെ പ്രശ്‌നം. എന്നാല്‍ ഇത്തവണ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിരിക്കുകയാണ്. വിരാട് കോലിയുടെ ബാറ്റിങ്ങിനെ മാത്രം ആശ്രയിക്കുന്ന നിരയായിരുന്നു ആര്‍സിബി. എന്നാല്‍ ഇപ്പോള്‍ ബാറ്റിങ് നിരയില്‍ വിശ്വസ്തരായ താരങ്ങളുള്ളത് ആര്‍സിബിയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ അടിച്ചുതകര്‍ക്കുന്നു. പിന്നാലെ രജത് പാട്ടീധാറും ദേവ്ദത്ത് പടിക്കലും ലിയാം ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയും ടിം ഡേവിഡും ക്രുണാല്‍ പാണ്ഡ്യയുമെല്ലാമുണ്ട്. ബാറ്റിങ്ങില്‍ ഒന്നിലധികം താരങ്ങള്‍ ഒരേ സമയം ഫോം കണ്ടെത്തുന്നുണ്ടെന്നത് ആര്‍സിബിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇത്തവണ കരുത്തുറ്റ ബാറ്റിങ് നിരയാണ് ആര്‍സിബിക്കുള്ളതെന്ന് പറയാം. ഇവരെല്ലാം ഫോമിലുമാണ്. ഇത് ടീമിന്റെ കിരീട സാധ്യത സജീവമാക്കുന്നു.

ഇത്തവണ ബൗളിങ് നിര കിടിലന്‍

മുഹമ്മദ് സിറാജ് ഉള്‍പ്പെടെ തല്ലുകൊള്ളികളായ ബൗളര്‍മാരെ ഒഴിവാക്കാന്‍ ആര്‍സിബിയെടുത്ത തീരുമാനം ഫലം കണ്ടുവെന്ന് തന്നെ പറയാം. ജോഷ് ഹെയ്‌സല്‍വുഡാണ് ടീമിന്റെ പ്രധാന പേസര്‍. ഓസീസ് പേസര്‍ തകര്‍പ്പന്‍ ഫോമിലാണ് പന്തെറിയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റോടെ മാച്ച് വിന്നിങ് പ്രകടനമാണ് ഹെയ്‌സല്‍വുഡ് നടത്തിയത്. കെകെആറിനെതിരേ രണ്ട് വിക്കറ്റുകളും ഹെയ്‌സല്‍വുഡ് നേടിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ വരവന് സിഎസ്‌കെയ്ക്ക് വളരെയധികം കരുത്തായിട്ടുണ്ട്.

virat kohli rajat patidar

പല സീസണിലും ബാറ്റിങ് നിര ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴും ബൗളര്‍മാരുടെ പിഴവുകൊണ്ട് ആര്‍സിബി തോല്‍ക്കുന്നത് പലവട്ടം കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇത്തവണ അങ്ങനെയൊരു സാഹചര്യമില്ല. ആര്‍സിബിയുടെ ബൗളിങ് നിര റണ്‍സ് പ്രതിരോധിക്കാന്‍ മിടുക്കുള്ളവരുടേതാണ്. ചെപ്പോക്കിലെ ജയം ഇത് തെളിയിക്കുന്നു. യഷ് ദയാല്‍ മധ്യ ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നുമുണ്ട്. ഇത്തവണ സംതുലിതമായ താരനിരയുള്ളത് ആര്‍സിബിക്ക് കരുത്താവുന്നുണ്ട്.

രജത് പാട്ടീധാറിന്റെ ക്യാപ്റ്റന്‍സി കിടിലന്‍

വിരാട് കോലിയും പിന്നാലെ ഫഫ് ഡുപ്ലെസിസും ആര്‍സിബിയെ നയിച്ചപ്പോഴും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് പറയാനാവില്ല. നിര്‍ണ്ണായക സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ ഇവര്‍ക്ക് പിഴവ് പറ്റിയിരുന്നു. എന്നാല്‍ രജത് പാട്ടീധാര്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാണ്. സാഹചര്യത്തിനനുസരിച്ച് മികച്ച തീരുമാനമെടുക്കാന്‍ രജത്തിന് സാധിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരത്തിലും രജത് വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവും മികച്ചതായിരുന്നു. ഇതേ മികവ് തുടരാനായാല്‍ സിഎസ്‌കെ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Saturday, March 29, 2025, 15:39 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+