For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സ്വന്തം വില കളയരുത്, രോഹിത്തിനെക്കൊണ്ട് ഇനിയാവില്ല; വിരമിക്കണമെന്ന് സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ മോശം തുടക്കത്തിന് ശേഷം ശക്തമായി തിരിച്ചെത്തുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് പൂട്ടിട്ടപ്പോള്‍ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും തോല്‍പ്പിച്ചു. മുംബൈയുടെ താര നിര എല്ലാ ടീമുകളെക്കാളും ശക്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താനിരയെ മുംബൈക്കൊപ്പം കാണാനാവും.

എന്നാല്‍ ഇതിനൊത്ത പ്രകടനം ടീം കാഴ്ചവെക്കുന്നില്ലെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുടെ താരങ്ങളെല്ലാം ഇപ്പോള്‍ പതിയെ ഫോം വീണ്ടെടുക്കുന്നുണ്ട്. എന്നാല്‍ മുംബൈ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് മുന്‍ നായകന്‍ രോഹിത് ശര്‍മയാണ്. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച രോഹിത് ഇതിഹാസ ബാറ്റ്‌സ്മാന്‍കൂടിയാണ്. എന്നാല്‍ ഇത്തവണ തൊട്ടതെല്ലാം രോഹിത്തിന് പിഴക്കുകയാണ്. ഏഴ് മത്സരങ്ങള്‍ കഴിയുമ്പോഴും ഒരു മികച്ച പ്രകടനം പോലും നടത്താന്‍ രോഹിത്തമിനാവുന്നില്ല.

ഇംപാക്ട് പ്ലയറായി നിലവില്‍ ബാറ്റിങ്ങില്‍ മാത്രമാണ് രോഹിത്തിനെ ഉപയോഗിക്കുന്നത്. ഫീല്‍ഡിങ്ങിന് പേരിന് മാത്രമാണ് ഇറക്കുന്നത്. ടീമിന് ബാധ്യതയായി രോഹിത് മാറിയിരിക്കുകയാണ്. രോഹിത്തിനെ മാറ്റിനിര്‍ത്തിയാല്‍ അത് വലിയ ആരാധക വിമര്‍ശനത്തിന് വഴിവെക്കുമെന്നതിനാലാണ് ഇത്തരമൊരു മാറ്റത്തിന് മുംബൈ തയ്യാറാവാത്തത്. ഇപ്പോഴിതാ രോഹിത് സ്വന്തം വില കളയുകയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

രോഹിത് സ്വയം വിലകളയുന്നു

രോഹിത് ശര്‍മ സ്വയം വില കളയുന്ന രീതിയിലാണ് ഇപ്പോള്‍ കളിക്കുന്നതെന്നാണ് സെവാഗ് പറയന്നത്. രോഹിത്തിന്റെ സമയം കഴിഞ്ഞൂവെന്നും വഴിമാറേണ്ട സമയമായിരിക്കുന്നുവെന്നുമാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്. സെവാഗിന്റെ വിലയിരുത്തല്‍ ഏറെക്കുറെ സത്യമാണെന്ന് തന്നെ പറയാം. ടീം മാനേജ്‌മെന്റിനും പരിശീലക സംഘത്തിനും ബാധ്യതയായി രോഹിത് മാറുകയാണ്. മുംബൈക്ക് അഞ്ച് കിരീടം നേടിക്കൊടുത്ത നായകനായതിനാലാണ് രോഹിത്തിനെതിരേ വലിയ വിമര്‍ശനം ഉയരാത്തതെന്ന് പറയാം.

'കഴിഞ്ഞ 10 വര്‍ഷത്തെ രോഹിത്തിന്റെ കണക്കുകള്‍ നോക്കുക. ഒരു സീസണില്‍ 400ന് മുകളില്‍ റണ്‍സ് അവന്‍ നേടിയത് ഒരു തവണ മാത്രമാണ്. ഇതില്‍ നിന്ന് തന്നെ രോഹിത് ഒരു സീസണില്‍ 500ന് മുകളില്‍ റണ്‍സ് നേടുന്ന താരമല്ലെന്ന് വ്യക്തമാവും. അവന്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നേരാവും. പക്ഷെ വസ്തുത തിരിച്ചറിടയാന്‍ രോഹിത് തയ്യാറാവണം. അല്ലാത്ത പക്ഷം നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നത് തന്റെ സല്‍പ്പേരിനെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ഇതിനോടകം രോഹിത് ശര്‍മ വിരമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

rohit sharma

പുറത്താക്കേണ്ട സാഹചര്യം ഒരുക്കാതെ മാറിക്കൊടുക്കുന്നതാണ് നല്ലത്' ക്രിക് ബസില്‍ സംസാരിക്കവെ സെവാഗ് പറഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള രോഹിത്തിന് പക്ഷെ ഈ സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതേ മോശം ഫോമില്‍ തുടര്‍ന്നാല്‍ രോഹിത്തിനെ മുംബൈ പ്ലേയിങ് 11 നിന്ന് തഴയാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ പുറത്താക്കിയാല്‍ ഇത് രോഹിത്തിന്റെ സല്‍പ്പേരിന് വലിയ കളങ്കമുണ്ടാക്കുമെന്നുറപ്പാണ്.

രോഹിത്തിന്റെ അമിത ഇടപെടലില്‍ കോച്ചിനും അതൃപ്തി

രോഹിത് ശര്‍മ അനുഭവസമ്പന്നനായ നായകനാണ്. അഞ്ച് തവണ മുംബൈയെ കപ്പിലേക്കും എത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരത്തിനിടെ പല നിര്‍ദേശങ്ങളും നല്‍കും. ഇത് അംഗീകരിക്കാന്‍ പലപ്പോഴും പരിശീലകന്‍ മഹേല ജയവര്‍ധനക്കും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സാധിക്കുന്നില്ല. മുംബൈ ടീമിനുള്ളില്‍ ഈഗോ പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്. പരിശീലകന്‍ ജയവര്‍ധനക്ക് മുകളില്‍ രോഹിത് തീരുമാനമെടുക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്.

രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ഈ സീസണോടെ രോഹിത്തിനെ ടീമില്‍ നിന്ന് തന്നെ പുറത്താക്കാനാണ് സാധ്യത. ഇനിയൊരു ടീമിലേക്ക് കൂടുമാറാനും രോഹിത്തിനും ബാല്യമില്ല. രോഹിത് ശര്‍മ വിരമിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്ത പക്ഷം ഇത് താരത്തിന്റെ കരിയറില്‍ വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.

Story first published: Saturday, April 19, 2025, 9:37 [IST]
Other articles published on Apr 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+