For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെ ഓഫര്‍ നിരസിച്ചു, സഞ്ജു രാജസ്ഥാനില്‍ തുടരുന്നത് മണ്ടത്തരം! കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പ് തന്നെ ടീമുകളെല്ലാം സൂപ്പര്‍ താരങ്ങളുമായി ധാരണയിലേക്കെത്താനുള്ള നീക്കത്തിലാണ്. വലിയ അഴിച്ചുപണികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. രാജസ്ഥാന്‍ റോയല്‍സിലേക്ക് വരുമ്പോള്‍ നിര്‍ണ്ണായകമായ മാറ്റമാണ് ടീം വരുത്തിയിരിക്കുന്നത്. മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ കൊണ്ടുവന്നു എന്നതാണ് എടുത്തു പറയേണ്ടത്.

ഇതോടൊപ്പം സഞ്ജു സാംസണിന്റെ കൂടുമാറ്റ ആഭ്യൂഹങ്ങള്‍ തള്ളി താരം രാജസ്ഥാനില്‍ നായകനായിത്തന്നെ തുടരുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദ്രാവിഡ് സ്ഥാനം ഏറ്റെടുത്ത ശേഷം രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോയില്‍ സഞ്ജു രാജസ്ഥാന്റെ നായകനായി തുടരുമെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ സിഎസ്‌കെയുടെ വമ്പന്‍ ഓഫര്‍ സഞ്ജുവിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത് വേണ്ടെന്ന് വെച്ചാണ് സഞ്ജു രാജസ്ഥാനില്‍ തുടരുന്നത്.

സഞ്ജു സിഎസ്‌കെയിലേക്ക് പോകണം?

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരുന്നത് സാമ്പത്തികമായും സ്ഥാനംകൊണ്ടും താരത്തിന് നേട്ടമുണ്ടാക്കും. 16 കോടി പ്രതിഫലം അടുത്ത സീസണില്‍ സഞ്ജുവിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന് നായകനായി തുടരാനും സാധിക്കും. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ സഞ്ജുവിന് ഇത് കാര്യമായി ഗുണം ചെയ്യില്ല. രാജസ്ഥാന്‍ മാനേജ്‌മെന്റില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്ന ആരുമില്ല.

ദ്രാവിഡ് ഇന്ത്യയുടെ മുന്‍ പരിശീലകനാണെങ്കിലും സഞ്ജുവിന്റെ കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതികളേറെയാണ്. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാനില്‍ നായകനായി തുടരുന്നത് ഇന്ത്യന്‍ ടീമിലെ കരിയറിന്റെ വളര്‍ച്ചക്ക് കാര്യമായി ഗുണം ചെയ്‌തേക്കില്ലെന്ന് തന്നെ പറയാം. കളിച്ചുവളര്‍ന്ന ടീമെന്ന നിലയില്‍ സഞ്ജുവിന് രാജസ്ഥാനോട് വൈകാരികമായ അടുപ്പമുണ്ട്. എന്നാല്‍ ഇപ്പോള്‍ യുക്തിപൂര്‍വ്വമായ തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്.

sanju samson ipl 2025

സിഎസ്‌കെയിലെത്തിയാല്‍ കരിയര്‍ മാറും

സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിരവധി തവണ ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വലിയ ശ്രദ്ധ നേടിക്കൊടുക്കുകയോ ഇന്ത്യന്‍ ടീമില്‍ അവസരം നേടിക്കൊടുക്കുകയോ ചെയ്തില്ല. എന്നാല്‍ കെകെആര്‍ വിട്ട് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ സൂര്യകുമാറിന് ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചു. ഇന്ന് ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. ടീം മാറിയതോടെ സൂര്യയുടെ തലവര മാറി.

ഇതേ പാതയാണ് സഞ്ജുവും പിന്തുടരേണ്ടത്. രാജസ്ഥാനിലെ സഞ്ജുവിന്റെ മികവ് പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ സിഎസ്‌കെയിലേക്ക് സഞ്ജു കൂടുമാറിയാല്‍ അദ്ദേഹത്തിന്റെ കരിയറിലത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. സഞ്ജുവിന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. സെലക്ടര്‍മാര്‍ കൂടുതല്‍ അവസരം സഞ്ജുവിന് നല്‍കാനും സാധ്യതകളേറെയാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് കൂടുമാറുന്നതായിരുന്നു സഞ്ജുവിന് നല്ലത്.

സഞ്ജുവിന് മടങ്ങിവരവ് പ്രയാസം

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാണെന്ന് പറയാം. വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളില്‍ സഞ്ജുവിനെ പരിഗണിച്ചേക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ച സഞ്ജു രണ്ട് മത്സരത്തിലും ഡെക്കായി. ഇതിലൊന്ന് ഗോള്‍ഡന്‍ ഡെക്കായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍ക്ക് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ തിരിച്ചുവരവ് പ്രയാസമാണ്.

വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മടങ്ങിയെത്താന്‍ ഇഷാന്‍ കിഷന്‍ തയ്യാറെടുക്കുകയാണ്. ദ്രുവ് ജുറേലും മികച്ച പ്രകടനങ്ങള്‍ നടത്തുന്നു. ഒന്നാം കീപ്പറായി റിഷഭ് പന്തുമുണ്ട്. കെ എല്‍ രാഹുലും വിക്കറ്റ് കീപ്പറാവാന്‍ അവസരം തേടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് സഞ്ജു കൂടുമാറേണ്ടത് കരിയറിലെ വളര്‍ച്ചക്ക് അത്യാവശ്യമായിരുന്നു.

Story first published: Sunday, September 8, 2024, 6:52 [IST]
Other articles published on Sep 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+