For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അംപയര്‍മാര്‍ മുംബൈക്കൊപ്പം? വിഘ്‌നേഷിനും സ്റ്റാര്‍ക്കിനും രണ്ട് നിയമം- തെളിവ് ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ പതിയെ തിരിച്ചുവരികയാണ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരങ്ങളില്‍ അല്‍പ്പം പാളിയെങ്കിലും അവസാന രണ്ട് മത്സരത്തിലും ജയിച്ച് കരുത്തുകാട്ടാന്‍ മുംബൈക്ക് സാധിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട മുംബൈ ഇപ്പോഴിതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കീഴടക്കിയിരിക്കുകയാണ്. കണക്കുകളില്‍ ഏറ്റവും ശക്തമായ നിരയാണ് മുംബൈ ഇന്ത്യന്‍സിന്റേത്.

എന്നാല്‍ ഇതിനൊത്ത പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പഴയ താളം കണ്ടെത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗംഭീര തിരിച്ചുവരവിന് പിന്നാലെ ഒത്തുകളി ആരോപണങ്ങളും ശക്തമാവുകയാണ്. അംപയര്‍മാരെ മുംബൈ വിലക്കെടുത്തുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈക്ക് അനുകൂലമായി അംപയര്‍ വിളിച്ച നോബോള്‍ ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

റയാന്‍ റിക്കെല്‍റ്റനിന്റെ വിക്കറ്റാണ് അംപയര്‍ നോബോള്‍ വിളിച്ചതിനെത്തുടര്‍ന്ന് ഹൈദരാബാദിന് നഷ്ടമായത്. റിക്കല്‍റ്റനിന്റെ ബാറ്റില്‍ പന്ത് കൊള്ളുന്നതിന് മുമ്പ് തന്നെ വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന്റെ ഗ്ലൗസ് സ്റ്റംപിന് അപ്പുറം കടന്നതാണ് നോബോള്‍ വിളിക്കാന്‍ കാരണമായത്. ഹൈദരാബാദിന് നിര്‍ണ്ണായക വിക്കറ്റാണ് ഇതിനെത്തുടര്‍ന്ന് നഷ്ടമായത്. ഈ നോബോള്‍ ഇതിനോടകം വലിയ ചര്‍ച്ചക്കാണ് വഴി തുറന്നിരിക്കുന്നത്.

ഇതാദ്യമായല്ല അംപയര്‍ മുംബൈക്കൊപ്പം നില്‍ക്കുന്നത്

ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ അംപയര്‍മാര്‍ മുംബൈയെ സഹായിക്കുന്നുവെന്ന ആരോപണം ഇതാദ്യമായല്ല. ഇതിന് മുമ്പും പല തവണ മുംബൈ പണം നല്‍കി അംപയറെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സീസണില്‍ത്തന്നെ ഇതിന് തെളിവായി മറ്റൊരു സംഭവം കൂടി ആരാധകര്‍ ഉയര്‍ത്തിക്കാട്ടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ ഡല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു പന്ത് നോബോള്‍ വിളിച്ചിരുന്നു.

നിയമപ്രകാരം റിട്ടേണ്‍ ക്രീസിന്റെ ഉള്ളിലായിരിക്കണം ആക്ഷര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബൗളറുടെ കാലുണ്ടാവേണ്ടത്. എന്നാല്‍ സ്റ്റാര്‍ക്കിന്റെ കാല് ചെറുതായി ക്രീസില്‍ മുട്ടുന്നതായി വ്യക്തമാണ്. എന്നാല്‍ കാല് പുറത്താണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ അംപയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ മുംബൈയുടെ വിഘ്‌നേഷ് പുത്തൂരിന്റെ പല പന്തുകളിലും കാല് ക്രീസിന് പുറത്താണ്. എന്നാല്‍ അംപയര്‍ ഇത് നോബോള്‍ വിളിച്ചിട്ടില്ല. ഒന്നിലധികം പന്തുകള്‍ ഇങ്ങനെ എറിഞ്ഞിട്ടും നോബോളില്ല.

മുംബൈ താരങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന അംപയര്‍മാര്‍ നല്‍കുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാവുന്നത്. മുംബൈയെ ജയിപ്പിക്കാന്‍ അംപയര്‍മാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അത് ന്യായമല്ലെന്നുമാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

vignesh puthur mi vs srh

മുംബൈയുടെ തിരിച്ചുവരവില്‍ പ്രതീക്ഷ

മുംബൈ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണമെന്റിലേക്ക് നടത്തിയിരിക്കുന്നത്. ആദ്യ മത്സരങ്ങളിലെ തോല്‍വികള്‍ക്ക് ശേഷം കരുത്തിനൊത്ത് തിരിച്ചുവരാന്‍ മുംബൈക്കാവുന്നു. താരസമ്പന്നമായ മുംബൈക്ക് ഇത്തവണയും നല്ല ടീം കരുത്തുണ്ട്. എന്നാല്‍ ഫോമായിരുന്നു ടീമിനെ പിന്നോട്ടടിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്. രോഹിത് ശര്‍മ പൂര്‍ണ്ണ ഫോമിലേക്ക് എത്താത്തത് തിരിച്ചടിയാണ്.

എന്നാല്‍ മുംബൈ ബൗളര്‍മാര്‍ താളം കണ്ടെത്തിയതോടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഫീല്‍ഡിങ് പിഴവുകളേറെയാണ്. എന്തായാലും മുംബൈയുടെ ശക്തമായ തിരിച്ചുവരവ് എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണെന്ന് നിസംശയം പറയാം. നിലവില്‍ മുംബൈ ഏഴാം സ്ഥാനത്താണ്. ഇപ്പോഴും പ്ലേ ഓഫ് സാധ്യത സജീവമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്. കപ്പിലേക്കെത്താന്‍ മുംബൈക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Friday, April 18, 2025, 6:53 [IST]
Other articles published on Apr 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+