Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് തെറിക്കുമോ? പുരാന്‍ ലഖ്‌നൗ ക്യാപ്റ്റന്‍! സഞ്ജീവ് ഗോയങ്കെ ഹാപ്പിയല്ല

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഏറ്റവും ഒടുവിലായി സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനോട് ലഖ്‌നൗ തോറ്റിരിക്കുകയാണ്. എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് പഞ്ചാബ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 171 റണ്‍സ് നേടിയപ്പോള്‍ 22 പന്ത് ബാക്കിയാക്കിയാണ് ശ്രേയസ് അയ്യരും സംഘവും വിജയം നേടിയെടുത്തത്.

പഞ്ചാബ് കിങ്‌സിനോട് ലഖ്‌നൗ തോറ്റതോടെ ടീം ഉടമ സഞ്ജീവ് ഗോയങ്കെ നിരാശയിലാണെന്ന് പറയാം. 27 കോടിക്ക് ടീമിലേക്കെത്തിച്ച റിഷഭ് പന്ത് ടീമിന്റെ വില്ലനായി മാറുന്നതാണ് കാണാനാവുന്നത്. മൂന്ന് മത്സരത്തില്‍ നിന്ന് വെറും 12 റണ്‍സാണ് റിഷഭിന് നേടാനായത്. ക്യാപ്റ്റനെന്ന നിലയിലും റിഷഭിന് ശോഭിക്കാനാവുന്നില്ല. പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്കെ റിഷഭിനോട് മൈതാനത്ത് വെച്ച് സംസാരിച്ചിരുന്നു.

അത്ര സന്തോഷത്തോടെയല്ല അദ്ദേഹം റിഷഭിനോട് സംസാരിച്ചത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരോട് സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് സഞ്ജീവ് റിഷഭിനോട് അല്‍പ്പം ഗൗരവത്തോടെ സംസാരിച്ചത്. ഇത് റിഷഭിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് തന്നെ പറയാം. മോശം ഫോമിലുള്ള റിഷഭിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നിക്കോളാസ് പുരാനെ ക്യാപ്റ്റനാക്കുമോ?

ടി20യില്‍ മോശമല്ലാത്ത റെക്കോഡുള്ള താരമാണ് നിക്കോളാസ് പുരാന്‍. എന്നാല്‍ നായകനെന്ന നിലയിലെ താരത്തിന്റെ റെക്കോഡുകള്‍ അത്ര ഗംഭീരമാണെന്ന് പറയാനാവില്ല. മൂന്ന് മത്സരത്തില്‍ രണ്ടിലും തോറ്റ ലഖ്‌നൗ നിലവില്‍ ആറാം സ്ഥാനത്താണ്. നിലവിലെ ടീമിന്റെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ പ്ലേ ഓഫിലേക്കെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ലഖ്‌നൗവിന്റെ ടീം പ്ലാന്‍ ലോക മണ്ടത്തരമാണ്. പേസ് പിച്ചായിരുന്നിട്ടും മൂന്ന് സ്പിന്നര്‍മാരെയാണ് ലഖ്‌നൗ പഞ്ചാബിനെതിരേ ഉപയോഗിച്ചത്.

ഈ തീരുമാനം തീര്‍ത്തും പാളിപ്പോയി. പേസര്‍മാര്‍ക്ക് പിച്ചില്‍ മുന്‍തൂക്കമുണ്ടെന്ന് ലഖ്‌നൗവിന്റെ ബാറ്റിങ്ങില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. എന്നിട്ടും സ്പിന്നര്‍മാരെ ഉപയോഗിച്ച് കളി പിടിക്കാന്‍ നോക്കിയ ലഖ്‌നൗവിന്റെ തീരുമാനം പാളുകയായിരുന്നു. ഇതിന് പിന്നില്‍ നായകന്‍ റിഷഭ് പന്തിന്റെ മണ്ടത്തരമാണെന്ന് തന്നെ പറയാം. പാതിവഴിയില്‍ ലഖ്‌നൗ റിഷഭിനെ മാറ്റി മികച്ച ഫോമിലുള്ള നിക്കോളാസ് പുരാനെ നായകസ്ഥാനം ഏല്‍പ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

rishabh pant shreyas iyer lsg vs pbks ipl 2025

റിഷഭിന് മുന്നില്‍ വലിയ സമ്മര്‍ദ്ദം

റിഷഭ് പന്തിനെ നായകനായി ശോഭിക്കാനാവില്ലെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. ലഖ്‌നൗ റിഷഭിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ബാറ്റ്‌സ്മാനായി ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ റിഷഭിന് കൂടുതല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കും. ഓപ്പണിങ്ങില്‍ ലഖ്‌നൗവിന് പ്രതീക്ഷിച്ചതുപോലെ മിന്നാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓപ്പണര്‍ സ്ഥാനത്തേക്കും റിഷഭിനെ പരീക്ഷിക്കാവുന്നതാണ്.

27 കോടി പ്രതിഫലം നല്‍കിയിട്ടും റിഷഭ് നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റത്തിന് ടീം മാനേജ്‌മെന്റ് മുതിര്‍ന്നാല്‍ അതിനെ തെറ്റ് പറയാനാവില്ല. ഇനിയുള്ള മത്സരങ്ങള്‍ ലഖ്‌നൗവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ റിഷഭിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതാണ് ടീമിന് നല്ലത്. ലഖ്‌നൗവിന്റെ പേസ് നിരയില്‍ മാറ്റം അനിവാര്യമാണ്. ആവേശ് ഖാന്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നീ രണ്ട് പേസര്‍മാരെയാണ് ലഖ്‌നൗ വിശ്വസിക്കുന്നത്.

ഇവര്‍ രണ്ട് പേരും ടി20യില്‍ മോശം റെക്കോഡുള്ള ബൗളര്‍മാരാണ്. ലഖ്‌നൗ ഷമാര്‍ ജോസഫിനേയും ആകാശ് ദീപിനേയും കളിപ്പിക്കാന്‍ തയ്യാറാവണം. യുവ പേസര്‍ പ്രിന്‍സ് യാദവിനെ വിശ്വസിക്കാന്‍ ലഖ്‌നൗ തയ്യാറാവണം. പേസ് നിരയില്‍ മാറ്റം വരുത്താതെ ലഖ്‌നൗവിന് രക്ഷപെടാന്‍ സാധിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഈ മാറ്റങ്ങളോടെ ലഖ്‌നൗ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, April 1, 2025, 23:30 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+