For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹിറ്റ്മാന് പഴയ വീര്യമില്ല, ധോണി ഇതിലും ഭേദം! രോഹിത് വിരമിക്കൂ; കണക്കുകള്‍ നിരാശ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. രണ്ടാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും മുംബൈ തോല്‍വി നേരിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് പരാജയപ്പെട്ടത്. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

മുംബൈയുടെ ബാറ്റിങ് നിര കണക്കുകള്‍ പ്രകാരം അതി ശക്തമാണ്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ഇവര്‍ക്കാവുന്നില്ല. മുംബൈ നിരയില്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. നായകസ്ഥാനത്ത് നിന്ന് മാറിയ രോഹിത്തിന് ഓപ്പണര്‍ റോളില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ ഡെക്കിന് പുറത്തായ രോഹിത് രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനാണ് മടങ്ങിയത്. ഇപ്പോഴിതാ രോഹിത് ശര്‍മ മുംബൈക്ക് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

ഇതേ ഫോം തുടര്‍ന്നാല്‍ രോഹിത്തിനെ മുംബൈയുടെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ സമീപകാല കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹം കളി നിര്‍ത്തേണ്ട സമയമായെന്ന് തന്നെ പറയാം. രോഹിത് ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിച്ചിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ നിന്നും അദ്ദേഹം വൈകാതെ പടിയിറങ്ങുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത്തിന്റെ കണക്കുകള്‍ വളരെ മോശം

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. 450 ടി20 മത്സരം കളിച്ച ഏക ഇന്ത്യന്‍ താരവുമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിങ് കണക്കുകളും രോഹിത്തിന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ 2020 മുതലുള്ള രോഹിത്തിന്റെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 2020ല്‍ 332 റണ്‍സാണ് രോഹിത് 12 മത്സരത്തില്‍ നിന്ന് നേടിയത്. 2021 സീസണില്‍ 13 മത്സരത്തില്‍ നിന്ന് നേടിയത് 381 റണ്‍സാണ്.

rohit sharma

2022ല്‍ 14 ഇന്നിങ്‌സില്‍ നിന്ന് രോഹിത് നേടിയത് വെറും 268 റണ്‍സാണ്. 19 മാത്രമായിരുന്നു രോഹിത്തിന്റെ ശരാശരി. 2023 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 332 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 20.8 ആണ് രോഹിത്തിന്റെ ശരാശരി. 2024 സീസണില്‍ 14 മത്സരത്തില്‍ നിന്ന് 417 റണ്‍സാണ് രോഹിത് ശര്‍മ നേടിയെടുത്തത്. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം 71 മത്സരത്തില്‍ നിന്ന് 1738 റണ്‍സാണ് രോഹിത് ഐപിഎല്ലില്‍ നേടിയത്. 24.8 മാത്രമാണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 131.9. ഏഴ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

രോഹിത്തിന്റെ കണക്കുകള്‍ പ്രകാരം അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിരമിക്കേണ്ട സമയമായിരിക്കുകയാണെന്ന് പറയാം. ഇനിയൊരു സീസണ്‍ കൂടി കളിക്കാന്‍ രോഹിത്തിന് അവസരം ലഭിച്ചേക്കില്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം ഇനിയുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മാച്ച് വിന്നറാവാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

മുംബൈ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല

അവസാന സീസണിലെ പിഴവില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വലിയ മാറ്റങ്ങളോടെയാണ് മുംബൈ ഇത്തവണ ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ടീമിന് നടത്താന്‍ സാധിക്കുന്നില്ലെന്ന് തന്നെ പറയാം. വലിയ പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും ടീമിനെ ജയിപ്പിക്കുന്ന തരത്തില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്തത് ടീമിനെ പിന്നോട്ടടിക്കുന്നു.

മുംബൈ ബൗളിങ് നിരയിലേക്ക് ട്രന്റ് ബോള്‍ട്ടിനേയും ദീപക് ചഹാറിനേയും കൊണ്ടുവന്നത് വലിയ പ്രതീക്ഷയോടെയാണ്. രണ്ട് പേരും ന്യൂബോളില്‍ വലിയ മികവുള്ളവരും പവര്‍പ്ലേയില്‍ കസറുന്നവരുമാണ്. എന്നാല്‍ ഇത്തവണ ഇവര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ആദ്യത്തെ രണ്ട് മത്സരത്തിലും പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കാവുന്നില്ല. എന്തായാലും ടീമെന്ന നിലയില്‍ മുംബൈക്ക് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയാണെന്ന് പറയാം.

Story first published: Sunday, March 30, 2025, 7:28 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+