ഐപിഎല്ലിന്റെ ആദ്യത്തെ മൂന്നു മൂന്നു മല്‍സരങ്ങള്‍ക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി റിയാന്‍ പരാഗിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ യശസ്വി ജയ്‌സ്വാളിന്റെ ആരാധകര്‍ കടുത്ത നിരാശയിലും രോഷത്തിലുമാണ്. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ അവര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. പരാഗിനേക്കാള്‍ ടീമിന്റെ നായകസ്ഥാനം അര്‍ഹിച്ചിരുന്നത് ജയ്‌സ്വാളാണെന്നാണ് അവരുടെ വാദം.
സീസണിലെ ആദ്യ മൂന്നു കളിയില്‍ ടീമിനെ നയിക്കാന്‍ താനുണ്ടാവില്ലെന്നു ക്യാപ്്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് മീറ്റിങ് വിളിച്ചുചേര്‍ത്ത് സഹതാരങ്ങളെ അറിയിച്ചത്. പരാഗായിരിക്കും പകരം ഈ റോള്‍ ഏറ്റെടുക്കുകയെന്നും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം ടീമംഗങ്ങളോടു പറയുകയുമായിരുന്നു. ക്യാപ്റ്റന്റെ റോളില്‍ ഉണ്ടാവില്ലെങ്കിലും ഇംപാക്ട് സബായി സഞ്ജു കളിക്കാനിടയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യം ചെയ്ത് ജയ്‌സ്വാള്‍ ഫാന്‍സ്
സ്ഥിരം ക്യാപ്റ്റന്‍ കഴിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിട്ടും യശസ്വി ജയ്‌സ്വാളിനെ തഴഞ്ഞ് റിയാന്‍ പരാഗിനെ നേതൃനിരയിലേക്കു കൊണ്ടു വരാനുള്ള നീക്കം ആരാധകര്‍ക്കു ഒട്ടും രസിച്ചിട്ടില്ല.
അവര്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ജയ്‌സ്വാളിനെ യഥാര്‍ഥത്തില്‍ ടീം മാനേജ്‌മെന്റ് ചതിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സീസണിനി ശേഷം റോയല്‍സ് വിട്ട് മറ്റൊരു ടീമിലേക്കു മാറണമെന്നുമാണ് സോഷ്യല്‍ മീഡിയില്‍ ഫാന്‍സിന്റെ പ്രതികരണം.
യശസ്വി ജയ്‌സ്വാളിനെ തഴഞ്ഞ് റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തോടു യോജിക്കാന്‍ കഴിയില്ല. അവര്‍ വലിയ അനീതിയാണ് കാണിച്ചിരിക്കുന്നത്. പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടും വലിയ അവഗണനയാണ് അദ്ദേഹത്തിനു ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ ടീമില്‍ നായകസ്ഥാനത്തിനു ഏറ്റവും അര്‍ഹത ജയ്‌സാളിനാണെന്നും ആരാധകര്‍ കുറിക്കുന്നു.
ജയശസ്വി ജയ്‌സ്വാള്‍ തീര്‍ച്ചയായും രാജസ്ഥാന്‍ റോല്‍സിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു ഫ്രാഞ്ചൈസി അര്‍ഹിക്കുന്നു., സഞ്ജു സാംസണിനു പകരം എന്തിനാണ് റിയാന്‍ പരാഗിനു ക്യാപ്റ്റന്‍സി നല്‍കിയെന്നു മനസ്സിലാവുന്നില്ല. ഇതുവരെയുള്ള ഐപിഎല്‍ സീസുകളെടുത്താല്‍ റോയല്‍സിനു വേണ്ടി അവസാന സീസണില്‍ മാത്രമേ പരാഗ് തിളഞ്ഞിയിട്ടുള്ളൂ. അതിന്റെ പേരില്‍ മാത്രം ക്യാപ്റ്റന്‍സ നല്‍കിയത് വിചിത്രമാണെനിനും ജയ്‌സ്വാള്‍ ഫാന്‍സ് ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സില്‍ യശസ്വി ജയ്‌സ്വാള്‍ യഛാര്‍ഥത്തില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഒരു താരമെന്ന നിലയില്‍ റിയാന്‍ പരാഗിനും താഴെയാണ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്നു വ്യക്തമായിരിക്കുകയാണ്. അല്ലായിരുന്നെങ്കില്‍ സഞ്ജു സാംസണിനു ശേഷം ക്യാപ്റ്റന്‍സി വരേണ്ടത് ഉറപ്പായും ജയ്‌സ്വാളിലേക്കാണെന്നും സോഷ്യല്‍ മീജിയയില്‍ ആരാധകര്‍ പറയുന്നു.
നല്ലൊരു പിആര്‍ ടീമിനെ ഒപ്പം കൂട്ടാതെ യശസ്വി ജയ്‌സ്വാള്‍ തന്റെ ക്രിക്ക്റ്റ് കരിയര്‍ തകര്‍ക്കുകയാണ്. ഇങ്ങനെ പോയാല്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയും വൈറ്റ് ബോളില്‍ ശിഖര്‍ ധവാനും നേരിട്ട അതേ വിധിയായിരിക്കും ജയ്‌സാളിനെ കാത്തിരിക്കുന്നത്. അദ്ദേഹം ഒരു ടോപ് പെര്‍ഫോമറാണ്, പക്ഷെ ആരും തിരിച്ചറിയില്ല. കരിയറില്‍ നല്ലൊരു സ്റ്റെപ്പ് മുന്നോട്ടു പോവണമെങ്കില്‍ ഈ 'അസ്സം റോയല്‍സ്' ടീമിനെ വിടണമെനിനും ആരാധകര്‍ ആവശ്യപ്പെടുന്നു.
രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ തീരുമാനം യശസ്വി ജയ്‌സ്വാളിനെ അസ്വസ്ഥനാക്കിയിട്ടുണ്ടെങ്കില്‍ ഇതു ഫ്രാഞ്ചൈസിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കും. ഇതു അടുത്ത സീസണില്‍ റോയല്‍സ് വിടാന്‍ ജയ്‌സ്വാളിനെ പ്രേരിപ്പിച്ചേക്കുകയും ചെയ്യുമെന്നും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് കുറിച്ചു.
അതേസമയം, 2020 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ജയ്‌സാള്‍, ടീമിനായി 53 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 150.61 സ്‌ട്രൈക്ക് റേറ്റില്‍ 1607 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചെടുക്കുകയും ചെയ്തു. രണ്ടു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.