ജയ്പൂര്‍: ഐപിഎല്ലില്‍ ജയിക്കാമായിരുന്ന മറ്റൊരു മല്‍സരം കൂടി കളഞ്ഞു കുളിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാനം വരെ വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് ജയത്തിനരികെ സഞ്ജു സാംസനണിനും സംഘത്തിനും കാലിടറിയത്. ഈ തോല്‍വിക്കു സ്വയം പഴിക്കുകയല്ലാതെ റോയല്‍സിനു മറ്റൊന്നും ചെയ്യാനില്ല. ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സനോടു 10 റണ്‍സിനാണ് റോയല്‍സ് കീഴടങ്ങിയത്.
പഞ്ചാബ് നല്‍കിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കൊണ്ട് തൃപ്തിപ്പെട്ടേി വരികയായിരുന്നു. ജയസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശി സഖ്യം നല്‍കിയ ഇടിവെട്ട് തുടക്കം നോക്കുമ്പോള്‍ റോയല്‍സ് അനായാസം ജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പവര്‍പ്ലേയില്‍ അവര്‍ 89ഉം ആദ്യ 10 ഓവറില്‍ 114ഉം റണ്‍സ് അവര്‍ വാരിക്കൂട്ടിയിരുന്നു. എന്നിട്ടും കളി ജയിക്കാന്‍ റോയല്‍സിനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അവസാന ഓവറുകളിലെ ബാറ്റിങാണ് അവര്‍ക്കു വീണ്ടുമൊരു വിജയം നഷ്ടപ്പെടുത്തിയത്. ഈ കളിയില്‍ റോയല്‍സിന്റെ പരാജയത്തിനു കാരണക്കാരായ വില്ലന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.
റോയല്‍സിനെ തോല്‍പ്പിച്ചതാര്?
രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ വില്ലന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. 220 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലേക്കു ബാറ്റ് വീശവെ റോയല്‍സിനു വേണ്ടി ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാഴും വൈഭവ് സൂര്യവംശിയും തീപ്പൊരി ബാറ്റിങാണ് കാഴ്ചവച്ചത്. ഓപ്പണിങ് വിക്കറ്റില്‍ വെറും 29 ബോളില്‍ 76 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. ഒരു 10 ഓവര്‍ വരെയെങ്കിലും ജയ്‌സ്വാള്‍- വൈഭവ് ജോടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ 15-16 ഓവറുകളിലെങ്കിലും റോയല്‍സ് വിജയം പൂര്‍ത്തിയാക്കിയേനെ.
അത്രയും അനായാസമായിട്ടാണ് പഞ്ചാബിന്റെ ബൗളിങ് ആക്രണമത്തെ ഇരുവരും കൈകാര്യം ചെയ്തത്. വൈഭവ് മടങ്ങിയ ശേഷമാണ് അഞ്ചാം ഓവറില്‍ വണ്‍ഡൗണായി നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. നേരിട്ട നാലാമത്തെ ബോളിലാണ് അദ്ദേഹം ആദ്യ ഫോറടിക്കുന്നത്. എട്ടാമത്തെ ബോൡ സഞ്ജു സിക്‌സറും പറത്തി. പക്ഷെ ജയ്‌സ്വാളിനു പ്രതീക്ഷിച്ചതു പോലെയൊരു പിന്തുണ നല്‍കാന്‍ ക്യാപ്റ്റനായില്ല.
സ്ലോ ബാറ്റിങിലൂടെ അദ്ദേഹം ജയ്‌സ്വാളിനെ കൂടി സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഹര്‍പ്രീത് ബ്രാറിന്റെ ഏഴാം ഓവറില്‍ ഫോറോ, സിക്‌സറോ വന്നില്ല. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ വന്നുള്ളൂ. യുസ്വേന്ദ്ര ചഹലിന്റെ അടുത്ത ഓവറില്‍ 11 റണ്‍സ് മാത്രം. ഇതാണ് ഒമ്പതാം ഓവറില്‍ ജയ്‌സ്വാളിന്റെ പുറത്താവലിനു വഴിയൊരുക്കിയത്.
വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ലോങ്ഓഫില്‍ മിച്ചെല്‍ ഓവന്‍ പിടികൂടുകയായിരുന്നു. ഇതോടെയാണ് റോയല്‍സിന്റെ ബാറ്റിങില്‍ താളം തെറ്റിയത്. പിന്നാലെ സഞ്ജുവും മടങ്ങി. 11ാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയാണ് അദ്ദേഹത്തെ മടക്കിയത്. 16 ബോൡ ഓരോ ഫോറും സിക്‌സറുമടക്കം 20 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്.

റോയല്‍സിന്റെ രണ്ടാമത്തെ പ്രധാന വില്ലന്‍ ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെയാണ്. 18ാം ഓവറിലെ ആദ്യ ബോളില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (11) പുറത്താവലിനു ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. 17 ബോളില്‍ 39 റണ്‍സാണ് അപ്പോള്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. 25 ബോളില്‍ 41 റണ്‍സുമായി ധ്രുവ് ജുറേല്‍ അപ്പോള്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.
പക്ഷെ ദുബെ സ്ലോ ഇന്നിങ്‌ലിലൂടെ സ്‌കോറിങ് വേഗത കുറച്ചു. ഫോറോ, സിക്‌സറോ നേടാന്‍ ശ്രമിക്കാതിരുന്ന താരം ആദ്യ ആറു ബോളില്‍ വെറും ആറു റണ്‍സാണ് താരം നേടിയത്. ഇതു ജുറേലിനെ സമ്മര്‍ദ്ദിലാക്കുകയും 20ാം ഓവറില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ജുറേല്‍ വീണതോടെ റോയല്‍സിന്റെ തോല്‍വിയും ഉറപ്പാവുകയായിരുന്നു.