For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യ 3 ഓവറിലും വിക്കറ്റ്, എന്നിട്ടും വിഘ്‌നേഷിന് തുടരെ നാലാം ഓവറില്ല!! കാരണം പറഞ്ഞ് സൂര്യ

ചെന്നൈ: ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സ്വപ്‌നതുല്യമായ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി റിസ്റ്റ് സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള വമ്പന്‍ പോരാട്ടത്തില്‍ ലഭിച്ച അസരം താരം ശരിക്കു മുതലാക്കി.

ഒരു തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ കളിച്ച വിഘ്‌നേഷ് നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റുമായി വരറിയിച്ച വിഘ്‌നേഷ് തുടര്‍ന്നുള്ള രണ്ടു ഓവറുകളിലും ഓരോ വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കുകയും ചെയ്തു. എന്നിട്ടും തുടരെ നാലാം ഓവര്‍ അദ്ദേഹത്തിനു മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയില്ല.

VIGNESH SURYA

പകരം 18ാം ഓവറിലാണ് അവസാന സ്‌പെല്ലിനായി വളിച്ചത്. ഈ ഓവറില്‍ രണ്ടു സിക്‌സറടക്കം 15 റണ്‍സും വിഘ്‌നേഷ് വിട്ടുകൊടുത്തു. ആദ്യ മൂന്നോവറില്‍ ഗംഭീരമായി പന്തെറിഞ്ഞിട്ടും താരത്തിന്റെ ഒരോവര്‍ എന്തിനാണ് മാറ്റിവച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് വിഘ്‌നേഷിനെ മാറ്റി നിര്‍ത്തി?

156 റണ്‍സ് ചേസ് ചെയ്യവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴോറില്‍ ഒരു വിക്കറ്റിന് 74 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് ഇംപാക്ട്‌സബായി എത്തിയ വിഘ്‌നേഷ് പുത്തൂര്‍ ആദ്യമായി പന്തെറിയാനെത്തയത്. ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം റുതുരാജ് ഗെയ്ക്വാദിനെ (53) അഞ്ചാമത്തെ ബോളില്‍ മടക്കി മുംബൈയ്ക്കു കാത്തിരുന്ന ബ്രേക്ക്ത്രൂയാണ് നല്‍കിയത്.

തന്റെ അടുത്ത ഓവറില്‍ വിഘ്‌നേഷിനു വീണ്ടും വിക്കറ്റ്. ഇത്തവണ സ്പിന്നര്‍മാരുടെ അന്തകനായ ശിവം ദുബെയാണ് വീണത്. 10ാം ഓവറിലെ നാലാമത്തെ ബോളില്‍ ദുബെയെ (9) തിലക് വര്‍മയാണ് പിടികൂടിയത്. ഓവറില്‍ വഴങ്ങിയത് വെറും നാലു റണ്‍സ് മാത്രം.

അടുത്ത ഓവറില്‍ (12ാം ഓവര്‍) വിഘ്‌നേഷ് മൂന്നാമത്തെ ഇരയെയും കണ്ടെത്തി. നാലാമത്തെ ബോളില്‍ ദീപക് ഹൂഡയാണ് (3) വീണത്. ഓവറില്‍ താരം വഴങ്ങിയതാവട്ടെ എട്ടു റണ്‍സും. മൂന്നോവര്‍ ക്വാട്ട കഴിഞ്ഞപ്പോള്‍ 17 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. തീര്‍ച്ചയായും തുടരെ നാലാമത്തെ ഓവറും വിഘ്‌നേഷ് എറിയുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

VIGNESH PUTHUR

പക്ഷെ അദ്ദേഹം പിന്‍വലിച്ച നായകന്‍ സൂര്യകുമാര്‍ യാദവ് പകരം മറ്റൊരു സ്ലോ ബൗളറായ നമാന്‍ ധിറിനെ ബൗള്‍ ചെയ്യിക്കുകയായിരുന്നു. വില്‍ ജാക്്‌സിനെയും ധിറിനെയും സൂര്യ മാറി മാറി എറിയിക്കുകയും ചെയ്തു. 17ാം ഓവര്‍ ട്രെന്റ് ബോള്‍ട്ടിനു നല്‍കിയപ്പോള്‍ അടുത്ത ഓവറിലാണ് വിഘ്‌നേഷ് അവസാന സ്‌പെല്ലിനെത്തിയത്. മൂന്നാമത്തെയും അവസാനത്തെയും ബോളില്‍ രചിന്‍ രവിന്ദ്ര സിക്‌സറടിച്ചപ്പോള്‍ സിഎസ്‌കെ 15 റണ്‍സും വാരിക്കൂട്ടി.

മല്‍സരശേഷം സംസാരിക്കവെ വിഘ്‌നേഷിന്റെ അവസാന സ്‌പെല്‍ ഡെത്ത് ഓവറുകളിലേക്കു മാറ്റിയതിന്റെ കാരണം പറഞ്ഞ സൂര്യ മലയാളി താരത്തെ പ്രശംസിക്കുകയും ചെയ്തു. വിഘ്‌നേഷിന്റെ അരങ്ങേറ്റം ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു.

യുവതാരങ്ങള്‍ക്കു അവസരം നല്‍കുന്നതിന്റെ പേരില്‍ അറിയപ്പെടുന്ന ടീമാണ് എംഐ. 10 മാസങ്ങളാണ് സ്‌കൗട്ടുകള്‍ ഇതു ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു പ്രൊഡക്ട് തന്നെയാണ് വിഘ്‌നേഷെന്നും സൂര്യ വ്യക്തമാക്കി.

ഈ മല്‍സരം അവസാന ഓവറുകളിലേക്കു പോവുകയാണെങ്കില്‍ ഉപയോഗിക്കുന്നതിനായാണ് വിഘ്‌നേഷിന്റെ ഒരോവര്‍ ഞാന്‍ മാറ്റി വച്ചത്. 18ാം ഓവര്‍ അവനു നല്‍കിയത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു. മഞ്ഞുവീഴ്ചയൊന്നും തന്നെയുണ്ടായിരുന്നില്ല.

പക്ഷെ അല്‍പ്പം ഒട്ടിപ്പിടിക്കുന്നതായിരുന്നു. രണ്ടാമിന്നിങ്‌സില്‍ റുതുരാജ് ബാറ്റ് ചെയ്ത രീതിയാണ് മല്‍സരം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത്. ടീം 15-20 റണ്‍സ് കുറച്ചാണ് നേടിയത്. എന്നാല്‍ ടീം നടത്തിയ പോരാട്ടവീര്യം പ്രശംസനീയമാണെന്നും സൂര്യ വ്യക്തമാക്കി.

Story first published: Monday, March 24, 2025, 0:35 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+