For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സായ് 759 റണ്‍സ്, സൂര്യ 717; എന്നിട്ടും മൂല്യമേറിയ താരം സ്‌കൈ!! കാരണമെന്ത്?

ഇന്ത്യന്‍ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണായിരുന്നു ഇത്തവത്തേത് എന്നതില്‍ സംശയമില്ല. മുംബൈ ഇന്ത്യന്‍സിനെ ആറാം ഐപിഎല്‍ ട്രോഫിയിലേക്കു നയിക്കാനായില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം തന്നെയാണ് സ്‌കൈ കാഴ്ചവച്ചതെന്നു കാണാം. ടീമിനെ രണ്ടാം ക്വാളിഫയര്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു തന്നെയാണ് വഹിച്ചത്.

ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള എംവിപി (Most Valuable Player) പുരസ്‌കാരവും സൂര്യയെ തേടിയെത്തിയിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയത് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറും യുവതാരവുമായ സായ് സുദര്‍ശനാണ്. എന്നിട്ടും സൂര്യക്കു എന്തുകൊണ്ട് അവാര്‍ഡ് ലഭിച്ചുവെന്നതാണ് പലര്‍ക്കുമുള്ള സംശയം. ഇതിനു പിന്നിലെ യഥാര്‍ഥ കാരണമെന്താണെന്നറിയാം.

SURYAKUMAR YADAV

എന്തുകൊണ്ട് സൂര്യ വിജയി?

ഈ സീസണിലെ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ താരമാണ് ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങ് സെന്‍സേഷന്‍ സായ് സുദര്‍ശന്‍. 15 ഇന്നിങ്‌സുകളില്‍ നിന്നും 54.21 ശരാശരിയില്‍ 156.17 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 759 റണ്‍സാണ്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ സായിക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ് സൂര്യകുമാര്‍ യാദവ് ഫിനിഷ് ചെയ്തത്. 16 ഇന്നിങ്‌സുകളില്‍ വനിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 717 റണ്‍സുമാണ്. 65.18 എന്ന കിടിലന്‍ ശരാശരിയും 167.91 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റു സ്‌കൈക്കുണ്ട്.

അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് സൂര്യ തന്റെ പേരില്‍ കുറിച്ചത്. സായിയേക്കാള്‍ കുറച്ചു റണ്‍സും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമെല്ലാം നേടിയിട്ടും എംവിപി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്താന്‍ ഒരു കാരണമുണ്ട്.

മറ്റുള്ള ഭൂരിഭാഗം ടൂര്‍ണമെന്റുകളിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ തിരഞ്ഞെടുക്കാറുള്ളത് വിദഗ്ധരുള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ്. 2012ലെ സീസണ്‍ വരെ ഐപിഎല്ലിലും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ 2013നു ശേഷം ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. പോയിന്റ് സംവിധാനമാണ് ഇപ്പോള്‍ വിജയിയെ നിശ്ചയിക്കുന്നത്. ഇതു പ്രകാരം കൂടുതല്‍ പോയിന്റ് ലഭിക്കുന്ന താരം എംവിപി പുരസ്‌കാരത്തിനു അര്‍ഹനാവുകയും ചെയ്യും.

SURYAKUMAR YADAV

ടൂര്‍ണമെന്റിലുടനീളം നടത്തിയിട്ടുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സൂര്യക്കു ലഭിച്ചത് 320.5 പോയിന്റാണ്. എന്നാല്‍ സായിക്കു 311 പോയിന്റ് മാത്രമേ ലഭിച്ചുള്ളൂ. ഇതാണ് എംവിപി പുരസ്‌കാരം സൂര്യയെ തേടിയെത്താനുള്ള കാരണം.

ഇത്തവണ 300നു മുകളില്‍ പോയിന്റ് നേടിയിട്ടുള്ള താരങ്ങള്‍ സൂര്യയു സായിയും മാത്രമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് മൂന്നാമതെത്തിയത്. അദ്ദേഹത്തിനു ലഭിച്ചതാവട്ടെ 273 പോയിന്റുമാണ്.

ഇത്തവണ ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെ ഒരാള്‍ പോലും ഈ പട്ടികയില്‍ ആദ്യ പത്തില്‍ പോലുമില്ലെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. 2013ല്‍ പോയിന്റ് സംവിധാനം അവതരിപ്പിക്കപ്പെട്ടതു മുതല്‍ ഒരേയൊരു സീസണില്‍ മാത്രമാണ് ചാംപ്യന്മാരായ ടീമില്‍ നിന്നൊരു താരം എംവിപി അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നു മാത്രമാണ് ഈ അപൂര്‍വ്വനേട്ടം കുറിക്കാനായത്.

ഓരോ സിക്‌സറിനും വിക്കറ്റിനും 3.5 പോയിന്റ് വീതമാണ് ഒരു താരത്തിനു ലഭിക്കുക. ഡോട്ട് ബോളെറിഞ്ഞാല്‍ ഒരു പോയിന്റ് കിട്ടുമ്പോള്‍ റണ്ണൗട്ട് നടത്തിയാലും ഇതേ പോയിന്റ് തന്നെ താരത്തിന്റെ പേരില്‍ ചേര്‍ക്കപ്പെടും. ഫോര്‍, ക്യാച്ചുകള്‍, സ്റ്റംപിങ് തുടങ്ങിയവയ്‌ക്കെല്ലാം 2.5 പോയിന്റ് വീതമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

Story first published: Wednesday, June 4, 2025, 12:50 [IST]
Other articles published on Jun 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+