Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം പിഴക്കും, ആദ്യ മൂന്ന് മത്സരം തോല്‍ക്കും? കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ കരുത്തരുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനാവുന്ന രാജസ്ഥാനില്‍ ഇത്തവണ പരിശീലകനായി രാഹുല്‍ ദ്രാവിഡാണുള്ളത്. 2025 സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഇതിനോടകം രാജസ്ഥാന്‍ തങ്ങളുടെ പരിശീലന ക്യാംപ് സജീവമാക്കി മുന്നോട്ട് പോകുന്നുണ്ട്. ഇത്തവണ വലിയ മാറ്റങ്ങള്‍ രാജസ്ഥാന്‍ ടീമിലുണ്ട്.

ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം ടീം വിട്ടിരിക്കുകയാണ്. പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും ചില സൂപ്പര്‍ താരങ്ങള്‍ കൂടുമാറിയത് രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് ചരിത്ര കുതിപ്പോടെ കപ്പുയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജുവും ജയ്‌സ്വാളും കളിച്ചേക്കില്ല

ആദ്യത്തെ മൂന്ന് മത്സരത്തിലും സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചേക്കില്ലെന്നാണ് വിവരം. രണ്ട് പേരും പരിക്കിന്റെ പിടിയിലാണ്. സഞ്ജു സാംസണിന് കൈവിരലിന് പൊട്ടലേറ്റതിനാല്‍ ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. യശ്വസി ജയ്‌സ്വാളിനും ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നതിനാല്‍ വിശ്രമം അനിവാര്യമായിരിക്കുകയാണ്. ഇരുവര്‍ക്കും ആദ്യത്തെ മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവാന്‍ സാധ്യതകളേറെയാണ്.

ഇവരുടെ അഭാവത്തില്‍ ജയിക്കുകയെന്നത് രാജസ്ഥാനെ സംബന്ധിച്ച് ദുഷ്‌കരമായ കാര്യമാണ്. സഞ്ജു സാംസണ്‍ ടീമിന്റെ നായകനാണ്. ഇത്തവണ ഓപ്പണറായി യശ്വസി ജയ്‌സ്വാളിനൊപ്പം ഇറങ്ങാനിരിക്കവെയാണ് പരിക്ക് സഞ്ജുവിനെ ബാധിക്കുന്നത്. സഞ്ജുവിന്റെ അഭാവം രാജസ്ഥാന് നികത്താനാവാത്ത വിടവാണെന്ന് പറയാം. ജയ്‌സ്വാളും സഞ്ജുവും കളിക്കാതിരുന്നാല്‍ രാജസ്ഥാന് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Yashasvi Jaiswal

ടീമെന്ന നിലയില്‍ അതി ശക്തരല്ല

രാജസ്ഥാന്‍ റോയല്‍സിന്റെ ഇത്തവണത്തെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ അതി ശക്തരാണെന്ന് പറയാന്‍ സാധിക്കില്ല. ജോസ് ബട്‌ലറും ആര്‍ അശ്വിനും ചഹാലുമെല്ലാം പടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ കാര്യങ്ങള്‍ പ്രയാസമാണ്. സഞ്ജുവും ജയ്‌സ്വാളും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവര്‍ക്കെല്ലാമാണ് ബാറ്റിങ് നിരയില്‍ ഉത്തരവാദിത്തമുണ്ടാവുക. ഇവരെല്ലാം വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവരാണെന്ന് പറയാനാവില്ല.

ബൗളിങ് നിരയിലുള്ള ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ നന്നായി തല്ലുകൊണ്ടിരുന്നു. ഇത്തവണത്തെ രാജസ്ഥാന്റെ വജ്രായുധമായ ആര്‍ച്ചര്‍ക്ക് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. സിഎസ്‌കെയില്‍ നിന്ന് രാജസ്ഥാന്‍ റാഞ്ചിയ തുഷാര്‍ ദെശപാണ്ഡെയും തല്ലുകൊള്ളിയായ ബൗളറാണ്. പ്രധാനമായും മഹേഷ് തീക്ഷണയും വനിന്‍ഡു ഹസരങ്കയുമാണ് രാജസ്ഥാന്റെ സ്പിന്‍ നിരയിലുള്ളത്. ഇവരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയാല്‍ രാജസ്ഥാന് കടുത്ത തിരിച്ചടി നേരിട്ടേക്കും.

ദ്രാവിഡിന്റെ പദ്ധതിയിലേക്കെത്താന്‍ സമയമെടുക്കും

രാഹുല്‍ ദ്രാവിഡ് മികച്ച പരിശീലകനാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ആത്മവിശ്വാസത്തിലാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി വീണ്ടുമെത്തുന്നത്. ദ്രാവിഡ് മികച്ച പരിശീലകനാണെങ്കിലും തന്റേതായ ശൈലിയിലേക്ക് ടീമിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നയാളാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമാണ്.

നിലവിലെ രാജസ്ഥാന്‍ ടീമിനെ സഞ്ജുവിന്റേയും ജയ്‌സ്വാളിന്റേയും അഭാവത്തില്‍ വലിയ വിജയങ്ങളിലേക്കെത്തിക്കുക ദ്രാവിഡിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കെതിരേയാണ് രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍. ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എന്തായാലും രാജസ്ഥാന് ഈ സീസണില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

Story first published: Monday, February 17, 2025, 14:41 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+