For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 144 ബോള്‍, വഴങ്ങിയത് 270!! തുഷാര്‍ ദ്രാവിഡിന്റെ ബന്ധു? ഗംഭീറെങ്കില്‍ ചെയ്യുക മറ്റൊന്ന്

ബെംഗളൂരു: ബൗളിങില്‍ ഫ്‌ളോപ്പ് തുടര്‍ന്നിട്ടും വീണ്ടുമൊരു മല്‍സരത്തില്‍ കൂടി ഇന്ത്യന്‍ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയെ വച്ച് ചൂതാട്ടം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡിനു രൂക്ഷവിമര്‍ശനം. മുന്‍ മല്‍സരങ്ങളിലെല്ലാം ഫ്‌ളോപ്പായിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള നിര്‍ണായക മല്‍സരത്തതിലും തുഷാറിനെ അദ്ദേഹം നിലനിര്‍ത്തുകയായിരുന്നു. പതിവു തെറ്റിക്കാതെ ഈ കളിയിലും തുഷാര്‍ ചെണ്ടയായി മാറി.

പവര്‍പ്ലേയിലും അതിനു ശേഷവും ഓരോ ഓവര്‍ വീതമാണ് അദ്ദേഹം ബൗള്‍ ചെയ്തത്. 18 എന്ന പരിതാപകരമായ ഇക്കോണമി റേറ്റില്‍ 36 റണ്‍സാണ് തുഷാര്‍ വാരിക്കോരി നല്‍കിയത്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. മുന്‍ മല്‍സരങ്ങളിലെല്ലാം ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും എന്തു കാരണത്താലാണ് തുഷാറിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ദ്രാവിഡ് തയ്യാറാവാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു.

TUSHAR DESHPANDE

ബൗളിങിലെ റണ്‍മെഷീന്‍

ബാറ്റിങിലെയല്ല, മറിച്ച് ബൗളിങിലെ റണ്‍മെഷീനെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ തുഷാര്‍ ദേശ്പാണ്ഡെയെ പരിഹസിക്കുന്നത്. അത്ര മാത്രം പരിതാപകരമാണ് ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കൊരപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നപ്പോള്‍ അദ്ദേഗഹത്തിന്റെ പ്രകടനത്തില്‍ യാതൊരു പുരോഗതിയും വന്നിട്ടില്ല.

ഈ സീസണില്‍ റോയല്‍സിന്റെ ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും തുഷാര്‍ കളിച്ചിട്ടുണ്ട്. ഇവയിലായി 24 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്്തത്. 144 ബോളികളില്‍ 11.25 എന്ന വളരെ മോശം ശരാശരിയില്‍ 270 റണ്‍സും പേസര്‍ വാരിക്കോരി നല്‍കി. അദ്ദേഹം നേടിയതാവട്ടെ ആറു വിക്കറ്റുകള്‍ മാത്രമാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ പവര്‍പ്ലേയില്‍ തന്നെ തുഷാറിനെ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് പരീക്ഷിച്ചിരുന്നു. പക്ഷെ ഇതൊരു മണ്ടന്‍ തീരുമാനമായിരുന്നു. മൂന്നു ഫോറുകളടക്കം അദ്ദേഹം 14 റണ്‍സ് വാരിക്കോരി നല്‍കി. തുടക്കത്തില്‍ അല്‍പ്പം പതറിയ റോയല്‍സ് ഓപ്പണിങ് ജോടികളായ വിരാട് കോലി-ഫില്‍ സാള്‍ട്ട്് എന്നിവര്‍ക്കു ആത്മവിശ്വാസം നല്‍കിയത് ഈ ഓവര്‍ തന്നെയാണ്.

അതിനു ശേഷം തുഷാറിനെ പിന്‍വലിച്ച പരാഗ് പിന്നീട് 15ാമത്തെ ഓവറിലാണ് രണ്ടാമത്തെ സ്‌പെല്ലിനെത്തിയത്. ഈ ഓവറിലും അദ്ദേഹം വന്‍ ദുരന്തമായി. 22 റണ്‍സാണ് തുഷാര്‍ വിട്ടുകൊടുത്തത് മൂന്നു സിക്‌സറുകളുള്‍പ്പെടെയാണിത്.

കൂടാതെ വൈഡിനത്തില്‍ രണ്ടു റണ്‍സ് തന്റെ വകയും തുഷാര്‍ ദാനം ചെയ്തതു. തുഷാറിന്റെ ഈ രണ്ടു ഓവറുകളാണ് ആര്‍സിബിയുടെ ടോട്ടല്‍ 200 കടക്കാനുള്ള പ്രധാന കാരണം. അല്ലായിരുന്നെങ്കില്‍ 170-180 റണ്‍സിലെങ്കിലും അവര്‍ ഒതുങ്ങിയേനെ.

RAHUL DRAVID

ദ്രാവിഡിന് വിമര്‍ശനം

രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് ലൈനപ്പിലെ ജോക്കറാണ് തുഷാര്‍ ദേശ്പാണ്ഡെ. ബൗളിങില്‍ ഭൂലോക ദുരന്തമായിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനു ഈ തരത്തില്‍ അവസരം ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു മനസ്സിലാവുന്നില്ല. കോച്ച് രാഹുല്‍ ദ്രാവിഡിന് അല്‍പ്പമെങ്കിലും സാമാന്യബുദ്ധി ഉണ്ടായിരുന്നെങ്കില്‍ തുഷാര്‍ വളരെ നേരത്തേ ടീമിനു പുറത്തായേനെയെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ബന്ധുവാണോ തുഷാര്‍ ദേശ്പാണ്ഡെ? അല്ലാതെ അേേദ്ദഹത്തെ കളിപ്പിക്കാന്‍ മറ്റൊരു കാരണവും കാണുന്നില്ല. ആകാശ് മധ്വാളിനെപ്പോലെയൊരു ബൗളര്‍ ടീമിലുണ്ടായിട്ടും എന്തുകൊണ്ടാണ് അവസരം നല്‍കാത്തത്? ദ്രാവിഡിനു പകരം ഗൗതം ഗംഭീറായിരുന്നു റോയല്‍സ് കോച്ചെങ്കില്‍ റിയാന്‍ പരാഗിനു ബൗളിങില്‍ നാലോവര്‍ നല്‍കിയ ശേഷം തുഷാറിനു പകരം ഒരു അധിക ബാറ്ററെ ഇറക്കുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, April 24, 2025, 22:07 [IST]
Other articles published on Apr 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+