For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയോട് തോറ്റു, ഇനി സിഎസ്‌കെ പ്ലേ ഓഫിലെത്തുമോ? തുറന്ന് പറഞ്ഞ് ധോണി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നാണംകെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ ഒമ്പത് വിക്കറ്റിനാണ് സിഎസ്‌കെയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 26 പന്തും ഒമ്പത് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെ നിലവാരം കാട്ടിയില്ലെന്ന് പറയാം.

എട്ട് മത്സരത്തില്‍ നിന്ന് ആറ് തോല്‍വികള്‍ നേരിട്ട സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ്. എംഎസ് ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് കീഴിലും സിഎസ്‌കെ തോല്‍വി തുടരുകയായിരുന്നു. മുംബൈയോടും നാണംകെട്ടതോടെ ഇനി പ്ലേ ഓഫിലേക്കെത്തുകയെന്നത് ടീമിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് തന്നെ പറയാം. സിഎസ്‌കെ ചില യുവതാരങ്ങളെ പരീക്ഷിച്ചെങ്കിലും ടീമെന്ന നിലയില്‍ മെച്ചപ്പെടാന്‍ സിഎസ്‌കെയ്ക്കായിട്ടില്ല.

ഇനിയുള്ള മത്സരങ്ങളിലെല്ലാം തുടര്‍ ജയം നേടിയാലും പ്ലേ ഓഫിലേക്കെത്തുക സിഎസ്‌കെയ്ക്ക് കടുപ്പമായിരിക്കുമെന്ന് നിസംശയം പറയാം. ഇക്കാര്യം ധോണി തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ധോണി പറഞ്ഞത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇനി അടുത്ത വര്‍ഷം നോക്കാം

ഇത്തവണത്തെ മെഗാ ലേലത്തിന് ശേഷം സിഎസ്‌കെയുടെ ടീം കരുത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ടെസ്റ്റ് കളിക്കുന്ന താരങ്ങളെ ഉപയോഗിച്ച് കപ്പിലേക്കെത്താനുള്ള സിഎസ്‌കെയുടെ നീക്കത്തിനെതിരേ വലിയ വിമര്‍ശനം ആരാധകരടക്കം നടത്തിയിരുന്നു. ഇത് തെറ്റിയില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് സിഎസ്‌കെ സീസണില്‍ കാഴ്ചവെക്കുന്നതും. എട്ട് മത്സരത്തില്‍ രണ്ട് മത്സരം മാത്രം ജയിച്ച സിഎസ്‌കെയ്ക്ക് ഇനി പ്ലേ ഓഫിലെത്തുകയെന്നത് വളരെ പ്രയാസം തന്നെയാണ്. ഇത് നായകനായ എംഎസ് ധോണി തിരിച്ചറിയുന്നു എന്നതാണ് വസ്തുത.

'ഞങ്ങള്‍ എന്തുകൊണ്ടാണ് മികച്ച ടീമായതെന്നത് തിരിച്ചറിയേണ്ടതായുണ്ട്. കാരണം ഞങ്ങള്‍ നല്ല ക്രിക്കറ്റായിരുന്നു കളിച്ചിരുന്നത്. അതേ സമയം മോശം ക്രിക്കറ്റ് കളിക്കുന്ന സാഹചര്യത്തില്‍ വൈകാരികമായി പെരുമാറിയിട്ട് കാര്യമില്ല. ഇതിന് മുമ്പും അനുഭവമുണ്ട്. 2020 ഞങ്ങള്‍ക്ക് മികച്ച സീസണായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെക്കേണ്ടതായുണ്ട്. ഇനി മുന്നോട്ടുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. ഒരു സമയം ഒരു മത്സരത്തെക്കുറിച്ച് മാത്രം ചിന്തിക്കുക.

കുറച്ച് മത്സരങ്ങള്‍ ഇത്തവണ തോറ്റു. ടീമിനെ സംബന്ധിച്ചുള്ള പ്രധാന കാര്യം അടുത്ത സീസണില്‍ കൃത്യമായ ടീം കോമ്പിനേഷന്‍ കൊണ്ടുവരികയെന്നതാണ്. ഒരുപാട് താരങ്ങളെ മാറ്റുകയെന്നതല്ല. പ്ലേ ഓഫിലേക്കെത്താന്‍ എന്താണ് വേണ്ടതെന്നതിലാണ് കാര്യം. അതിന് സാധിക്കുന്നില്ലെങ്കില്‍ മികച്ച 11മായി അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരികയാണ് വേണ്ടത്' ധോണി പറഞ്ഞു. നിലവിലെ ടീം കരുത്ത് മോശമാണെന്ന് ധോണി തുറന്ന് സമ്മതിച്ചിരിക്കുകയാണെന്ന് തന്നെ പറയാം.

mi vs csk ipl 2025

പ്രശ്‌നം ബാറ്റിങ്ങിലാണെന്ന് ധോണി

മുംബൈക്കെതിരായ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയാണെന്നാണ് ധോണി പറഞ്ഞത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടിയിരുന്നു. മുംബൈയിലെ പിച്ചില്‍ 176 മികച്ച സ്‌കോറല്ല. ജസ്പ്രീത് ബുംറയെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ഡെത്തോവര്‍ ബൗളര്‍ മുംബൈക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പവര്‍പ്ലേ മുതല്‍ ആക്രമിക്കാനും മികച്ച സ്‌കോര്‍ നേടാനും ശ്രമിക്കണമായിരുന്നു. പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടേണ്ടത് വിജയത്തിന് പ്രധാന കാരണമാണെന്നാണ് ധോണി പറയുന്നത്.

സിഎസ്‌കെയുടെ ആദ്യത്തെ 11 ഓവറിലെ സ്‌കോര്‍ വെറും 73 റണ്‍സായിരുന്നു. ഈ ഓവറുകള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ ടീമിന് സാധിക്കാതെ പോയി. അവസാന ഒമ്പത് ഓവറില്‍ 103 റണ്‍സെടുക്കാന്‍ സിഎസ്‌കെയ്ക്കായി. എന്നാല്‍ ഈ പോരാട്ടവീര്യം ആദ്യ 10 ഓവറില്‍ കാട്ടാന്‍ സിഎസ്‌കെയ്ക്കായില്ല. ശിവം ദുബെയും യുവതാരം ആയുഷ് മാത്രെയും ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. രവീന്ദ്ര ജഡേജ അവസാന ഓവറുകളില്‍ കടന്നാക്രമിച്ചെങ്കിലും തുടക്കത്തിലേ ആക്രമണം നടത്താന്‍ സാധിക്കാതെ പോയി.

Story first published: Monday, April 21, 2025, 6:28 [IST]
Other articles published on Apr 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+