For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചഹലില്ലെങ്കില്‍ പഞ്ചാബ് കപ്പടിച്ചേനെ!! ടീമിലെ 'മാന്‍ഡ്രേക്ക്', തെളിവ് തരാം

17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഐപിഎല്‍ ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെ കൈവിട്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ രണ്ടാം തവണ മാത്രം ഫൈനല്‍ കളിച്ച പഞ്ചാബ് ഇത്തവണ ആ സ്വപ്‌നകിരീടത്തിനു തൊട്ടരികെയായിരുന്നു. പക്ഷെ വെറും ആറു റണ്‍സിനു ആര്‍സിബിയോടു അവര്‍ കീഴടങ്ങുകയായിരുന്നു.

ഈ തോല്‍വിക്കു പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരും ബാറ്റര്‍മാരുമാണ് പ്രധാനമായും പഴി കേള്‍ക്കുന്നത്. പക്ഷെ ഇവരൊന്നുമല്ല ടീമിന്റെ തോല്‍വിക്കു പ്രധാന കാരണക്കാരന്‍. അതു സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് ടീമിനു കിരീടം ലഭിക്കാതെ പോയത്. ഇതിന്റെ കാരണമെന്താണെന്നു അറിയാം.

CHAHAL SHREYAS

ചഹല്‍ ശരിക്കും 'മാന്‍ഡ്രേക്ക്'

ജൂനിയര്‍ മാന്‍ഡ്രേക്കെന്ന ഹിറ്റ് സിനിമയിലെ പ്രതിമയെപ്പോലെയാണ് യുസ്വേന്ദ്ര ചഹലെന്നു പറഞ്ഞാല്‍ അധികമാവില്ല. കാരണം അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ള ടീമുകളൊന്നും തന്നെ ഇതു വരെ ഐപിഎല്ലിന്റെ ഫൈനലില്‍ വിജയിച്ചിട്ടില്ല. മൂന്നു വ്യത്യസ്ത ടീമുകളോടൊപ്പം ചഹല്‍ ഇതുവരെ കിരീടപ്പോരിനു ഇറങ്ങിയെങ്കിലും എല്ലാവരും തോല്‍വിയറിഞ്ഞു. അപ്പോള്‍ കുഴപ്പം ചഹലിന്റേത് തന്നെ?

ഇത്തവണത്തെ ഫൈനലിലേറ്റ പരാജയത്തോടെ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം കലാശപ്പോരില്‍ തോല്‍വി രുചിച്ച ഏക താരമെന്ന മോശം റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമായിരുന്നു ചഹലിന്റെ കന്നി ഐപിഎല്‍ ഫൈനല്‍. അന്നു ടീമിനെ നയിച്ചത് വിരാട് കോലിയുമായിരുന്നു,

പക്ഷെ ഫൈനലില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി എട്ടു റണ്‍സിനു പൊരുതി വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ഏഴു വിക്കറ്റിനു 208 റണ്‍സെടുത്തപ്പോള്‍ ആര്‍സിബിക്കു ഏഴു വിക്കറ്റിനു 200 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്ക്േണ്ടിയും വന്നു. ഈ മല്‍സരത്തില്‍ ചഹല്‍ തിളങ്ങിയതുമില്ല. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

അതിനു ശേഷം ചഹലിന്റെ രണ്ടാം ഫൈനല്‍ 2022ല്‍ രാജസ്ഥാന്‍ റോല്‍സിനൊപ്പമായിരുന്നു. ഇത്തവണ നിര്‍ഭാഗ്യവാനായ ആ ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് റോയല്‍സിനു അടിതെറ്റിയത്.

2008ല്‍ ചാംപ്യന്‍മാരായതിനു ശേഷം ആദ്യ ഫൈനലില്‍ ഇറങ്ങിയ റോയല്‍സ് ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. റോയല്‍സ് നല്‍കിയ 131 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം 18.1 ഓറില്‍ മൂന്നു വിക്കറ്റിനു ജിടി മറികടക്കുകയും ചെയ്തു. ചഹല്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് ഒരു വിക്കറ്റ് മാത്രമാണ്.

ഇപ്പോഴിതാ മൂന്നാം ഫൈനലില്‍ പഞ്ചാബിനും പണി കൊടുത്തിരിക്കുകയാണ് അദ്ദേഹം. റോയല്‍സ് കൈവിട്ട ചഹല്‍ ഈ സീസണിലാണ് പഞ്ചാബിലെത്തിയത്. ആര്‍സിബിക്കെതിരായ ഫൈനലിലും ബൗളിങില്‍ അദ്ദേഹം വേണ്ടത്ര ഇംപാക്ടുണ്ടാക്കിയില്ല. നാലോവറില്‍ 9.2 ഇക്കോണമി റേറ്റില്‍ 37 റണ്‍സ് വിട്ടുകൊടുത്ത ചഹലിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

CHAHAL

ചഹലിന്റെ പ്രകടനം

പഞ്ചാബ് കിങ്‌സിനു വേണ്ടി ഈ ഐപിഎല്‍ സീസണില്‍ 14 മല്‍സരങ്ങളിലാണ് യുസ്വേന്ദ്ര ചഹല്‍ കളിച്ചത്. ഇവയില്‍ 13 ഇന്നിങ്‌സുകളില്‍ അദ്ദേഹം പന്തെറിയുകയും ചെയ്തു. 9.55 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളാണ് ചഹല്‍ പോക്കറ്റിലാക്കിയത്.

ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ് (21 വിക്കറ്റ്) കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ചഹലിനെക്കൂടാതെ പേസര്‍ മാര്‍ക്കോ യാന്‍സനും 16 വിക്കറ്റുകള്‍ പിഴുതിരുന്നു.

Story first published: Thursday, June 5, 2025, 16:15 [IST]
Other articles published on Jun 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+