For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എസ്ആര്‍എച്ച്-ഡിസി കളി മഴയെടുത്തു, പണി കിട്ടിയത് 2 ടീമിന്!! 4 ടീമിനു കോളടിച്ചു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടക്കേണ്ടിയിരുന്ന അവസാനത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത് ഡിസി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. പിന്നീട് മഴയെത്തിതോടെ എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് ആരംഭിക്കാന്‍ സാധിക്കാതെ വരികയും ഒടുവില്‍ മല്‍സരം ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. ഇതോടെ ഇുരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു.

കളി നടക്കാതെ വന്നതോടെ എസ്ആര്‍എച്ചിന്റെ പ്ലേഓഫ് സാധ്യതകളും അസ്തമിച്ചുന്നു. എന്നാല്‍ ഡിസിയുടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാവുകയും ചെയ്തു. അതേസമയം, എസ്ആര്‍എച്ചും ഡിസിയും തമ്മിലുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടത് ചില ടീമുകള്‍ക്കു ഗുണവും മറ്റു ചിലര്‍ക്കു ദോഷവും ചെയ്തിട്ടുണ്ട്. കളി നടക്കാതെ പോയതു കാരണം പണി കിട്ടിയ ടീമുകളും നേട്ടമുണ്ടായ ടീമുകളും ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RAIN

രണ്ടു പേര്‍ക്കു തിരിച്ചടി

ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഓരോ പോയിന്റ് വീതം പങ്കിട്ടതു കാരണം വലിയ തിരിച്ചടിയുണ്ടായത് രണ്ടു ടീമുകള്‍ക്കാണ്. ഒന്ന് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും തകര്‍പ്പന്‍ ഫോമിലുള്ള പഞ്ചാബ് കിങ്‌സിനുമാണ്.

കാരണം ഇരുടീമുകളും തമ്മിലുള്ള മല്‍സരവും നേരത്തേ മഴ കാരണം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരമാണ് പഞ്ചാബിന്റെ ഇന്നിങ്‌സിനു ശേഷം മഴയില്‍ ഒലിച്ചുപോയത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയുമായിരുന്നു. ഇതുകാരണം ജയിച്ചാല്‍ ലഭിക്കേണ്ടിയിരുന്ന ഒരു അധികം പോയിന്റാണ് രണ്ടു ടീമുകള്‍ക്കും നഷ്ടമായത്.

ഒരുപക്ഷെ പ്ലേഓഫില്‍ സ്ഥാനം ലഭിക്കാതെ പോവാനും ഈ ഒരു പോയിന്റ് വഴിവച്ചേക്കും. അതുകൊണ്ടു തന്നെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ തന്നെ ജയിക്കാന്‍ പഞ്ചാബും കെകെആറും ശ്രമിക്കേണ്ടതുണ്ട്. നിലവില്‍ പഞ്ചാബാണ് പ്ലേഓഫിലേക്കു ഡ്രൈവിങ് സീറ്റിലുള്ളത്. 11 കളിയില്‍ നിന്നും 15 പോയിന്റുമായി അവര്‍ രണ്ടാംസ്ഥാനത്തുണ്ട്.

കെകെആറാവട്ടെ ആറാംസ്ഥാനത്തുമാണ്. അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോഴും തുലാസില്‍ തന്നെയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റാണ് അവര്‍ക്കുള്ളത്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ കെകെആറിനു ഇനി പ്ലേഓഫില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.

MUMBAI INDIANS

നാലു ടീമുകള്‍ ഹാപ്പി

ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടത് ഏറ്റവുമധികം സന്തോഷിപ്പിക്കുക നാലു ടീമുകളെയാണ്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ഈ ടീമുകള്‍.

പ്ലേഓഫിനു വേണ്ടി പോരടിക്കുന്ന ടീമുകളില്‍ ഇരട്ടയക്കം പോയിന്റായി ലഭിച്ചിരിക്കുന്ന ടീമുകള്‍ ഇവര്‍ മാത്രമാണ്. ഇപ്പോള്‍ തലപ്പത്തുള്ള ആര്‍സിബിക്കു 16ഉം മുംബൈ, ജിടി ടീമുകള്‍ക്കു 14ഉം എല്‍എസ്ജിക്കു 10ഉം പോയിന്റാണുള്ളത്.

അതു കൊണ്ടു തന്നെ ഈ ടീമുകള്‍ തമ്മിലാണ് ഇപ്പോള്‍ പ്ലേഓഫിനായി പരസ്പരം പോരടിക്കുന്നതെന്നു പറയേണ്ടി വരും. മാത്രമല്ല നെറ്റ് റണ്‍റ്റേിന്റെയും പോയിന്റിന്റെയും കാര്യത്തില്‍ ഇവര്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല.

ആര്‍സിബി, എംഐ, കെകെആര്‍ ടീമുകള്‍ക്കു ഇനി മൂന്നു കളികള്‍ വീതമാണ് ബാക്കിയുള്ളതെങ്കില്‍ ജിടിക്കു നാലു മല്‍സരങ്ങളും ശേഷിക്കുന്നുണ്ട്. ഇവരില്‍ ഇപ്പോള്‍ 16 പോയിന്റുള്ള ആര്‍സിബി ഇപ്പോള്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചുവെന്നു തന്നെ പറയാം.

Story first published: Tuesday, May 6, 2025, 10:05 [IST]
Other articles published on May 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+