Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിന്റെ സെഞ്ച്വറിയില്‍ സഞ്ജു ഹാപ്പിയല്ല? അസൂയയെന്നു വിമര്‍ശനം!! വീഡിയോ

ജയ്പൂര്‍: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംഷിയുടെ റെക്കോര്‍ഡ് ഇന്നിങ്‌സിനെ ലോകം മുഴുവന്‍ പ്രശംസ കൊണ്ടു മൂടുകയാണ്. വെറും 35 ബോളില്‍ സെഞ്ച്വറി കുറിച്ചാണ് 14 കാരന്‍ പല റെക്കോര്‍ഡുകളും കടപുഴക്കിയത്. വൈഭവിന്റെ തീപ്പൊരി ബാറ്റിങ് മികവില്‍ ജിടിയെ റോയസ് എട്ടു വിക്കറ്റിനു കെട്ടുകെട്ടിക്കുകയും ചെയ്തു.

അതിനിടെ വൈഭവിന്റെ റെക്കോര്‍ഡ് പ്രതകടനത്തില്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനണിനു അതൃപ്തിയുണ്ടോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇതിനു തെളിവായി ഒരു വീഡിയോയും ഇവര്‍ പങ്കുവയ്ക്കുന്നു. എന്താണ് സംഭവമെന്നു നോക്കാം.

VAIBHAV SANJU

സഞ്ജുവിന്റെ പ്രതികരണം

ഹോംഗ്രൗണ്ടായ ജയ്പൂരില്‍ 210 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരവെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയമുറപ്പിച്ച ശേഷമാണ് വൈഭവ് സൂര്യവംശി ക്രീസ് വിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 166 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ വൈഭവിനായിരുന്നു. വെറും 71 ബോളുകളിലാണിത്.

പേസര്‍ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 12ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് വൈഭവ് വീണത്. വളരെ വേഗതയേറിയ ഒരു യോര്‍ക്കറാണ് പ്രസിദ്ധ് എറിഞ്ഞത്. വിക്കറ്റുകളുകളില്‍ നിന്നും ഒഴിഞ്ഞുമാറി ഷോട്ട് കളിക്കാനുള്ള വൈഭവിന്റെ ശ്രമം പാളി. ടൈമിങ് പിഴച്ചപ്പോള്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വെറും 38 ബോളില്‍ 11 സിക്‌സറും ഏഴു ഫോറുമടക്കം 101 റണ്‍സായിരുന്നു വൈഭവിന്റെ സമ്പാദ്യം.

റെക്കോര്‍ഡ് പ്രകടനത്തിനു ശേഷം പുറത്തായി മടങ്ങവെ ജിടി ടീമിലെ പല താരങങളും വൈഭവിന്റെ അടുത്തേക്കു ഓടിയെത്തി അഭിനന്ദിക്കുന്നത് കാണാമായിരുന്നു. റോയല്‍സ് ടീമിന്റെ ഡഗൗട്ടില്‍ താല്‍ക്കാലി ക്യാപ്റ്റന്‍ റിയാന്‍ പരാഗുള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു നിന്നു കൈയടിച്ചാണ് വൈഭവിന്റെ പ്രകടനത്തെ അഭിനനന്ദിച്ചത്. സ്റ്റേഡിയത്തിലെത്തിയ ജിടി ആരാധകരും ഇതേ രീതിയില്‍ താരത്തെ പ്രശംസിക്കുന്നത് കണ്ടിരുന്നു.

വൈഭവ് സൂര്യവംശി പുറത്തായി മടങ്ങവെ ഗഡൗട്ടില്‍ സഞ്ജു സാംസണിന്റെ പ്രതികരണം കാണാം. വീഡിയോ

പക്ഷെ തനിക്കൊപ്പമുള്ള മുഴുവന്‍ പേരും വൈഭവിനെ എഴുന്നേറ്റ് നിന്നു സന്തോഷത്തോടെ വരവേല്‍ക്കവെ അക്കൂട്ടത്തിലുണ്ടായിരുന്ന നായകന്‍ സഞ്ജു സാംസണിന്റെ മുഖത്തു വലിയ സന്തോഷമൊന്നും കാണാനില്ലായിരുന്നു. മാത്രമല്ല, മറ്റെല്ലാവരും എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ സീറ്റില്‍ തന്നെ ഇരുന്ന അദ്ദേഹം മറ്റെവിടേക്കോ നോക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പലരും സംശയങ്ങളുന്നയിക്കാനുള്ള പ്രധാന കാരണം

ചോദ്യം ചെയ്ത് ഫാന്‍സ്

സ്വന്തം ടീമംഗമായ വൈഭവ് സൂര്യവംശി ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനെയൊരു വമ്പന്‍ നേട്ടം കുറിച്ചതിനെ ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ സഞ്ജു സാംസണിന്റെ മുഖത്തു മാത്രം എന്തുകൊണ്ടാണ് വലിയ തെളിച്ചമില്ലാത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ചോദ്യം.

VAIBHAV SURYAVANSHI

വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറി നേട്ടം തന്റെ ഓപ്പണിങ്‌ റോള്‍ നഷ്ടപ്പെടുത്തുമോയെന്ന ഭയം സഞ്ജു സാംസണിനുണ്ട്. അതു അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായി കാണാം. ഈ കാരണത്താലാണ് ഡഗൗട്ടില്‍ സഞ്ജു ഈ തരത്തില്‍ നിരാശയോടെ ഇരുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ തെറ്റായ ആംഗിളില്‍ നിന്നെടുത്ത വീഡിയോ പങ്കുവച്ച് ഒരുവിഭാഗം മനപ്പൂര്‍വ്വം സഞ്ജുവിനെ മോശമായി ചിത്രീകരിക്കുകയാണെന്നു മറ്റൊരു വിഭാഗം തിരിച്ചടിക്കുന്നു. വൈഭവ് സൂര്യവംശി പുറത്തായി ഡഗൗട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ എഴുന്നേറ്റു നിന്നു തന്നെയാണ് സഞ്ജു സാംസണ്‍ വരവേറ്റത്. താരത്തിന്റെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതു മറ്റൊരു വീഡിയോയില്‍ വളരെ വ്യക്തമാണെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Tuesday, April 29, 2025, 7:34 [IST]
Other articles published on Apr 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+