For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിനു ഇഷ്ടം വെറും 3 പേരെ!! സഞ്ജുവിനെ ഒതുക്കി, ദ്രാവിഡിന്റെ പ്ലാന്‍? തെളിവ് പുറത്ത്

രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ നായകന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അടുത്ത തിങ്കളാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തിലൂടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാണാനായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കു കാരണം കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലും സഞ്ജു കളിച്ചിട്ടില്ല. ശേഷിക്കുന്ന രണ്ടു കളിയില്‍ അദ്ദേഹത്തെ കാണാനായേക്കുമെന്നുമാണ് സൂചനകള്‍.

അതിനിടെ സഞ്ജുവിനെ റോയല്‍സ് ടീം ഇപ്പോള്‍ പൂര്‍ണമായി മുമ്പത്തേതു പോലെ എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം അധികം അധികം കാണുന്നില്ലെന്ന വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം പിന്നില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലാണെന്നും അവര്‍ ആരോപിക്കുന്നു. സഞ്ജു തഴയപ്പെടുന്നതിന്റെ കാരണമായി ചില തെളിവകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

SANJU SAMSON

സഞ്ജുവിന്റെ അസാന്നിധ്യം

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ ഇപ്പോള്‍ സഞ്ജു സാംസണ്‍ പൂര്‍ണമായി അപ്രത്യക്ഷനായിരിക്കുകയാണെന്നാണ് ആരാധര്‍ ചൂണ്ടിട്ടാക്കുന്നത്. അദ്ദേഹത്തെ മനപ്പൂര്‍വ്വം ഒതുക്കി മറ്റു ചിലരെ മനപ്പൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടു വരികയെന്നതാണ് റോയല്‍സിന്റെ പ്ലാനെന്നതിനു ഇതു തെളിവാണെന്നും അവര്‍ ആരോപിക്കുന്നു.

പരിക്കേറ്റ് കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോഴേക്കും സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് പൂര്‍ണമായി മറന്ന മട്ടാണ്. ഇങ്ങനെയൊരാള്‍ ടീമില്‍ പോലും ഇല്ലെന്ന തരത്തിലാണ് അവരുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. സഞ്ജുവിന്റെ പരിക്കിനെയും മടങ്ങിവരവിനെയും കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. പക്ഷെ ഇതേക്കുറിച്ച് ഒരു പോസ്റ്റ് പോലു ഇതുവരെ റോയല്‍സിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനു ഇപ്പോള്‍ വെറും മൂന്നു താരങ്ങളോടു മാത്രമാണ് താല്‍പ്പര്യം. അക്കൂട്ടത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണില്ല. പകരം താല്‍ക്കാലിക നായകനായ റിയാന്‍ പരാഗ്
, ധ്രുവ് ജുറേല്‍, വൈഭവ് സൂര്യംശി എന്നിവരാണ് ഈ മൂന്നു പേര്‍. റോയസിന്റെ ഇപ്പോഴും റീല്‍സും പോസ്റ്റുകളുമെല്ലാം എടുത്താന്‍ നിറഞ്ഞു നില്‍ക്കുന്നതും ഇവര്‍ തന്നെയാണ്. സഞ്ജുവിനെ ഈ തരത്തില്‍ എന്തുകൊണ്ടാണ് അവഗണിക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

സഞ്്ജു സാംസണിനെ ഈ ഐപിഎല്‍ സീസണിനു ശേഷം ഒഴിവാക്കാന്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലാനെന്നു ഉറപ്പായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അദ്ദേഹം ഈ തരത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നത്. ടീമിനെ പൂര്‍ണമായും റിയാന്‍ പരാഗിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരാനുള്ള പ്ലാന്‍ തന്നെയാണിത്. ഇവയ്‌ക്കെല്ലാം പിന്നില്‍ രാഹുല്‍ ദ്രാവിഡാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ക്യാപ്റ്റനാണെങ്കിലും സഞ്ജു സാംസണിനു ഇപ്പോള്‍ ടീമില്‍ വലിയ റോളില്ല. എല്ലാം തീരുമാനിക്കുന്നത് കോച്ച് രാഹുല്‍ ദ്രാവിഡാണ്. സഞ്ജുവിന്റെ പ്ലാന്‍ കേള്‍ക്കാനോ, അതിനു അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനോ അവര്‍ തയ്യാറായിട്ടില്ല.

ഈ കാരണത്താലാണ് പ്ലേഓഫില്‍ പോലുമെത്താതെ റോയല്‍സ് ടീം ഇപ്പോള്‍ പുറത്തായിരിക്കുന്നതിന്റെ കാരണവും ഇതാണ്. നേരത്തേ ഡിസിയുമായുള്ള കളി സൂപ്പര്‍ ഓവറിലെത്തിയപ്പോള്‍ സഞ്ജുവിനെ വിളിക്കാതെയാണ് ഡഗൗട്ടില്‍ റോയല്‍സ് താരങ്ങള്‍ക്കു ദ്രാവിഡ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും ആരാധകര്‍ കുറിക്കുന്നു.

റിയാന്‍ പരാഗിനെ കേന്ദ്രീകരിച്ച് ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രമം. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനെ അവര്‍ക്ക ഇപ്പോള്‍ ആവശ്യവുമില്ല. ഈ കാരണത്താലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇപ്പോള്‍ അദ്ദേഹത്തെ അധികം കാണാത്തതിനു പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, May 6, 2025, 15:01 [IST]
Other articles published on May 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+