Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അത് ഔട്ടല്ല, റണ്ണൗട്ടില്‍ അംപയറോട് കയര്‍ത്ത് ഗില്‍! വിലക്ക് ലഭിക്കുമോ? വിവാദം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 51ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 225 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 224 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ സായ് സുദര്‍ശനും (48) ശുബ്മാന്‍ ഗില്ലും (76) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മികച്ച തുടക്കം മുതലാക്കി പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാരും മികവ് കാട്ടിയതോടെ വമ്പന്‍ ടോട്ടലിലേക്ക് ഗുജറാത്ത് എത്തുകയായിരുന്നു. ജോസ് ബട്‌ലര്‍ 37 പന്തില്‍ 64 റണ്‍സും നേടി മിന്നിച്ചു.

ശുബ്മാന്‍ ഗില്‍ സെഞ്ച്വറി പ്രതീക്ഷയോടെയാണ് ബാറ്റ് ചെയ്തത്. 38 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് ശുബ്മാന്‍ ഗില്‍ നേടിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഗില്‍ റണ്ണൗട്ടായാണ് പുറത്തായത്. ഹര്‍ഷല്‍ പട്ടേലിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന്‍ ഗില്ലിനെ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ഈ വിക്കറ്റിനെച്ചൊല്ലി ഇപ്പോള്‍ വിവാദം കത്തുകയാണ്. തേര്‍ഡ് അംപയറിന്റെ പരിശോധനക്കൊടുവിലാണ് ഈ വിക്കറ്റ് അനുവദിച്ചത്. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊണ്ടല്ല കീപ്പറുടെ ഗ്ലൗസാണ് സ്റ്റംപില്‍ കൊണ്ടതെന്നതാണ് ആക്ഷേപം ഉയരുന്നത്.

പന്ത് കൊണ്ടല്ല സ്റ്റംപ് വീണത്?

ഹര്‍ഷല്‍ പട്ടേലിന്റെ ത്രോ നേരിട്ട് സ്റ്റംപിലേക്കായിരുന്നു. ഇവിടെ കൈവെച്ച കീപ്പര്‍ ക്ലാസന്റെ ഗ്ലൗസും പന്തും കൂട്ടിയാണ് സ്റ്റംപ് വീണത്. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് സ്റ്റംപില്‍ കൊണ്ടല്ല ഗ്ലൗസാണ് സ്റ്റംപില്‍ കൊണ്ടതെന്ന സംശയമാണ് ഉയര്‍ന്നത്. പരിശോധനയില്‍ വ്യക്തമായത് ഇതാണെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഗുജറാത്ത് നായകനെ നിരാശനാക്കുന്ന തീരുമാനമായിരുന്നു ഇത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഗില്ലിന്റെ വിക്കറ്റ് തേര്‍ഡ് അംപയര്‍ അനുവദിച്ചത്.

ഇതിന്റെ നിരാശ അപ്പോള്‍ത്തന്നെ അംപയറോട് ഗില്‍ വ്യക്തമാക്കി. ഓണ്‍ഫീല്‍ഡ് അംപയറോട് തര്‍ക്കിച്ച് നിരാശയോടെയാണ് ഗില്‍ മടങ്ങിയത്. ബൗണ്ടറി ലൈനിന് പുറത്തുണ്ടായിരുന്ന അംപയറോടും ഗില്‍ തര്‍ക്കിച്ചു. വളരെ നിരാശയോടെയാണ് ഗില്‍ തന്റെ ദേഷ്യം അംപയറോട് തീര്‍ത്തത്. വളരെ ദേഷ്യത്തോടെ ഗില്‍ അംപയറോട് തര്‍ക്കുന്നതിന്റെ വീഡിയോയടക്കം വൈറലായിരിക്കുകയാണ്. ഇത് ഔട്ടല്ലെന്നാണ് ആരാധകരടക്കം ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഈ റണ്ണൗട്ടും ശുബ്മാന്‍ ഗില്ലിന്റെ ദേഷ്യവും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

shubman gill

ശുബ്മാന്‍ ഗില്ലിനെ വിലക്കുമോ?

വിക്കറ്റ് പോയതിന്റെ നിരാശയില്‍ ശുബ്മാന്‍ ഗില്‍ അംപയറോട് ദേഷ്യത്തോടെയാണ് സംസാരിച്ചത്. നിയമപ്രകാരം ഗില്ലിന്റെ നടപടി അംഗീകരിക്കാനാവില്ല. ഗില്‍ ഇന്ത്യന്‍ ടീമിലടക്കം സജീവമായിട്ടുള്ള താരമാണ്. അംപയറുടെ തീരുമാനം അംഗീകരിക്കേണ്ട മാന്യത ഗില്‍ കാട്ടിയില്ല. റണ്ണൗട്ട് സംശയം സൃഷ്ടിക്കുന്നതാണെങ്കിലും ഗില്ലിന്റെ പ്രതികരണം അതിരുവിട്ടതായിരുന്നു. ഇതിനെതിരേ അംപയര്‍ പരാതി നല്‍കിയാല്‍ ഗില്ലിന് പണികിട്ടാന്‍ സാധ്യത കൂടുതലാണ്.

പിഴ കൂടാതെ വിലക്ക് ലഭിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സമയത്ത് ഗില്ലിന് വിലക്ക് ലഭിച്ചാല്‍ ഗുജറാത്തിനെയത് കാര്യമായി ബാധിക്കും. എന്തായാലും ഗില്‍ അംപയറോട് തര്‍ക്കിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇനി അംപയറുടെ തീരുമാനമാവും നിര്‍ണ്ണായകമാവുക. അംപയര്‍ പരാതി നല്‍കിയാല്‍ ഗില്ലിനെതിരേ കടുത്ത നടപടിയുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം. സീസണിലെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണ് ഗില്‍ നേടിയത്. എന്നാല്‍ സെഞ്ച്വറിയിലേക്കെത്താനുള്ള അവസരം മുന്നിലുണ്ടായിരുന്നു. ഇതാണ് അംപയറുടെ തീരുമാനത്തെത്തുടര്‍ന്ന് നഷ്ടമായത്. ഇതാണ് താരത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

Story first published: Friday, May 2, 2025, 22:17 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+