For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലേലത്തിലെത്തിയാല്‍ രോഹിത്തിന് 50 കോടി! ലഖ്‌നൗ വാങ്ങുമോ? വ്യക്തമാക്കി ടീം ഉടമ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പല വമ്പന്‍ കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ പല വമ്പന്മാരും ഇത്തവണ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. ഇതില്‍ രോഹിത് ശര്‍മയുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട രോഹിത് ഇത്തവണ ടീം വിടുമെന്നാണ് വിവരം. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ രണ്ട് ടീമുകളിലൊന്നിലേക്ക് രോഹിത് കൂടുമാറുമെന്നാണ് സൂചനകള്‍. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് രോഹിത്തിന് 50 കോടിവരെ ഓഫര്‍ നല്‍കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയന്‍ക തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

'നിങ്ങള്‍ ആദ്യം ഒരു കാര്യം പറയൂ, നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ രോഹിത് ശര്‍മ ലേലത്തിലേക്കെത്തുമോ ഇല്ലെയോ എന്ന് പറയാനാവുമോ?. ഇതെല്ലാം അടിസ്ഥാനമില്ലാത്ത ഊഹങ്ങള്‍ മാത്രമാണ്. മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ ഒഴിവാക്കുമോ ഇല്ലയോ, ലേലത്തിലേക്ക് രോഹിത് എത്തുമോ ഇല്ലെയോ അങ്ങനെ വന്നാല്‍ തന്നെ ആകെ തുകയുടെ 50% ത്തോളം രോഹിത്തിന് നല്‍കിയാല്‍ മറ്റ് 22 താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും' - സഞ്ജീവ് ചോദിച്ചു.

50 കോടി രൂപ രോഹിത്തിനായി ആരും തന്നെ മുടക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മ മുംബൈ വിട്ടാലും വലിയൊരു റെക്കോഡ് തുക പ്രതീക്ഷിക്കാനാവില്ല. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രരോഹിത്. കൂടാതെ ഇന്ത്യയെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ രോഹിത്തിന്റെ സമീപകാല ഐപിഎല്ലിലെ കണക്കുകളെല്ലാം മോശമാണ്. കൂടാതെ 50 കോടിയെന്നത് പേഴ്‌സിലെ ആകെ പണത്തിന്റെ പകുതിയോടടുത്ത് വരും.

rohit sharma ipl 2025

ഈ സാഹചര്യത്തില്‍ ഇത്രയും തുക ഒരു താരത്തിനായും മുടക്കാന്‍ ആരും തയ്യാറായേക്കില്ല. കൂടെ മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ഒരു താരത്തിലേക്ക് അമിത പ്രാധാന്യം നല്‍കി കൂടുതല്‍ പണം മുടക്കിയാല്‍ അത് വലിയ തിരിച്ചടി നല്‍കിയേക്കും. അതുകൊണ്ടുതന്നെ ഒരു ടീമും 50 കോടി ഒരു താരത്തിനായും മുടക്കിയേക്കില്ല.

രോഹിത്തിനെ വാങ്ങാന്‍ ടീം ആഗ്രഹിക്കുന്നുണ്ടോ എന്നതിനോടും സഞ്ജീവ് പ്രതികരിച്ചു. 'എല്ലാ ടീമുകള്‍ക്കും തങ്ങളുടേതായ താല്‍പര്യങ്ങളുണ്ടാവും. ബെസ്റ്റ് താരം, ബെസ്റ്റ് നായകന്‍ എന്നിവരെല്ലാം ടീമില്‍ വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹിക്കുന്നത് എന്താണെന്നതല്ല എന്താണ് കൈയിലുള്ളതെന്നും എന്തൊക്കെയാണ് ലഭ്യമാകുന്നതെന്നുമാണ് നോക്കേണ്ടത്. അത് ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്നാണ് നോക്കേണ്ടത്. എനിക്ക് ആരേയും ആഗ്രഹിക്കാം.

എന്നാല്‍ ഇതേ ചിന്തയാവും എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഉണ്ടാവുക. എല്ലാ താരങ്ങളേയും നമുക്ക് ലഭിക്കില്ല' സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ മുംബൈയില്‍ തുടരാന്‍ സാധ്യത കുറവാണ്. ഹാര്‍ദിക് പാണ്ഡ്യയിലാണ് മുംബൈ ഭാവി കാണുന്നത്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കി മുംബൈ മുന്നോട്ട് പോയാല്‍ രോഹിത്തിന് വഴിമാറിക്കൊടുക്കേണ്ടി വരും. രോഹിത് ടീമില്‍ തുടര്‍ന്നാല്‍ ഹാര്‍ദിക്കിന് ടീമില്‍ വില ലഭിക്കില്ല.

സ്വതന്ത്ര്യമായി തീരുമാനമെടുക്കാനും ഹാര്‍ദിക്കിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ രോഹിത് ടീം വിടണമെന്നാവും മുംബൈയും ആഗ്രഹിക്കുന്നു. പക്ഷെ രോഹിത് മുംബൈ വിട്ടാല്‍ ടീമിന്റെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടായേക്കും. നേരത്തെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയപ്പോള്‍ത്തന്നെ വലിയ ആരാധക രോഷം ഉണ്ടായിരുന്നു. ഇതാണ് രോഹിത്തിനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുംബൈയെ പിന്നോട്ടടിക്കുന്നതെന്ന് പറയാം.

Story first published: Thursday, August 29, 2024, 13:03 [IST]
Other articles published on Aug 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+