Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025:സഞ്ജുപ്പടയെ ബാറ്റിങ് പഠിപ്പിക്കാന്‍ സൂപ്പര്‍ കോച്ച്, ഇനി കളി മാറും; രാജസ്ഥാന്‍ ഞെട്ടിക്കും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം പടയൊരുക്കം ശക്തമാക്കുകയാണ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് വലിയ അഴിച്ചുപണികളാണ് നടത്തിയിരിക്കുന്നത്. പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക സ്ഥാനത്തേക്കെത്തുന്നത്.

ഇപ്പോഴിതാ ബാറ്റിങ് കോച്ചിനെക്കൂടി കൊണ്ടുവന്ന് രാജസ്ഥാന്‍ വീണ്ടും മുന്നൊരുക്കം കടുപ്പിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിങ് പരിശീലകനുമായ വിക്രം റാത്തോറിനെയാണ് രാജസ്ഥാന്‍ ബാറ്റിങ് പരിശീലകനായി നിയോഗിച്ചത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായപ്പോള്‍ വിക്രം റാത്തോറും ടീമിന്റെ പരിശീലക സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രാജസ്ഥാനിലും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജുവിനെ പിന്തുണക്കുന്ന കോച്ച്

വിക്രം റാത്തോര്‍ സഞ്ജു സാംസണെ പിന്തുണക്കുന്ന പരിശീലകന്മാരിലൊരാളാണ്. ഇന്ത്യന്‍ ടീമിലായിരുന്നപ്പോഴും വിക്രം റാത്തോറുമായി അടുത്ത ബന്ധം സൂക്ഷിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഇപ്പോള്‍ രാജസ്ഥാന്റെ ബാറ്റിങ് പരിശീലകനായി വിക്രം എത്തുമ്പോള്‍ സഞ്ജുവിനും അത് ഗുണം ചെയ്യും. അനുഭവസമ്പന്നനായ പരിശീലകനാണ് വിക്രം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ രാജസ്ഥാന്‍ താരങ്ങളുടെ ബാറ്റിങ് നിലവാരം മെച്ചപ്പെടുത്തും.

ഇതുവരെ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനാവാത്ത സഞ്ജുവിന് വരുന്ന സീസണിലെ പ്രകടനങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വിക്രമിനെപ്പോലൊരു മികച്ച പരിശീലകന്‍ ഒപ്പമുള്ളത് സഞ്ജു സാംസണെ സംബന്ധിച്ച് വളരെ ഗുണകരമായി മാറാനാണ് സാധ്യത കൂടുതല്‍. ദ്രാവിഡ്-വിക്രം കൂട്ടുകെട്ട് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് രാജസ്ഥാനിലും ഗുണം ചെയ്യുമെന്ന് തന്നെ വിലയിരുത്താം.

vikram rathour

സ്വാഗതം ചെയ്ത് രാഹുല്‍ ദ്രാവിഡ്

വിക്രം റാത്തോറിന്റെ വരവിന് പിന്നില്‍ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലുണ്ടെന്ന് വ്യക്തം. ഇന്ത്യന്‍ ടീമിനൊപ്പം ക്ലിക്കായ കൂട്ടുകെട്ടിനെ ഐപിഎല്ലിലും തുടരാനാണ് ദ്രാവിഡ് നീക്കം നടത്തിയത്. 'ഞങ്ങള്‍ ഒരുമിച്ച് മികച്ചൊരു അടിത്തറയാണ് പാകിയിരിക്കുന്നത്. ഇന്ത്യയെ വലിയ വിജയങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു. അവനോടൊപ്പം വീണ്ടും കൂടിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. യുവ താരങ്ങളെ കണ്ടെത്താനും വളര്‍ത്താനും സവിശേഷമായ കഴിവാണ് വിക്രത്തിനുള്ളത്.

അദ്ദേഹത്തിന്റെ വരവ് രാജസ്ഥാന്‍ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും ചാമ്പ്യന്‍ നിലവാരത്തിലേക്കെത്തിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്' എന്നാണ് ദ്രാവിഡ് പറഞ്ഞത്. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്ത് ടീമില്‍ നടത്തേണ്ടതായി വരും. പുതിയൊരു ടീമിനെ സൃഷ്ടിക്കേണ്ടതായുള്ളതിനാല്‍ വിക്രത്തെപ്പോലൊരു സീനിയര്‍ ബാറ്റിങ് പരിശീലകന്റെ സേവനം രാജസ്ഥാന് അത്യാവശ്യമാണ്.

sanju samson ipl 2025

രാജസ്ഥാന്‍ ആരെയൊക്കെ നിലനിര്‍ത്തും

മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. നായകനായി സഞ്ജു സാംസണെ നിലനിര്‍ത്തുമെന്ന് ടീം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരേയും നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരുടെയെല്ലാം കാര്യത്തില്‍ രാജസ്ഥാന്റെ നീക്കം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

നിലവില്‍ ഒത്തിണക്കമുള്ള ടീം രാജസ്ഥാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണി വരുമ്പോള്‍ രാജസ്ഥാനെയത് എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ സീസണുകളിലെല്ലാം ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാജസ്ഥാന്‍ രണ്ടാം പാദത്തില്‍ കളി മറക്കുന്നതായാണ് കാണാനാവുന്നത്. ദ്രാവിഡും വിക്രമവും വരുമ്പോള്‍ ഇതിന് മാറ്റമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. പ്രഥമ സീസണിന് ശേഷം ഇതുവരെ കപ്പടിക്കാന്‍ രാജസ്ഥാനായിട്ടില്ല. ഇത്തവണ അതിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Saturday, September 21, 2024, 8:00 [IST]
Other articles published on Sep 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+