Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബി തോല്‍ക്കാന്‍ ഒറ്റക്കാരണം ? കളി കൈവിട്ടത് അവിടെ, കോലിയും വില്ലന്‍!!

ബെംഗളൂരു: ആരാധകരെ ആവേശം കൊള്ളിച്ച തുടക്കത്തിനുശേഷം ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യത്തെ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരെന്ന തലയെടുപ്പുമായി ഇറങ്ങിയ ആര്‍സിബിയെ മൂന്നാംറൗണ്ടില്‍ എട്ടു വിക്കറ്റിനാണ് ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തുവിടുകയായിരുന്നു.

ആദ്യത്തെ രണ്ടു കളിയിലും എതിരാളികള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തി ജയിച്ചുകയറിയ ആര്‍സിബിയെല്ല ഈ മല്‍സരത്തില്‍ കണ്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ പാളിയ അവര്‍ തുടക്കം മുതല്‍ തന്നെ ബാക്ക്ഫൂട്ടിലാവുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ ആര്‍സിബിയുടെ പരാജയത്തിനു പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

VIRAT KOHLI

പിഴച്ചത് എവിടെ?

ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയെ ഉള്‍പ്പെടെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ആര്‍സിബി നായകന്‍ രജത് പാട്ടിധാര്‍ നടത്തിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഒരു ടോട്ടല്‍ തങ്ങളുടെ മനസിലുണ്ടായിരുന്നതായും പക്ഷെ അതിലേക്കു എത്താന്‍ സാധിച്ചില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത് 200 റണ്‍സായിരുന്നില്ല. 190നടുത്ത് റണ്‍സ് നേടുകയായിരുന്നു പവര്‍പ്ലേയ്ക്കു ശേഷം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് സാരമായി ബാധിച്ചു. തീവ്രതയോടെ തന്നെയാണ് ഞങ്ങള്‍ കളിച്ചത്. പക്ഷെ പവല്‍പ്ലേയില്‍ തന്നെ ഞങ്ങള്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും പാട്ടിധാര്‍ വിശദമാക്കി.

ആര്‍സിബി ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഈ കളിയില്‍ ലഭിച്ചത്. വിരാട് കോലി- ഫില്‍ സാള്‍ട്ട് ഓപ്പണിങ് ജോടി തികഞ്ഞ പരാജയായി മാറി. അര്‍ഷദ് ഖാനാണ് ആര്‍സിബിയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. അതിനു ശേഷം മുന്‍ ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ് ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ കോലി (7) വീണു. അര്‍ഷദിന്റെ ബൗളിങില്‍ പ്രസിദ്ധ് കൃഷ്ണയാണ് ക്യാച്ചെടുത്തത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (4) ഒരിക്കല്‍ക്കൂടി ഫ്‌ളോാപ്പായി മാറി. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ താരം മടങ്ങി. സിറാജാണ് ദേവ്ദത്തിന്റെ കുറ്റി തെറിപ്പിച്ചത്. അഞ്ചാം ഓവറില്‍ സാള്‍ട്ടിനെയും (14) വീഴ്ത്തി സിറാജ് ആര്‍സിബിക്കു വീണ്ടും പ്രഹരമേല്‍പ്പിച്ചു. ക്ലീന്‍ ബൗള്‍ഡായാണ് താരം ക്രീസ് വിട്ടത്്. ഇതോടെ ആര്‍സിബി മൂന്നിന് 35 റണ്‍സിലേക്കും വീണു.

മുന്‍ മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച നായകന്‍ പാട്ടിധാറിനും ഇതു മോശം ദിവസമായിരുന്നു. ഏഴാം ഓവറില്‍ അദ്ദേഹവും മടങ്ങിയതോടെ ആര്‍സിബി ശരിക്കും പരുങ്ങലിലായി. 12 റണ്‍സെടുത്ത പാട്ടിധാറിനെ ഇഷാന്ത് ശര്‍മ വിക്കറ്റിനു മുന്നില്‍ കുരുക്കുയായിരുന്നു (42-4). ലോവര്‍ ഓര്‍ഡറില്‍ ലിയാം ലിവിങ്സ്റ്റണ്‍ (54), ജിതേഷ് ശര്‍മ (33), ടിം ഡേവിഡ് (32) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ എട്ടു വിക്കറ്റിനു 169 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്.

RAJAT PATIDAR

ബൗളര്‍മാരെ പ്രശംസിച്ചു

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളിയില്‍ ബാറ്റിങ് നിരയെ പഴിച്ചെങ്കിലും ബൗങര്‍മാരുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിധാര്‍ മറന്നില്ല. കളി പുരോഗമിച്ചപ്പോള്‍ സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ടു.

ബൗളര്‍മാര്‍ വളരെ നന്നായിട്ടു തന്നെ പന്തെറിഞ്ഞു. ഈ ടോട്ടല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജിടിയുടെ റണ്‍ചേസ് 18ാമത്തെ ഓവര്‍ വരെ നീട്ടാനായതും നല്ല കാര്യമാണ്. ജിതേഷ്, ലിവിങ്‌സ്റ്റണ്‍, ഡേവിഡ് എന്നിവരുടെയെല്ലാം ബാറ്റിങ് ഞങ്ങളെ സംബന്ധിച്ച് പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണെന്നും പാട്ടിധാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 3, 2025, 6:37 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+