For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സ്റ്റേഡിയത്തിനു പുറത്ത് ദുരന്തം, ആഘോഷം തുടര്‍ന്ന് ആര്‍സിബി!! കാരണമറിയാം

റോയല്‍ ചാലഞ്ചേഴ്‌സ് ബൈംഗളൂരു ടീമിനെയും കായിക ലോകത്തെയും സംബന്ധിച്ച് കറുത്ത ദിനമായി മാറിയിരിക്കുകയാണ് ജൂണ്‍ നാല്. നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ടീം ഐപിഎല്‍ കിരീടമുയര്‍ത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. ആര്‍സിബി ടീമിനു ഹോംഗ്രൗണ്ടായ ചുന്നസ്വാമി സ്‌റ്റേഡിയത്തില്‍ വന്‍ സ്വീകരണമൊരുക്കിയപ്പോള്‍ പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകരുടെ ജീവന്‍ പൊലിഞ്ഞിരിക്കുകയാണ്.

സ്റ്റേഡിയത്തിനു പുറത്ത് നിയന്ത്രണാതീതമായ ആരാധകരുടെ ഉന്തും തള്ളുമുണ്ടായപ്പോഴാണ് പോലീസിനു അതു നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്. സ്‌റ്റേഡിയത്തിനു പുറത്ത് തങ്ങളുടെ ആരാധകരുടെ ജീവന്‍ പൊലിഞ്ഞു കൊണ്ടിരുന്നിട്ടും അകത്ത് ആസിബി ടീം ആഹ്ലാദപ്രകടനം തുടര്‍ന്നതു വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.

RCB

എന്തുകൊണ്ട് അതു സംഭവം നടന്നയുടനെ തന്നെ ഉപേക്ഷിച്ചില്ലെന്നും ചോദ്യങ്ങളുമുയര്‍ന്നു. ആഹ്ലാദപ്രകടനങ്ങളുമായി ആര്‍സിബി എന്തുകൊണ്ടാണ് മുന്നോട്ടുപോയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യല്‍.

വിശദീകരണവുമായി ബിസിസിഐ

ഇത്രയും വലിയൊരു ദുരന്തം സ്റ്റേഡിയത്തു പുറത്തുണ്ടായിട്ടും ആര്‍സിബിയുടെ ആഘോഷപ്രകടനം എന്തുകൊണ്ട് അവസാനിപ്പിച്ചില്ലെന്നു പറഞ്ഞിരിക്കുകയാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. സ്റ്റേഡിയത്തിനു പുറത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ആര്‍സിബി മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നു. എത്രയും വേഗത്തില്‍ ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കാമെന്നു അവര്‍ ഞങ്ങള്‍ക്കു ഉറപ്പും നല്‍കുകയായിരുന്നു.

ഇതു തീര്‍ച്ചയായു വളരെ വേദനാജനകവും ദാരുണവുമാണ്, ആഘോഷപ്രകടനം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാമെന്നു ആര്‍സിബി ഒഫീഷ്യല്‍സ് എനിക്കു ഉറപ്പും നല്‍കിയിരുന്നുവെന്നും ധുമാല്‍ വ്യക്തമാക്കി.

സ്റ്റേഡിയത്തിനു പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നന്നു അപ്പോള്‍ അകത്തുണ്ടായിരുന്ന ആര്‍സിബിയുടെ ഒഫീഷ്യല്‍സ് അറിഞ്ഞിരുന്നില്ല. ഈ കാരണത്താലാണ് ആഘോഷ പരിപാടിയുമായി അവര്‍ മുന്നോട്ടുപോയത്. എന്നാല്‍ ഞാന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഉടന്‍ അതു മതിയാക്കാന്‍ പോവുകയാണെന്നു വ്യക്തമാക്കുകയും ചെയ്തു.

വളരെയധികം ദുഖകരമായ കാര്യങ്ങളാണ് സംവിച്ചിരിക്കുന്നത്. ഹൃദയത്തില്‍ തട്ടിയുള്ള അനുശോചനം ഞാന്‍ അറിയിക്കുകയാണ്. ഇതു ആരെങ്കിലും പ്ലാന്‍ ചെയ്തിട്ടുള്ള സംഭവങ്ങളാണോയെന്നു പോലും നമുക്കറിയില്ല. എങ്ങനെയാണ് ഇത്രയും വലിയ ജനക്കൂട്ടം സ്‌റ്റേഡിയത്തിലേക്കു വന്നതെന്നും ധുമാല്‍ ചോദിക്കുന്നു.

RCB

നിര്‍ഭാഗ്യകരമെന്നു ബിസിസിഐ

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ആരാധകരുടെ ജീവന്‍ പൊലിഞ്ഞത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി,. ഇതു തീര്‍ത്തും നിര്‍ഭാഗ്യകരം തന്നെയാണ്. ഒരിക്കലും ഇതു സംഭവിക്കാന്‍ പാടില്ലായിരുന്നു.

ആളുകള്‍ക്കു ക്രിക്കറ്റിനോടു ഇഷ്ടമുണ്ട്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യം മുഴുവനുമുള്ളവര്‍ ആര്‍സിബിയുടെ വിജയത്തില്‍ സന്തോഷിക്കുകയും ചെയ്തു. പക്ഷെ പരസ്പരം ചവിട്ടി മെതിക്കുകയും കൊല്ലുകയും ചെയ്യുന്ന അത്രയും ജനക്കൂട്ടമുണ്ടായിരിക്കുമെന്നു നിങ്ങള്‍ക്കു അറിയാമെന്നും ഇതിനര്‍ഥമില്ല. വളരെ നിര്‍ഭാഗ്യകരമാണിതെന്നു രാജീവ് ശുക്ല പറഞ്ഞു.

ഈ തരത്തിലുള്ള ആഘോഷ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടുതല്‍ മികച്ച പ്ലാനിങ് ആവശ്യമായിരുന്നുവെന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ ചൂണ്ടിക്കാട്ടി. ഇതു വളരെയധികം നിര്‍ഭാഗ്യകരം തന്നെയാണ്. ഇതു ജനപ്രീതിയുടെ നെഗറ്റീവ് വശം കൂടിയാണ്.

ക്രിക്കറ്റര്‍മാരോടു അവരുടെ ആരാധര്‍ക്കു വളരെയധികം ഇഷ്ടമാണുള്ളത്. സംഘാടകര്‍ ഇതു കൂടുതല്‍ നന്നായി പ്ലാന്‍ ചെയ്യേണ്ടതായിരുന്നു. മരിച്ചവരുടെ കുടുംബത്തിനു ഞാന്‍ അഗാധമായ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നു ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, June 5, 2025, 7:42 [IST]
Other articles published on Jun 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+