For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയുടെ അപ്പീല്‍ പോലുമില്ല, പക്ഷെ ഔട്ട് വിധിച്ച് അംപയര്‍!! ഇതെങ്ങനെ? ഒത്തുകളി

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിന്റെ കഥ കഴിച്ച് ഐപിഎല്‍ ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശ്രേയസ്് അയ്യര്‍ അഴിഞ്ഞാടിയപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ അഞ്ചു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ വീണ്ടുമൊരു ഫൈനലില്‍ കളിക്കാനൊരുങ്ങുന്നത്.

അതിനിടെ ഈ മല്‍സരത്തില്‍ അംപയറുടെ ഒരു തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുംബൈയുടെ മല്‍സരങ്ങളില്‍ വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടാവാറില്ല. ഈ കളിയും വ്യത്യസ്തായിരുന്നില്ല. മറുനാടന്‍ മലയാളി കൂടിയായ ഓണ്‍ഫീല്‍ഡ് അപയര്‍ കരുണ്‍ നായരാണ് ഇത്തവണ പ്രതിക്കൂട്ടിലായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു തീരുമാനത്തില്‍ സംശയവും ആശ്ചര്യവും പ്രകടപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

INGLIS MI

വിവാദത്തിനു കാരണമെന്ത്?

പഞ്ചാബ് കിങ്‌സിനു വേണ്ടി അഗ്രസീവ് ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ താം ജോഷ് ഇംഗ്ലിസിന്റെ പുറത്താവലാണ് വിവാദത്തിനു തിരികൊളുത്തിയത്. മൂന്നാം വിക്കറ്റില്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ടുമായി പഞ്ചാബിനെ കളിയിലേക്കു തിരിച്ചു കൊണ്ടു വരുന്നതിനിടെയാണ് അദ്ദേഹം പുറത്തായത്.

റണ്‍ചേസില്‍ തുടക്കം അല്‍പ്പം പാളിയപ്പോള്‍ ശ്രേയസിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് 17 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് നായകന്‍ ഹാര്‍ദിസ് പാണ്ഡ്യയെറിഞ്ഞ എട്ടാം ഓവറില്‍ ഇംഗ്ലിസിന്റെ പുറത്താവല്‍. ആദ്യത്തെ നാലു ബോൡ വെറും രണ്ടു സിംഗിള്‍ മാത്രമേ ഹാര്‍ദിക് വഴങ്ങിയുള്ളൂ.

അഞ്ചാമത്തെ ബോളില്‍ ഇംഗ്ലിസ് പുറത്തവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളാണ് ഹാര്‍ദിക്കെറിഞ്ഞത്. ഇംഗ്ലിസ് അതിനെതിരേ ഒരു പുള്‍ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തുകയും ചെയ്തു. പിന്നാലെ ബെയര്‍സ്‌റ്റോ ഒട്ടും ആത്മവിശ്വാമില്ലാതെ വിക്കറ്റിനായി അപ്പീലും ചെയ്തു.

ഇതു കണ്ട് ഹാര്‍ദിക്കും വെറുതെയൊന്നു കൈയുയര്‍ത്തി. പെട്ടെന്നു തന്നെ ഓണ്‍ഫീല്‍ഡ് അംപയറായ നിതിന്‍ മേനോന്‍ അതു ഔട്ടെന്നും വിധിച്ചു. എന്നാല്‍ അതു എഡ്ജില്ലെന്ന ഉറപ്പിലായിരുന്നു ഇംഗ്ലിസ്. അദ്ദേഹം ഉടന്‍ തന്നെ തീരുമാനത്തിനെതിരേ റിവ്യു എടുത്തു.

എന്നാല്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിനു അരികിലൂടെ കടന്നുപോകവെ അള്‍ട്രാ എഡ്ജില്‍ ചെറിയൊരു സ്‌പൈക്ക് കാണിക്കുകയായിരുന്നു. ഇതോടെ 21 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 38 റണ്‍സെടുത്ത ഇംഗ്ലിസ് നിരാശനായി ക്രീസ് വിടുകയായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയറുടെ വളരെ വേഗത്തിലുള്ള തീരുമാനത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പലരും സംശയം പ്രകടിപ്പിച്ചത്.

inglis out

screenshot: Jiohotstar

അംപയര്‍ക്കെതിരേ ഫാന്‍സ്

മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ശരിക്കൊന്ന് അപ്പീല്‍ ചെയ്യുന്നതിനു മുമ്പ് അംപയര്‍ നിതിന്‍. മേനോന്‍ ധൃതി പിടിച്ച് ഔട്ട് വിളിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നത്.

ബൗളറായ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയും അപ്പീല്‍ ചെയ്തില്ല, അപ്പീല്‍ ഇല്ലാതെ തന്നെ അംപയര്‍ ഔട്ട് നല്‍കുകയും ചെയ്തു. ഇതു സംശയാസ്പദമാണ്. മാത്രമല്ല റീപ്ലേ പരിശോധിക്കവെ ദൃശ്യങ്ങള്‍ എഡിറ്റ് നടന്നുവോയെന്നും സംശയമുണ്ട്. കാരണം വ്യത്യസ്ത ആംഗിളുകളെടുക്കുമ്പോള്‍ ഒന്നില്‍ ബാറ്റില്‍ തട്ടാതെയാണ് ബോള്‍ പോവുന്നതെന്നു കാണാമെന്നായിരുന്നു എക്‌സിലെ ഒരു പ്രതികരണം.

ജോഷ് ഇംഗ്ലിസ് ശരിക്കും ഔട്ടല്ല. ആ വീഡിയോയില്‍ എഡിറ്റ് നടന്നിട്ടുണ്ട്. അതു റീപ്ലേയിലെ ചില ആംഗിളുകള്‍ കണ്ടാല്‍ വ്യക്തമാവും. ഓണ്‍ഫീല്‍ഡ് അംപയര്‍ കാര്യമായി അപ്പീല്‍ പോലുമില്ലാതെയാണ് ഔട്ടും വിധിച്ചത്. ഇതു ഒത്തുകളിയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

Story first published: Monday, June 2, 2025, 7:36 [IST]
Other articles published on Jun 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+