Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2025: കോലിക്ക് ചെപ്പോക്ക് പേടി! ഈ കണക്കുകള്‍ നാണക്കേട്; സ്പിന്നില്‍ പതറും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് വിരാട് കോലി. ആര്‍സിബിക്കൊപ്പം നിരവധി റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള കോലിയുടെ പേരിലാണ് ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെയുടെ തട്ടകത്തില്‍ മാത്രം കോലിക്ക് ഈ മികവ് കാട്ടാന്‍ സാധിക്കാറില്ല.

സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് കൂടുതലും സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ കോലിക്ക് പലപ്പോഴും ചെപ്പോക്കില്‍ മികവ് കാട്ടാന്‍ സാധിക്കാറില്ല. ഇത്തവണ കോലിയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചെപ്പോക്കില്‍ താരം ദുരന്തമായിരിക്കുകയാണ്. 30 പന്തില്‍ 31 റണ്‍സാണ് കോലിക്ക് നേടാനായത്. 103.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കോലിയുടെ പ്രകടനം. കോലിയുടെ ചെപ്പോക്കിലെ കണക്ക് വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് പറയാം.

ശരാശരി 30ല്‍ താഴെ മാത്രം

വിരാട് കോലിയുടെ മിക്ക മൈതാനങ്ങളിലേയും ബാറ്റിങ് ശരാശരി 35ന് മുകളിലാണ്. എന്നാല്‍ ചെപ്പോക്കിലെ കോലിയുടെ ശരാശരി 30ല്‍ താഴെയാണെന്ന് കാണാനാവും. 14 ഇന്നിങ്‌സില്‍ നിന്ന് 414 റണ്‍സാണ് കോലി ചെപ്പോക്കില്‍ നേടിയത്. 29.57 മാത്രമാണ് കോലിയുടെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 110.40 മാത്രം. എംഎസ് ധോണിയുടെ സംഘത്തിനെതിരേ പലപ്പോഴും കോലിക്ക് മികവ് കാട്ടാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത. ഇന്നത്തെ മത്സരത്തില്‍ കോലിയുടെ തുടക്കം തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു.

പവര്‍പ്ലേയില്‍ 15 പന്തില്‍ 11 റണ്‍സാണ് കോലിക്ക് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 80 പോലുമില്ലായിരുന്നു. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ കോലി വളരെയധികം പ്രയാസപ്പെടുകയാണ്. കെകെആറിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ കോലി മികച്ച പ്രകടനത്തോടെ കസറിയിരുന്നു. എന്നാല്‍ ഈ മികവ് സിഎസ്‌കെയ്‌ക്കെതിരേ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

virat kohli

മതീഷ പതിരാനയുടെ പന്ത് തലയില്‍ കൊണ്ടു

തുടക്കം മുതല്‍ തണുപ്പന്‍ ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചത്. ഒരുവശത്ത് ഫില്‍ സാള്‍ട്ട് വെടിക്കെട്ട് നടത്തി. എന്നാല്‍ മറുവശത്ത് മികച്ച പിന്തുണ നല്‍കാനാവാതെ കോലി പതറുന്നതാണ് കാണാനായത്. ടോപ് ഓഡറില്‍ മറ്റ് താരങ്ങളെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കോലി നിരാശപ്പെടുത്തിയത്. ഇതിനിടെ മതീഷ പതിരാനയുടെ പന്ത് കോലിയുടെ ഹെല്‍മറ്റിലടിച്ചു. അപ്രതീക്ഷിത ബൗണ്‍സറിനെ ലീവ് ചെയ്യാന്‍ കോലിക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഇതോടെ തലക്ക് പന്ത് കൊണ്ടു. ഇത് കോലിയെ പ്രകോപിതനാക്കി. തൊട്ടടുത്ത പന്ത് സിക്‌സും പിന്നാലെ ബൗണ്ടറിയും പായിക്കാന്‍ കോലിക്ക് സാധിച്ചു. ഇതോടെ കോലി ഫോമിലേക്കെത്തിയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മികച്ച ടൈമിങ് കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. നൂര്‍ അഹമ്മദിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് കോലി പുറത്തായത്. ആരാധകരെ സംബന്ധിച്ച് കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ആര്‍സിബിക്ക് കരുത്തായി നായകന്‍

നിര്‍ണ്ണായക സമയത്ത് ആര്‍സിബിയെ കൈപിടിച്ചുയര്‍ത്തുന്ന പ്രകടനമാണ് നായകന്‍ രജത് പാട്ടീധാര്‍ കാഴ്ചവെച്ചത്. 32 പന്തില്‍ 51 റണ്‍സാണ് രജത് നേടിയത്. നാല് ഫോറും മൂന്ന് സിക്‌സുമാണ് രജത് നേടിയത്. ടീം പ്രതിസന്ധിയിലായ സമയത്ത് കരുത്തുകാട്ടാന്‍ നായകനായി. ഫില്‍ സാള്‍ട്ട് 32 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 31 റണ്‍സും നേടി. ടിം ഡേവിഡ് എട്ട് പന്തില്‍ പുറത്താവാതെ 22 റണ്‍സ് നേടിയതാണ് 196 എന്ന സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. ചെപ്പോക്കില്‍ ആര്‍സിബിയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെന്ന് നിസംശയം പറയാം.

Story first published: Friday, March 28, 2025, 21:31 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+