Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇനി രണ്ടു കളി, മുംബൈയ്ക്കു പ്ലേഓഫ് ഉറപ്പില്ല!! അതു സംഭവിച്ചാല്‍ പുറത്ത്

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിനു തൊട്ടരികെയെത്താനുള്ള സുവണാവസരമാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം കളഞ്ഞു കുളിച്ചത്. ഗുജറാത്ത് ടൈറ്റന്‍സുമായി ജയിക്കേണ്ടിയിരുന്ന മല്‍സരം മഴ നിയമപ്രകാരം മുംബൈ മൂന്നു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ ആറു ജയങ്ങള്‍ക്കു ശേഷം മുംബൈക്കു നേരിട്ട ആദ്യ തോല്‍വിയാണിത്.

രണ്ടും മല്‍സരങ്ങളാണ് മുംബൈയ്ക്കു ഇനി ബാക്കിയുള്ളത്. പോയി്ന്റ് പട്ടികയില്‍ ഇപ്പോള്‍ നാലാംസ്ഥാനത്തുണ്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും ഇപ്പോഴും പ്ലേഓഫില്‍ സ്ഥാനമുറപ്പില്ല. മുംബൈ ടീമിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ചു പരിശോധിക്കാം.

MUMBAI INDIANS

മുംബൈ ഇപ്പോഴും ടോപ്പ് ഫോറില്‍

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ പൊരുതിത്തോറ്റെങ്കിലും ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ഇപ്പോഴും ടോപ്പ് റഫോറില്‍ നിന്നും പുറത്തായിട്ടില്ല. 14 പോയിന്റുമായി അവര്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ്. +1.156 എന്ന മികച്ച ഇക്കോണമി റേറ്റും മുംബൈയ്ക്കുണ്ട്.

12 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും അഞ്ചു തോല്‍വിയുമാണ് മുംബൈക്കുള്ളത്. ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളും മുംബൈയ്ക്കു കടുപ്പമേറിയതാണ്. 11നു തകര്‍പ്പന്‍ ഫോമിലുള്ള പഞ്ചാബ് കിങ്‌സുമായിട്ടാണ് അവരുടെ അടുത്ത പോരാട്ടം. 15നു അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും മുംബൈ നേരിടും.

എങ്ങനെ പ്ലേഓഫിലെത്താം?

ഈ സീസണിലെ ഐപിഎല്ലില്‍ ആറാം കിരീടമെന്ന റെക്കോര്‍ഡ് ലക്ഷ്യത്തിലേക്കു അടുക്കാന്‍ മുംബൈ ഇന്ത്യന്‍സ് ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് അടുത്ത ചോദ്യം. ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാനായാല്‍ മുംബൈയ്ക്കു ഇതിനു സാധിക്കുകയുള്ളൂ. 16 പോയിന്റ് നേടിയാല്‍ മാത്രമാണ് ഒരു ടീമിനു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയെന്നു മുന്‍ സീസണുകളില്‍ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്.

ഈ നമ്പറിലേക്കു എത്തണമെങ്കില്‍ മുംബൈ്ക്കു ഒരു കൂടി ജയിച്ചേ തീരൂ. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും മുംബൈയ്ക്കു നിര്‍ബന്ധമായും ജയിച്ചേ തീരൂ. അതിനു സാധിച്ചാല്‍ മുംബയെ പ്ലേഓഫില്‍ കാണാം.

HARDIK PANDYA

മറ്റു ടീമുകളെ അപേക്ഷിച്ച് മികച്ച നെറ്റ് റണറേറ്റ് (+1.156) ഉണ്ടെന്നതും മുംബൈ്ക്കു പ്ലസ് പോയിന്റാണ്. എന്നാല്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് മുംബൈയക്കു പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്യാം.

എന്നാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈയ്ക്കു വിജയിക്കാന്‍ സാധിച്ചില്ലങ്കില്‍ മുംബൈയുടെ ഭാവി എങ്ങനെയാവുമെന്നതും ആരാധകരെ വലയ്ക്കുന്നുണ്ട്. അതു സംഭവിച്ചാല്‍ പ്ലേഓഫിലെത്തുക മുംബൈയ്ക്കു കടുപ്പം തന്നെയായിരിക്കും. ഒരുപക്ഷെ പ്ലേഓഫ് കാണാതെ പുറത്തായേക്കുകയും ചെയ്യും.

എങ്കിലും നേരിയ പ്ലേഓഫ് സാധ്യത അവര്‍ക്കു അപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ നെറ്റ് റണ്‍റേറ്റിനെയും മറ്റു മല്‍സരഫലങ്ങളെയും ആശ്രയിച്ചായിരിക്കും മുംബൈയുടെ ഭാവി. നേരത്തേ 14 പോയിന്റ് നേടിയ ടീമും പ്ലേഓഫില്‍ കളിച്ചിട്ടുണ്ടെന്നത് മുംബൈയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അത്തരമൊരു അദ്ഭുതം കാണിച്ചത്. അന്നു നാലു ടീമുകാണ് 14 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിന്നത്. അങ്ങനെ വന്നപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആര്‍സിബി പ്ലേഓഫില്‍ കടക്കുകയായിരുന്നു.

Story first published: Wednesday, May 7, 2025, 10:42 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+