Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മികച്ച ഫിറ്റ്‌നസ്, സച്ചിന്റെ മകന്‍; എന്നിട്ടും അര്‍ജുന്‍ വളരുന്നില്ല; കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അച്ഛന്റെ പാത പിന്തുടര്‍ന്ന് വളര്‍ന്ന് വന്ന താരങ്ങള്‍ നിരവധിയാണ്. അച്ഛന്റെ സ്വാധീനം ഉപയോഗിച്ചും പ്രതിഭ തെളിയിച്ചുമെല്ലാം താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും വലിയൊരു കരിയര്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചരിത്രം നോക്കിയാല്‍ വ്യക്തമാവും. രോഹന്‍ ഗവാസ്‌ക്കറും സ്റ്റുവര്‍ട്ട് ബിന്നിയും എല്ലാവരും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കണ്ട താരങ്ങളിലൊരാളാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ഒരിക്കല്‍ ഇന്ത്യക്കായി കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുകയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തുകയും ചെയ്യാന്‍ അര്‍ജുന് സാധിച്ചെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് എത്താനുള്ള യാതൊരു സാധ്യതയും നിലവില്‍ ഇല്ലെന്ന് തന്നെ പറയാം. എല്ലാ പിന്തുണയും ലഭിച്ചിട്ടും അര്‍ജുന് എന്തുകൊണ്ടാണ് വലിയൊരു കരിയര്‍ നേടിയെടുക്കാനാവാത്തത്? കാരണങ്ങള്‍ അറിയാം.

പ്രതിഭയുടെ പരിമിതികളേറെ

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇതിഹാസമാവുമെന്ന മണ്ടന്‍ ചിന്ത പലര്‍ക്കുമുണ്ട്. എന്നാല്‍ അര്‍ജുന്‍ പരിമിതികളേറെയുള്ള താരമാണ്. പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ മികച്ച ഫിറ്റ്‌നസുണ്ട്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ പ്രതിഭയാണെന്ന് പറയാനാവില്ല. പേസറെന്ന നിലയില്‍ അര്‍ജുന്റെ ശരാശരി വേഗം 130 ആണ്. 19കാരനായ താരങ്ങള്‍ പോലും 140ന് മുകളില്‍ സ്ഥിരമായി പന്തെറിയുന്ന ആധുനിക ക്രിക്കറ്റില്‍ 24കാരനായ അര്‍ജുന്റെ മികവ് അധികം ശ്രദ്ധിക്കപ്പെടുന്നതല്ല.

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ അര്‍ജുന്‍ തല്ലിത്തകര്‍ത്ത് കളിക്കുന്ന താരമല്ല. രഞ്ജി ട്രോഫിയില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങ്ങിലും അര്‍ജുന്‍ പരാജയമാണ്. മികച്ച ബൗളര്‍മാര്‍ക്കെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അര്‍ജുന് കഴിവില്ല. പ്രതിഭ വിലയിരുത്തുമ്പോള്‍ അര്‍ജുന്‍ അല്‍പ്പം പിന്നിലാണ്. ഇതാണ് താരത്തെ കരിയറില്‍ പിന്നോട്ടടിക്കുന്നതെന്ന് പറയാം.

ravi shastri arjun tendulkar

സച്ചിന്റെ മകനെന്ന നിലയിലെ പരിഗണന

അര്‍ജുനെ പിന്നോട്ടടിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയിലെ അമിത പരിഗണനയാണ്. സച്ചിന്‍ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ്. എല്ലാ ക്രിക്കറ്റ് താരങ്ങളും സച്ചിനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ പരിഗണന മകനെന്ന നിലയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനും ലഭിക്കുന്നു. ഇതോടെ താരത്തിന് സ്വാഭാവികമായും യുവതാരങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതലുള്ള പരിഗണനയും വാത്സല്യവും ലഭിക്കുന്നു.

ഇത് അര്‍ജുന്റെ കരിയറിനെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത. അര്‍ജുന് പരിശീലനം നല്‍കുന്നവരടക്കം സച്ചിന്റെ മകനെന്ന നിലയില്‍ അര്‍ജുന് അധിക പരിഗണന നല്‍കുന്നത് താരത്തിന്റെ കരിയറിനെ പിന്നോട്ടടിക്കുന്നു. അര്‍ജുന്‍ മറ്റ് യുവതാരങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്യുന്നുവെന്ന് പറയാനാവില്ല. പരമാവധി ടൂര്‍ണമെന്റുകള്‍ കളിച്ച് മികവ് കാട്ടി വളരാനുള്ള ശ്രമം അര്‍ജുന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് തന്നെ പറയാം.

മടിയനായ താരം

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മടിയനായ താരമാണെന്ന് പറയാം. ക്രിക്കറ്റ് താരമാവണമെന്ന അതിയായ ആഗ്രഹം അര്‍ജുനുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള ശ്രമങ്ങളൊന്നും അര്‍ജുന്‍ നടത്തുന്നില്ല. മുംബൈ ഇന്ത്യന്‍സ് പോലൊരു സൂപ്പര്‍ ടീമില്‍ അച്ഛന്റെ ആനുകൂല്യത്തില്‍ കയറിയത് അര്‍ജുന്റെ കരിയര്‍ തകര്‍ത്തു. ബെഞ്ചിലിരിക്കാനാണ് അദ്ദേഹത്തിന്റെ യോഗം. മുംബൈ വിട്ട് മറ്റൊരു ടീമിനൊപ്പം കളിച്ചാല്‍ അര്‍ജുന് കരിയറില്‍ അല്‍പ്പം കൂടി വളര്‍ച്ച നേടാം.

അടുത്ത മെഗാ ലേലത്തില്‍ മുംബൈയില്‍ നിന്ന് മാറാനുള്ള ശ്രമം അര്‍ജുന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. വളര്‍ന്ന് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അര്‍ജുന്‍ ചെയ്യേണ്ടത് അതാണ്. ഇപ്പോഴും സ്വന്തമായൊരു നിലപാടുള്ള താരമായി വളരാന്‍ അര്‍ജുനായിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരമെന്ന നിലയില്‍ വലിയൊരു വളര്‍ച്ച അര്‍ജുന് പ്രതീക്ഷിക്കാനാവില്ല.

Story first published: Tuesday, September 10, 2024, 7:39 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+