Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: തോറ്റാലും ചതിക്കില്ല, രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിന് ആര്‍സിബി ബെസ്റ്റ്! കാരണമുണ്ട്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ രാജസ്ഥാന്‍ റോയല്‍സ് ടീം പിന്നോട്ട് പോവുകയാണ്. പല പ്രശ്‌നങ്ങളും ടീമിനെ വേട്ടയാടുകയാണ്. അതില്‍ പ്രധാന പ്രശ്‌നം സഞ്ജു സാംസണിന്റെ പരിക്കാണ്. ആദ്യം കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ സാധിച്ചില്ല. പതിയെ ഫിറ്റ്‌നസ് വീണ്ടെടുത്ത് നായകനായി തിരിച്ചെത്തവെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്.

ഇത്തവണ ഇടുപ്പിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകുമെന്നാണ് വിവരം. ഇക്കാര്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സഞ്ജുവിന് തിരിച്ചുവരവ് പ്രയാസമാണെന്ന സൂചനയാണ് ദ്രാവിഡ് നല്‍കിയത്. രാജസ്ഥാന്‍ ടീമിനുള്ളില്‍ സഞ്ജുവും ദ്രാവിഡും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമാണെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകളുണ്ട്. ദ്രാവിഡ് ഏക പക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും സഞ്ജുവിനോട് ആലോചിക്കുന്നില്ലെന്നുമാണ് ആക്ഷേപം.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണിന് ശേഷം സഞ്ജു രാജസ്ഥാന്‍ വിടാന്‍ തീരുമാനിച്ചാല്‍ ആര്‍സബിയാണ് ബെസ്റ്റ്. സിഎസ്‌കെ, മുംബൈ ടീമുകളെക്കാളും സഞ്ജുവിന് ഗുണം ചെയ്യുക ആര്‍സിബിയാണ്. ഇതിന്റെ കാരണം എന്തൊക്കെയാണെന്ന് നോക്കാം.

sanju samson

തോല്‍വികളില്‍ സമ്മര്‍ദ്ദമുണ്ടാവില്ല

സഞ്ജു സാംസണിനെപ്പോലൊരു താരത്തിന് ഏറ്റവും വേണ്ടത് സ്വാതന്ത്ര്യമാണ്. വിക്കറ്റ് പോകുമോയെന്ന് ഭയക്കാതെ കടന്നാക്രമിച്ച് കളിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. ഇത്തരമൊരു ശൈലിയില്‍ കളിക്കാന്‍ സഞ്ജുവിന് ഏറ്റവും അനുയോജ്യം ആര്‍സിബിയാണ്. ടീം തോറ്റാലും ജയിച്ചാലും ആര്‍സിബി സഞ്ജുവിനെ പിന്തുണക്കും. താരങ്ങളുടെ പ്രകടനത്തിന് എപ്പോഴും പിന്തുണ നല്‍കുന്ന ടീമാണ് ആര്‍സിബി. മറ്റ് പല ടീമുകളും തങ്ങളുടെ പ്രകടനം മോശമായാല്‍ ശകാരിക്കാനടക്കം മടി കാട്ടാറില്ല.

എന്നാല്‍ താരങ്ങളെ ഏത് സാഹചര്യത്തിലും പിന്തുണക്കുന്ന മാനേജ്‌മെന്റാണ് ആര്‍സിബിയുടേത്. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു താരത്തിന് സമ്മര്‍ദ്ദമില്ലാതെ കടന്നാക്രമിക്കാന്‍ എല്ലാ വിധ പിന്തുണയും ലഭിക്കും. ഇത്തവണ മികച്ച താരനിര ആര്‍സിബിക്കുണ്ട്. ജിതേഷ് ശര്‍മയാണ് ടീമിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. രജത് പാട്ടീധാറാണ് നായകന്‍. വിരാട് കോലിക്ക് ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടുതന്നെ കോലിയുടെ സ്ഥാനത്തേക്ക് സഞ്ജുവിനെപ്പോലൊരു താരത്തെ കൊണ്ടുവരുന്നത് മികച്ച തീരുമാനമായിരിക്കുമെന്നുറപ്പാണ്.

ആര്‍സിബിയുടെ ആരാധകര്‍ വിശ്വസ്തര്‍

പ്രകടനം മോശമാവുമ്പോള്‍ തള്ളിപ്പറയുന്ന ആരാധകരാണ് മിക്ക ടീമിലുമുള്ളത്. എന്നാല്‍ ആര്‍സിബിയുടെ ആരാധകര്‍ ഇത്തരത്തിലുള്ളവരല്ലെന്ന് തന്നെ പറയാം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. എന്നിട്ടും ഇപ്പോഴും ആര്‍സിബിയെ വികാരമായി കൊണ്ടുനടക്കുന്ന ആരാധകരാണ് ടീമിനുള്ളത്. ഇത്തരമൊരു ആരാധക കൂട്ടത്തെയാണ് സഞ്ജുവിന് ആവശ്യം. സഞ്ജു ആര്‍സിബിയിലേക്കെത്തിയാല്‍ വലിയ ആരാധക പിന്തുണ ലഭിക്കുമെന്നുറപ്പ്.

കേരളത്തിന്റെ അയല്‍ക്കാരാണ് കര്‍ണാടക. അതുകൊണ്ടുതന്നെ സഞ്ജു ആര്‍സിബിയിലേക്കെത്തുന്നതിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ആര്‍സിബിയില്‍ സഞ്ജു സാംസണെപ്പോലൊരു താരത്തിന് നായകസ്ഥാനം ലഭിച്ചാല്‍ കിരീടത്തിലേക്കെത്തിക്കാനുള്ള സാധ്യതയുമുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ പഴയ സ്വാതന്ത്ര്യം സഞ്ജുവിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ദ്രാവിഡിനെ കൊണ്ടുവന്നത് സഞ്ജുവിന്റെ കഷ്ടകാലം

കുമാര്‍ സംഗക്കാര സഞ്ജു സാംസണ്‍ കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയിലാണ് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാനുള്ള രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ തീരുമാനാണ് സഞ്ജുവിനെ തളര്‍ത്തിയത്. ദ്രാവിഡ് സഞ്ജുവിനെ പരിഗണിക്കാതെ ഒറ്റക്ക് തീരുമാനമെടുക്കുന്നത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. സൂപ്പര്‍ ഓവറിലടക്കം ദ്രാവിഡിന്റെ മണ്ടത്തരം രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി മാറി. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ വിടാന്‍ തയ്യാറായാലും അത്ഭുതപ്പെടാനാവില്ല.

Story first published: Saturday, April 19, 2025, 13:44 [IST]
Other articles published on Apr 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+