For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗുജറാത്ത് ജയിക്കേണ്ട കളി, ആ പിഴവ് തോല്‍വിക്ക് കാരണമായി! വില്ലന്‍ റൂതര്‍ഫോര്‍ഡ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 11 റണ്‍സിനാണ് ശുബ്മാന്‍ ഗില്ലും സംഘവും ശ്രേയസിന്റെ പഞ്ചാബിനോട് മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 243 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാനംവരെ പൊരുതിയ ശേഷമാണ് ഗുജറാത്ത് കീഴടങ്ങിയത്.

244 എന്ന വമ്പന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടാണ് തുടക്കം മുതല്‍ ഗുജറാത്ത് ആക്രമിച്ചത്. കൃത്യമായി റണ്‍റേറ്റ് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. 14 ഓവറില്‍ രണ്ട് വിക്കറ്റിന് 169 റണ്‍സായിരുന്നു ഗുജറാത്തിനുണ്ടായിരുന്നത്. 36 പന്തില്‍ 75 റണ്‍സായിരുന്നു ഗുജറാത്തിന് പിന്നീട് ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ട് വിക്കറ്റ് ശേഷിക്കെ മഞ്ഞുവീഴ്ച്ചയുള്ള പിച്ചില്‍ ഗുജറാത്തിന് ഈ സ്‌കോര്‍ നേടിയെടുക്കാന്‍ സാധിക്കുന്നതായിരുന്നു.

എന്നാല്‍ ഡെത്തോവറുകളില്‍ ഗുജറാത്ത് കളി കൈവിട്ടു. വിജയകുമാര്‍ വൈശാഖിനെ ഇംപാക്ട് പ്ലയറായി കൊണ്ടുവന്ന പഞ്ചാബ് കിങ്‌സിന്റെ നീക്കം ഫലം കണ്ടുവെന്ന് തന്നെ പറയാം. ജോസ് ബട്‌ലറും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ക്രീസില്‍ നില്‍ക്കവെ വിജയകുമാര്‍ എറിഞ്ഞ രണ്ട് ഓവറില്‍ വെറും 10 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഇത് മത്സരത്തില്‍ വഴിത്തിരിവായി. ഗുജറാത്തിന്റെ തോല്‍വിക്ക് പല കാരണങ്ങളുണ്ടെങ്കിലും തോല്‍വിയുടെ ശരിയായ കാരണം റൂതര്‍ഫോര്‍ഡാണെന്ന് പറയാം.

റൂതര്‍ഫോര്‍ഡിന് മുമ്പ് തെവാത്തിയയെ കളിപ്പിക്കണമായിരുന്നു

സായ് സുദര്‍ശന്‍ പുറത്താവുമ്പോള്‍ ഗുജറാത്ത് മികച്ച നിലയിലായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയത് ഷെര്‍ഫെയന്‍ റൂതര്‍ഫോര്‍ഡാണ്. ഈ തീരുമാനമാണ് തിരിച്ചടിയായതെന്ന് പറയാം. റൂതര്‍ഫോര്‍ഡ് വമ്പനടിക്കാരനായ താരമാണ്. വലിയ ഫിറ്റ്‌നസ് അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ സാങ്കേതികമായ മികവ് റൂതര്‍ഫോര്‍ഡിന് അവകാശപ്പെടാന്‍ സാധിക്കില്ല. ഇത് കൃത്യമായി പഞ്ചാബ് മുതലാക്കിയതാണ് ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായത്. റൂതര്‍ഫോര്‍ഡിനെ വൈഡ് യോര്‍ക്കറുകള്‍ എറിഞ്ഞ് പൂട്ടുകയെന്ന തന്ത്രം ഫലംകണ്ടു.

Take a Poll

മികച്ച ഫുട് വര്‍ക്കും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും കഴിവില്ലാത്ത റൂതര്‍ഫോര്‍ഡിനെ ഇറക്കുന്നതിന് മുമ്പ് രാഹുല്‍ തെവാത്തിയയെ ഇറക്കണമായിരുന്നു. തെവാത്തിയ ഇതിന് മുമ്പ് ഫിനിഷറെന്ന നിലയില്‍ കരുത്തുകാട്ടിയിട്ടുള്ളവനാണ്. ഒരോവറില്‍ അഞ്ച് സിക്‌സറടക്കം പറത്തിയിട്ടുള്ള താരത്തിന് അവസരം നല്‍കിയിരുന്നെങ്കില്‍ യോര്‍ക്കര്‍ പന്തുകളില്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കുമായിരുന്നു. ഒരു ഓഫ്‌സൈഡ് യോര്‍ക്കറിനെ തെവാത്തിയ സിക്‌സര്‍ പറത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഫിനിഷ് ചെയ്യാനുള്ള ആവശ്യത്തിന് പന്തുകള്‍ തെവാത്തിയക്ക് ലഭിച്ചില്ല. റൂതര്‍ഫോര്‍ഡിന് മുമ്പ് തെവാത്തിയയെ ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം മാറാനും ഗുജറാത്ത് ജയിക്കാനുമുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ റൂതര്‍ഫോര്‍ഡിനെ ഇറക്കാനുള്ള തീരുമാനം പിഴച്ചുവെന്ന് തന്നെ പറയാം.

shubman gill

ഗുജറാത്തിന്റെ ബൗളര്‍മാര്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സീസണുകളിലെല്ലാം ഗുജറാത്തിനെ അപകടകാരികളാക്കി മാറ്റിയത് ടീമിന്റെ ബൗളിങ് നിരയായിരുന്നു. എന്നാല്‍ ഈ സീസണിലെ ഗുജറാത്തിന്റെ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. മുഹമ്മദ് സിറാജ് ചെണ്ടയായി മാറി. മുഹമ്മദ് ഷമിയുടെ വിടവ് നികത്താന്‍ സിറാജിന് സാധിക്കില്ലെന്നുറപ്പ്. കഗിസോ റബാഡയുടെ ഇക്കോണമിയും പ്രശ്‌നമാണ്. റാഷിദ് ഖാനാണ് ഗുജറാത്തിന്റെ തുറുപ്പുചീട്ട്. എന്നാല്‍ പഞ്ചാബിനെതിരേ റാഷിദ് ഖാന്‍ ശോഭിച്ചില്ല. സായ് കിഷോര്‍ മികവ് കാട്ടി.

അടുത്ത മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറെ ഗുജറാത്ത് കളിപ്പിച്ചേക്കും. ഇത് ഗുജറാത്തിന്റെ ബൗളിങ് നിരക്ക് കരുത്താവുമെന്നുറപ്പ്. ഗുജറാത്തിന്റെ ബാറ്റിങ് നിര പ്രതീക്ഷ നല്‍കുന്നതാണ്. വരുന്ന മത്സരങ്ങളില്‍ ബൗളിങ് നിരക്ക് മികവ് കാട്ടാനായാല്‍ ഗുജറാത്ത് വിജയ വഴിയില്‍ തിരിച്ചെത്താനാണ് സാധ്യത.

Story first published: Wednesday, March 26, 2025, 15:26 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+