Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 11 കളിയില്‍ 128 റണ്‍സ്, ക്യാപ്റ്റന്‍സിയും മോശം!! പന്തിന്റെ പ്രശ്‌നമെന്ത്? സിദ്ധു പറയും

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്നയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. ടൂര്‍ണമെന്റിന്റെ എക്കാലത്തെയും വലിയ തുകയ്ക്കു എല്‍എസ്ജിയിലെത്തിയ ശേഷം ഇതിനോടു നീതി പുലര്‍ത്താന്‍ കഴിയാതെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി. ഈ സീസണിനു ശേഷം റിഷഭിനെ എല്‍എസ്ജി കൈവിട്ടാലും ഇനി അദ്ഭുതമില്ല.

എന്തുകൊണ്ടാണ് റിഷഭ് ഇത്രയും വലിയ പരാജയമായി മാറിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും ഇപ്പോള്‍ കമന്റേറ്ററും അവതാരകനുമായ നവ്‌ജ്യോത് സിങ് സിദ്ധു. ജിയോസ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് റിഷഭിന്റെ ഫ്‌ളോപ്പ് ഷോയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

NAVJOT SINGH SIDHU

പ്രതീക്ഷ കാക്കാതെ റിഷഭ്

കഴിഞ്ഞ മെഗാ താരലേലത്തില്‍ 27 കോടി രൂപയെന്ന എക്കാലത്തെയും വലിയ തുക വാരിയെറിഞ്ഞാണ് റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്. ബാറ്റിങില്‍ കസറുന്നതിനൊപ്പം എല്‍എസ്ജിയെ അദ്ദേഹം കന്നി ട്രോഫിയിലേക്കും നയിക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. പക്ഷെ റിഷഭ് രണ്ടിലും പ്രതീക്ഷ കാത്തില്ല. ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് ഇപ്പോള്‍ എല്‍എസ്ജി ടീം.

ബാറ്റിങില്‍ ആദ്യത്തെ മല്‍സരം മുതല്‍ ഒട്ടും താളത്തിലല്ല അദ്ദേഹം കാണപ്പെടുന്നത്. ഓപ്പണിങ് മുതല്‍ മധ്യനിര വരെ പല പൊസിഷനുകളിലും ഭാഗ്യം പരീക്ഷിച്ചെങ്കിലും ബാറ്റിങില്‍ റിഷഭ് എവിടെയും ക്ലച്ച് പിടിച്ചില്ല. 11 മല്‍സരങ്ങളില്‍ നിന്നും 12.80 എന്ന ദയനീയ ശരാശരിയില്‍ 99.22 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും 128 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ നേടിയ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലിലെല്ലാം റിഷഭ് നനഞ്ഞ പടക്കമായി. ചെന്നൈക്കെതിരേ 63 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്.

റിഷഭിനു പിഴയ്ക്കുന്നതെവിടെ?

ഈ സീസണിലെ ഐപിഎല്ലില്‍ റിഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ വലിയ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് നവ്‌ജ്യോത് സിങ് സിദ്ധു. മോശം ഷോട്ട് സെലക്ഷനാണ് അദ്ദേഹത്തിന്റെ നിരാശാജനകമായ പ്രകടനത്തിന്റെ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിഷഭ് പന്തിന്റെ പ്രധാപ്പെട്ട പ്രശ്‌നമായി കാണപ്പെടുന്നത് ഷോട്ട് സെലക്ഷനാണ്. നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും ഒരു പ്രശ്‌നത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയില്ല. ചിലപ്പോള്‍ തനിക്കു മേലുള്ള പ്രതീക്ഷകളുടെ സമ്മര്‍ദ്ദമായിരിക്കാം ഇതിന്റെ കാരണം. ഇതു റിഷഭിനെ റിലാക്‌സാവാന്‍ അനുവദിക്കുകയും ചെയ്യുന്നില്ല.

അദ്ദേഹത്തിന്റെ നിരാശ വളരെ പ്രകടമാണ്. ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിനു പലപ്പോഴും ശാന്തത നഷ്ടപ്പെടുന്നു. ഇതു എതിരാളികള്‍ക്കു മുന്‍തൂക്കവും നല്‍കുകയാണെന്നും ജിയോസ്റ്റാറിന്റെ ചര്‍ച്ചയില്‍ സിദ്ധു വ്യക്തമാക്കി.

RISHABH PANT

മാനകിവാസ്ഥയെ ട്യൂണ്‍ ചെയ്യണം

കളിക്കളത്തിലെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ എങ്ങനെ കൂളായിരിക്കാമെന്നു റിഷഭ് പന്ത് തന്റെ ആരാധനാപാത്രം കൂടിയായ ഇതിഹാസ താരം എംഎസ് ധോണിയെ കണ്ടു പഠിക്കണമെന്നു നവ്‌ജ്യോത് സിങ് സിദ്ധു ഉപദേശിക്കുന്നു.

എംഎസ് ധോണിയുടെ ശാന്തത നോക്കൂ. അദ്ദേഹത്തിനു അതു ഒരിക്കലും നഷ്ടമാവാറുമില്ല. റിഷഭ് പന്തും ഇതില്‍ നിന്നും പഠിച്ചെടുക്കാന്‍ ശ്രമിക്കുകയും സ്വന്തം മാനസികാവസ്ഥയെ ട്യൂണ്‍ ചെയ്യുകയും വേണം. പ്രത്യേകിച്ചും ഷോട്ട് സെലക്ഷന്റെ കാര്യത്തിലാണ് ഇതു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. റിഷഭ് ബാറ്റിങിലെ അടിസ്ഥാന കാര്യങ്ങൡലേക്കു തിരികെ പോവണമെന്നും സിദ്ധു ആവശ്യപ്പെട്ടു.

Story first published: Saturday, May 10, 2025, 15:16 [IST]
Other articles published on May 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+