For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിനു കീഴില്‍ കളിക്കാന്‍ ഹാര്‍ദിക്ക്! വമ്പന്‍ നീക്കം, നടന്നാല്‍ പൊളിക്കും

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഒരുമിച്ച് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചാല്‍ എങ്ങനെയിരിക്കും? ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതു അസാധ്യമാണെന്നു ആര്‍ക്കുമൊന്നു തോന്നിയേക്കും. പക്ഷെ ഇതു സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് ഹാര്‍ദിക്കെങ്കിലും അടുത്ത സീസണിനു മുമ്പ് അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ് വിവരം. പകരം സൂര്യകുമാര്‍ യാദവിനെ പുതിയ ക്യാപ്റ്റനാക്കാനുമാണ് മുംബൈ ആലോചിക്കുന്നത്.

മെഗാ താരലേലത്തിനു മുമ്പ് മുംബൈ കൈവിടുകയാണെങ്കില്‍ ഹാര്‍ദിക്കിനെ തീര്‍ച്ചയായും കളിക്കാരുടെ പൂളില്‍ നമുക്കു കാണാന്‍ സാധിക്കും. ബാറ്റും ബോളും കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്ന അദ്ദേഹത്തെ റാഞ്ചാന്‍ പല ഫ്രാഞ്ചൈസികളും രംഗത്തിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കൂട്ടത്തില്‍ റോയല്‍സ് ടീമും ഉറപ്പായുമുണ്ടാവും.

SANJU SAMSON- HARDIK PANDYA

എന്തു വില കൊടുത്തും ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ അവസാനം വരെയും റോയല്‍സ് ശ്രമിക്കുമെന്നുറപ്പാണ്. കാരണം കഴിഞ്ഞ കുറച്ചു സീസണുകളായി റോയല്‍സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഒരു സീം ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു ശേഷം ഈ റോളില്‍ വിശ്വസിക്കാവുന്ന മികച്ചൊരു മാച്ച് വിന്നറെ റോയല്‍സിനു ലഭിച്ചിട്ടില്ല. പലരെയും ലേലത്തില്‍ റോയല്‍സ് കൊണ്ടു വന്നെങ്കിലും ആരും ക്ലിക്കായില്ലെന്നതാണ് സത്യം.

എന്നാല്‍ ഹാര്‍ദിക്കിനെ ലഭിച്ചാല്‍ അതു റോയല്‍സിനു വലിയ മുതല്‍ക്കൂട്ടായി മാറും. അഞ്ച്-ആറ് സ്ഥാനങ്ങളില്‍ ഇറങ്ങി മല്‍സരം ഫിനിഷ് ചെയ്യാനും ബൗളിങില്‍ നാലോവറുകള്‍ ഉപയോഗിക്കും സാധിക്കുന്ന അദ്ദേഹത്തെ ലഭിച്ചാല്‍ റോയല്‍സ് ടീമിനു അതു കൂടുതല്‍ ബാലന്‍സ് നല്‍കും. മെഗാ ലേലത്തിനു മുമ്പ് ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍, യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരെയാവും റോയല്‍സ് നിലനിര്‍ത്തിയേക്കുക.

HARDIK PANDYA

ഈ നാലു പേര്‍ക്കൊപ്പം അഞ്ചാമനായി ഹാര്‍ദിക്കിനെയും കൊണ്ടുവരാനായാല്‍ അതോടെ റോയല്‍സിന്‍റെ പകുതി ജോലി കഴിഞ്ഞുവെന്നു പറയാം. പിന്നീട് ലേലത്തില്‍ മികച്ച ഒന്നോ, രണ്ടോ ഫാസ്റ്റ് ബൗളര്‍മാരെയും ബാറ്റര്‍മാരെയും കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ റോയല്‍സ് ഒരു പെര്‍ഫെക്ട് ടീമായി മാറുകയും ചെയ്യും. പക്ഷെ സഞ്ജുവിനു കീഴില്‍ കളിക്കാന്‍ ഹാര്‍ദിക് തയ്യാറാവുമോയെന്നതാണ് ചോദ്യം.

നേരത്തേ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരിക്കവെ ഒരു കളിയില്‍ സഞ്ജുവിനെ ഹാര്‍ദിക് സ്ലെഡ്ജ് ചെയ്തിരുന്നു. അന്നു പക്ഷെ കാര്യമായി പ്രതിക്കാതിരുന്ന സഞ്ജു ബാറ്റ് കൊണ്ടാണ് മറുപടി നല്‍കിയത്. പക്ഷെ അതിനു ശേഷം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. വളരെ നല്ല സൗഹൃദമാണ് സഞ്ജുവിനും ഹാര്‍ദിക്കിനുമിടയിലുള്ളത്.

കഴിഞ്ഞ ടി20 ലോകകപ്പിനിടെയും ഐപിഎല്ലുകളിലുമെല്ലാം ഇതു പല തവണ ആരാധകര്‍ നേരിട്ടു കാണുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ സഞ്ജുവിനൊപ്പം ഒരേ ടീമില്‍ കളിക്കുകയെന്നത് ഹാര്‍ദിക്കിനു ഒരു പ്രശ്‌നമാവാന്‍ സാധ്യതയില്ല. ഈ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ അതു അടുത്ത സീസണില്‍ റോയല്‍സിന്റെ കിരീടസാധ്യതകളും വര്‍ധിപ്പിക്കുമെന്നുറപ്പാണ്. റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ അടുത്ത സീസണ്‍ സഞ്ജുവിനു വളരെ പ്രധാനമാണ്. നായകസ്ഥാനത്തു തുടരണമെങ്കില്‍ റോയല്‍സ് മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

Story first published: Sunday, August 4, 2024, 13:41 [IST]
Other articles published on Aug 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+