For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

RCBvsPBKS: മായങ്കിനെ പുറത്താക്കിയത് ചഹലല്ല, യഥാര്‍ഥ വില്ലന്‍ കോലി!! എന്തിന് ഈ ചതി?

അഹമ്മദാബാദ്: ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനെ തുടക്കത്തില്‍ മികച്ച ബൗളിങിലൂടെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഒമ്പതോവറുകള്‍ക്കു ശേഷം ആര്‍സിബി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (16), വണ്‍ഡൗണായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ (24) എന്നിവരൊണ് ആര്‍സിബിക്കു നഷ്ടമായിരിക്കുന്നത്.

ഇതില്‍ മായങ്കിന്റെ പുറത്താവലിനു യഥാര്‍ഥ കാരണക്കാരന്‍ ബാറ്റിങ് പങ്കാളിയായ വിരാട് കോലി തന്നെയാണെന്നു പറയേണ്ടി വരും. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നേരിടുന്നുണ്ട്. എങ്ങനെയാണ് മായങ്കിന്റെ വില്ലനായി കോലി മാറിയതെന്നു നോക്കാം.

KOHLI MAYANK

കോലി എന്തുകൊണ്ട് വില്ലന്‍?

വിരാട് കോലി- ഫില്‍ സാള്‍ട്ട് ജോടിയില്‍ നിന്നും സ്‌ഫോടനാത്മക തുടക്കം തന്നെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. അര്‍ഷ്ദീപ് സിങെറിഞ്ഞ ആദ്യ ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സ് ആര്‍സിബിക്കു ലഭിച്ചു. പക്ഷെ കൈല്‍ ജാമിസണ്‍ എറിഞ്ഞ അടുത്ത ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ സാള്‍ട്ട് വീണു. വമ്പന്‍ ഷോട്ടിനു ശ്രമിച്ച സാള്‍ട്ടിനെ (9 ബോളില്‍ 16) നായകന്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്നാണ് മായങ്ക് അഗര്‍വാളിന്റെ വരവ്. അഗ്രസീവായി തന്നെ ബാറ്റ് ചെയ്യാനാനാണ് തന്റെ ശ്രമമെന്നു ഏഴാമത്തെ ബോളില്‍ സിക്‌സര്‍ പറത്തി താരം കാണിച്ചു തന്നു. തുടര്‍ന്നും മായങ്ക് അഗ്രസീവ് സമീപനം തുടര്‍ന്നു. അടുത്ത ഓവറില്‍ അദ്ദേഹം ഒരു ഫോര്‍ കണ്ടെത്തി. പക്ഷെ സ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു ഫോറോ, സിക്‌സറോ പോലും ആര്‍സിബിക്കു ലഭിച്ചില്ല.

മായങ്ക് തനിക്കു ലഭിച്ച ഭൂരിഭാഗം ബോളിലും ആഞ്ഞടിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നപ്പോള്‍ മറുഭാഗത്തു കോലി ടെസ്റ്റ് ശൈലിയിലാണ് കളിച്ചത്. സിംഗിളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയെന്ന വിരസമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതു മായങ്കിനെ സമ്മര്‍ദ്ദിലാക്കുകയും ചെയ്തു. കോലി സ്‌കോറിങിന്റെ വേഗത കുറച്ചത് തന്നെയാണ് അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ചത്.

പവര്‍പ്ലേ കഴിഞ്ഞ് ആദ്യ ഓവറില്‍ യുസ്വേന്ദ്ര ചഹല്‍ വന്നതിനു പിന്നാലെ മായങ്കിന്റെ വിക്കറ്റും വീണു. രണ്ടാമത്തെ ബോളില്‍ വലിയൊരു ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ അര്‍ഷ്ദീപ് സിങ് അനായാസം പിടികൂടി.

വിമര്‍ശനം

മായങ്ക് അഗര്‍വാളിന്റെ പുറത്താവലിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരോഷത്തിനു ഇരയായിരിക്കുകയാണ് വിരാട് കോലി. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് യുസ്വേന്ദ്ര ചഹലിന്റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളതെങ്കിലും അതു യഥാര്‍ഥത്തില്‍ വിരാട് കോലിയുടെ വിക്കറ്റാണ്. കാരണം അദ്ദേഹം തന്നെയാണ് ആ വിക്കറ്റ് വീഴാനുള്ള കാരണക്കാരന്‍. സ്ലോ ബാറ്റിങ് കാഴ്ചവച്ച കോലി തന്റെ ബാറ്റിങ് പങ്കാളിയായ മായങ്കിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഇതു വിക്കറ്റിലേക്കും വഴിയൊരുക്കിയതായി ആരാധകര്‍ ആഞ്ഞടിച്ചു.

വിരാട് കോലി ഇതെന്താണ് കാണിക്കുന്നത്? ഇതു ഐപിഎല്‍ ഫൈനലാണെന്നു അദ്ദേഹം മറന്നതായി തോന്നുന്നു. അമിത പ്രതിരോധത്തിലൂന്നിയുള്ള കോലിയുടെ ബാറ്റിങ് ക്രീസിനു മറുവശത്തുള്ളവരെ സമ്മര്‍ദ്ദത്തിലേക്കു തള്ളിയടുകയാണ്. ഇതു അവരെ കൂടുതല്‍ റിസ്‌കുകളെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. മായങ്ക് അഗര്‍വാളിനു വിക്കറ്റ് നഷ്ടമായതും ഇങ്ങനെ തന്നെയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Tuesday, June 3, 2025, 20:44 [IST]
Other articles published on Jun 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+