For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇന്ത്യന്‍ കോച്ചായിരിക്കെ സഞ്ജുവിനെ ഒതുക്കി! റോയല്‍സിലേക്കു ദ്രാവിഡ് വന്നാല്‍ പണി കിട്ടുമോ?

ഇന്ത്യന്‍ ടീമിനെ ലോക ചാംപ്യന്‍മാരാക്കിയ ശേഷം മുന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്കേു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണൈന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പഴയ തട്ടകമായ രാജസ്ഥാന്‍ റോല്‍സിലേക്കു മുഖ്യ പരിശീലകന്റെ റോളില്‍ അദ്ദേഹം വന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ റോയല്‍സിനൊപ്പം ക്യാപ്റ്റനും ഉപദേശകനുമായെല്ലാം പ്രവര്‍ത്തിച്ചു കഴിഞ്ഞയാളാണ് ദ്രാവിഡ്. അതുകൊണ്ടു തന്നെ കോച്ചിന്റെ കുപ്പായത്തില്‍ ഇന്ത്യന്‍ വന്‍മതില്‍ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.

ദ്രാവിഡിന്റെ വരവ് റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ കരിയറില്‍ എന്തൊക്കെ മാറ്റങ്ങളായിക്കും കൊണ്ടുവരികയെന്നതാണ് ശ്രദ്ധേയമായ ചോദ്യം. 2021 മുതല്‍ റോയല്‍സിനെ മികച്ച രീതിയിലാണ് സഞ്ജു നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഒരു തവണ വീതം ടീമിനെ റണ്ണറപ്പാക്കാനും പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

RAHUL DRAVID

സഞ്ജുവും ടീം ഡയറക്ടറായ കുമാര്‍ സങ്കക്കാരയും ചേര്‍ന്നുള്ള കോമ്പിനേഷന്‍ ക്ലിക്കായതാണ് റോയല്‍സിനു കരുത്തായത്. ടീം ഡയറക്ടറുടെയും കോച്ചിന്റെയും ഇരട്ട റോളുകളാണ് സങ്കക്കാരയ്ക്കുണ്ടായിരുന്നത്. ഇപ്പോള്‍ മുഖ്യ കോച്ചായി ദ്രാവിഡ് വരുമ്പോള്‍ അതു സഞ്ജുവിനെയും റോയല്‍സിനെയും എങ്ങനെയാവും ബാധിക്കുകയെന്നു നോക്കാം.

സഞ്ജുവിനെ സംബന്ധിച്ച് ശരിക്കും ഗുരുതുല്യനായ വ്യക്തിയാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരുന്നപ്പോള്‍ അദ്ദേഹം സഞ്ജുവിനു മതിയായ അവസരങ്ങള്‍ നല്‍കിയില്ലെന്നതു ശരി തന്നെയാണ്. പക്ഷെ റോയല്‍സിലേക്കു വരുമ്പോള്‍ ഇവയൊന്നും സംഭവിക്കില്ലെന്ന കാര്യമുറപ്പാണ്. 2021ലെ ടി20 ലോകകപ്പിനു ശേഷം ഇത്തവണത്തെ ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനെ ദ്രാവിഡാണ് പരിശീലിപ്പിച്ചത്. ഈ കാലയളവില്‍ ടീം കളിച്ച ഐസിസി ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം സഞ്ജുവിനെ പരിഗണിച്ചിട്ടുള്ളൂ.

ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇത്. പക്ഷെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തെ കളിപ്പിക്കാന്‍ ദ്രാവിഡ് തയ്യാറായില്ലെന്നതു എടുത്തു പറയേണ്ടതാണ്. പകരം റിഷഭ് പന്ത് എല്ലാ മല്‍സരവും കളിക്കുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റിലെ മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സഞ്ജു സ്ഥാനമര്‍ഹിച്ചിരുന്നു. പക്ഷെ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള, ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ സൂര്യകുമാര്‍ യാദവിനെയാണ് ദ്രാവിഡ് പരിഗണിച്ചത്. അദ്ദേഹം ടൂര്‍ണമെന്റില്‍ വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു.

ഈ തരത്തില്‍ കോച്ചായിരിക്കവെ വലിയ ടൂര്‍ണമെന്റുകളിലെല്ലാം സഞ്ജുവിനെ അവഗണിച്ചിട്ടുള്ളയാളാണ് ദ്രാവിഡ്. മാത്രമല്ല ഏകദിന ലോകകപ്പ് വരുമ്പോള്‍ ടി20 ടീമിലും, ടി20 ലോകകപ്പ് വരുമ്പോള്‍ ഏകദിന ടീമിലുമെടുത്ത് സഞ്ജുവിനെ ഒതുക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ റോയല്‍സ് കോച്ചായി ദ്രാവിഡ് എത്തുമ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

SANJU SAMSON

പക്ഷെ ദേശീയ ടീമും ഐപിഎല്‍ ഫ്രാഞ്ചൈസിയും തമ്മില്‍ ഒരുപാട് അന്തരമുണ്ടെന്നതാണ് സത്യം. ദേശീയ ടീമിനെ പരിശിലീപ്പിക്കുമ്പോള്‍ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും ഇടപെടലുകളുമെല്ലാം തീര്‍ച്ചയായുമുണ്ടാവും. അതുകൊണ്ടു തന്നെ ഒരു കോച്ചെന്ന നിലയില്‍ ദ്രാവിഡിനെ ഇതു കുഴപ്പത്തിലാക്കുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെ പലപ്പോഴും തന്റെ നിലപാടുകൡ നിന്നും അദ്ദേഹത്തിനു മാറ്റങ്ങള്‍ വരുത്തേണ്ടതായും വരും.

പക്ഷെ റോയല്‍സിന്റെ കോച്ചാവുമ്പോള്‍ ഇത്രത്തോളം വെല്ലുവിളികള്‍ ദ്രാവിഡിനുണ്ടാവില്ല. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ സഞ്ജുവുമായി ചേര്‍ന്ന് വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോവാനും ദ്രാവിഡിനു സാധിക്കും. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പവും ഇപ്പോള്‍ സീനിയര്‍ ടീമിനോടൊപ്പവുമെല്ലാം കോച്ചെന്ന നിലയില്‍ ലോകകിരീടം നേടിയിട്ടുള്ളയാളാണ് അദ്ദേഹം.

വൈകാതെ തന്നെ റോയല്‍സിനെ ഐപിഎല്ലില്‍ ചാംപ്യന്‍മാരാക്കാനും ദ്രാവിഡിനു സാധിക്കും. റോയല്‍സിനെ കിരീടത്തിലേക്കു നയിക്കാന്‍ സാധിച്ചാല്‍ അതു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനും ഏറെ ഗുണം ചെയ്യും. ദേശീയ ടീമില്‍ കൂടുതല്‍ അവസരങ്ങളും, ഒരുപക്ഷെ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയുമെല്ലാം ഇതു അദ്ദേഹത്തിനു നേടിക്കൊടുത്തേക്കുകയും ചെയ്യും.

Story first published: Thursday, July 25, 2024, 20:00 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+