For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷിനെ ഒതുക്കാതെ ചേര്‍ത്തുപിടിക്കൂ!! കിടു ബൗളറാവും, ഇതെന്ത് ക്യാപ്റ്റന്‍?

ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. ടൂര്‍ണമെന്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുകളുമായി വരവറിയിച്ച അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് പക്ഷെ മുകളിലേക്കല്ല, താഴേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. സാധാരണയായി കന്നി മല്‍സരത്തില്‍ തിളങ്ങിയ ഒരു താരത്തിനു പരമാവധി അവസരങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ഏതൊരു ഫ്രഞ്ചൈസിയും ശ്രമിക്കുക.

പക്ഷെ വിഘ്‌നേഷിന്റെ കാര്യത്തില്‍ മുംബൈ ടീം നേരെ തിരിച്ചാണ്. കൂടുതല്‍ അവസരങ്ങളുമായി മലയാളി താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനു പകരം അവസരങ്ങള്‍ കുറച്ച് തളര്‍ത്തുകയാണ് മുംബൈ ചെയ്യുന്നത്. ഇതിനു ഒരു പ്രധാന കാരണക്കാരന്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ്.

മലയാളി താരത്തില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കാനോ, കൂടുതല്‍ പ്രോല്‍സാഹനം നല്‍കാനോ അദ്ദേഹം ശ്രമിക്കുന്നില്ലെന്നു കാണാം. അഞ്ചു മല്‍സരങ്ങളിലായി 12 ഓവറുകളാണ് വിഘ്‌നേഷിനു ഇതുവരെ ബൗള്‍ ചെയ്യാനായത്. 9.08 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും താരം നേടി.

VIGNESH puthur

ഈ സീസണില്‍ പരമാവധി മല്‍സരങ്ങളില്‍ കളിപ്പിച്ച് മുംബൈ വളര്‍ത്തിയെടുക്കേണ്ട ബൗളര്‍ തന്നെയാണ് വിഘ്‌നേഷ്. സീസണില്‍ ഇനി ശേഷിക്കുന്ന മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ മുംബൈ ടീം ശ്രമിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

പ്രതിഭാശാലിയായ ബൗളര്‍

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ സീനിയര്‍ ടീമിനായി കളിക്കുന്നതിനു മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സ് പോലെ ഏതൊരു താരവും കൊതിക്കുന്ന ഫ്രാഞ്ചൈസിയിലേക്കു വിഘ്‌നേഷ് പുത്തൂരിനു വിൡയെത്താനുള്ള പ്രധാന കാരണം കഴിവ് തന്നെയാണ്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ താരത്തിന്റെ ബൗളിങ് പ്രകടനം കണ്ടാണ് മുംബൈയുടെ സ്‌കൗട്ട്‌സ് സംഘം വിഘ്‌നേഷിനെ നോട്ടമിട്ടത്.

തുടര്‍ന്നു ട്രയല്‍സിനായി താരത്തെ അവര്‍ ക്ഷണിക്കുകയുമായിരുന്നു. ട്രയല്‍സിലെ ബൗളിങ് പ്രകടനത്തില്‍ സംതൃപ്തരായാണ് മെഗാ ലേലത്തില്‍ വിഘ്‌നേഷിനെ മുംബൈ വാങ്ങിയത്. ഭാവി സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ള ഒരുപാട് താരങ്ങളെ ഐപിഎല്ലിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്ന ടീമാണ് മുംബൈ.

അതുകൊണ്ടു തന്നെ വിഘ്‌നേഷ് ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നത് കഴിവ് കൊണ്ടു മാത്രമണ്. കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ മാത്രമേ ബൗളറെന്ന നിലയലില്‍ സ്വന്തം കഴിവിനെ മിനുക്കിയെടുക്കാന്‍ വിഘ്‌നേഷിനു സാധിക്കു. പക്ഷെ താരത്തിനു അനുകൂലമായ ഒരു അന്തരീക്ഷം ടീമില്‍ ലഭിക്കുന്നുണ്ടോയന്നതു സംശയമാണ്.

സ്പിന്നര്‍മാരുടെ അഭാവം

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു ശേഷം മികച്ച സ്പിന്നര്‍മാരെയൊന്നും മുംബൈ ഇന്ത്യന്‍സ് ടീമില്‍ കണ്ടിട്ടില്ല. പലരു അതിനു ശേഷം വന്നു പോയെങ്കിലും ആര്‍ക്കും ടീമില്‍ ചുവടുറപ്പിക്കാനായില്ല. അതുകൊണ്ടു തന്നെ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഒരു ഇന്ത്യന്‍ സ്പിന്നറെ മുംബൈ വളര്‍ത്തിയെടുത്തേ തീരൂ.

ഈ റോളിലേക്കു ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ തന്നെയാണ് വിഘ്‌നേഷ് പുത്തൂര്‍. പ്രായം മാത്രമല്ല, ബൗളിങ് ശൈലിയും താരത്തിനു പ്ലസ് പോയിന്റാണ്. ചൈനാമാന്‍ സ്പിന്നര്‍മാരെ നമുക്കു അധിം കാണാന്‍ സാധിക്കില്ല. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുല്‍ദീപ് യാദവാണ് ഈ ശൈലിയില്‍ ബൗള്‍ ചെയ്യുന്നവരില്‍ ബെസ്റ്റ്.

VIGNESH puthur

മുംബൈ ശ്രമിച്ചാല്‍ കുല്‍ദീപിന്റെ പിന്‍ഗാമിയായി വിഘ്‌നേഷിനെ മാറ്റിയെടുക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ വളരെ വ്യത്യസ്തമായതിനാല്‍ ക്രീസിലുള്ള ബാറ്റര്‍മാരും നേരിടാന്‍ ബുദ്ധിമുട്ടും. നിലവിലെ ബൗളിങില്‍ ചില മിനുക്കുപണികള്‍ നടത്തിയാല്‍ വിഘ്‌നേഷിനു തീര്‍ച്ചയായും മാച്ച് വിന്നറായി മാറാന്‍ സാധിക്കും. എങ്കില്‍ അടുത്ത സീസണില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറുടെ റോളും അദ്ദേഹത്തിനു ഭംഗിയയായി നിര്‍വഹിക്കാം.

നിലവിലെ മുംബൈ ടീമിലെ മറ്റൊരു സ്പിന്നറായ കരണ്‍ ശര്‍മയുടെ പ്രായം 38 ഓടു അടുക്കുകയാണ്. അടുത്ത സീസണിലും അദ്ദേഹത്തിന്റെ സേവനം ലഭിക്കുമോയെന്ന കാര്യവും സംശയമാണ്. മിനി താരലേലമാണ് അടുത്ത ഐപിഎല്ലിനു മുമ്പുള്ളത്. അതുകൊണ്ടു തന്നെ ലേലത്തിന്റെ പൂളില്‍ വലിയ താരങ്ങളെയൊന്നും പ്രതീക്ഷിക്കേണ്ട്. അതിനാല്‍ തന്നെ വിഘ്‌നേഷില്‍ വിശ്വാസമര്‍പ്പിക്കുന്നതായിരിക്കും മുംബൈയ്ക്കു ഗുണം ചെയ്യുക.

Story first published: Monday, April 28, 2025, 15:03 [IST]
Other articles published on Apr 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+