Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഞങ്ങള്‍ ജയിച്ചേനെ, തോല്‍പ്പിച്ചത് ആ താരം!! വില്ലനെ ചൂണ്ടിക്കാട്ടി സഞ്ജു

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള എവേ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അപ്രതീക്ഷിത തോല്‍വിയുടെ കാരണം പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഉറപ്പായും ജയിക്കേണ്ടിയിരുന്ന മല്‍സരത്തില്‍ സൂപ്പര്‍ ഓവറിനൊടുവിലാണ് റോയല്‍സ് ജയം കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡിസി അഞ്ചു വിക്കറ്റിനു 188 റണ്‍സ് നേടിയപ്പോള്‍ റോയല്‍സിനു നാലു വിക്കറ്റിനു ഇതേ സ്‌കോര്‍ തന്നെയാണ് കുറിക്കാനായത്.

ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെ അവസാനത്തെ രണ്ടോവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 23 റണ്‍സാണ്. പക്ഷെ 22 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. മോഹിത് ശര്‍മയെറിഞ്ഞ 19ാം ഓവറില്‍ റോയല്‍സിനു 14 റണ്‍സ് ലഭിച്ചെങ്കിലും മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. മല്‍സരശേഷം സംസാരിക്കവെയാണ് റോയല്‍സ് പരാജയപ്പെടാനുള്ള പ്രധാന കാരണം സഞ്ജു തുറന്നു പറഞ്ഞത്.

STARC

കളി കൈവിട്ടത് എവിടെ?

രാജസ്ഥാന്‍ റോയല്‍സിന്റ്റ തോല്‍വിക്കു ബാറ്റിങ് നിരയെയോ, ബൗളര്‍മാരെയോ കുറ്റപ്പെടുത്താന്‍ സഞ്ജു സാംസണ്‍ തയ്യാറായില്ല. ബൗളര്‍മാരുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ബാറ്റിങ് ലൈനപ്പ് നോക്കുമ്പോള്‍ 188 റണ്‍സെന്നത് ചേസ് ചെയ്യാവുന്ന ടോട്ടല്‍ തന്നെ ആയിരുന്നു. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കു ലഭിച്ച തുടക്കം കൂടി നോക്കിയാല്‍ ഇതു തീര്‍ച്ചയായും ഞങ്ങള്‍ക്കു ചേസ് ചെയ്യാവുന്ന സ്‌കോറാണ്.

സ്റ്റാര്‍ക്കിയില്‍ (മിച്ചെല്‍ സ്റ്റാര്‍ക്ക്) ചില ഗംഭീര ബൗളിങ് പ്രകടനങ്ങള്‍ നമുക്കു കാണാന്‍ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഈ കളിയില്‍ ഡല്‍ഹി ടീം നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ഞാന്‍ സ്റ്റാര്‍ക്കാണ് നല്‍കുക. 20ാം ഓവറില്‍ അദ്ദേഹം അവരെ ജയിപ്പിക്കുകയായിരുന്നു. ബോള്‍ വളരെ നന്നായി സ്വിങ് ചെയ്യിക്കുകയെന്നതായിരുന്നു സ്റ്റാര്‍ക്കിയുടെ പ്ലാനെന്നും സഞ്ജു വ്യക്തമാക്കി.

ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും കടുപ്പമേറിയ ഓവറുകളാണ് സന്ദീപ് ശര്‍മ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ സ്റ്റാര്‍ക്കി ഞങ്ങളില്‍ നിന്നും മല്‍സരം തട്ടിയെടുത്തു. ഈ മല്‍സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ അതു റോയല്‍സിന്റെ ഡ്രസിങ് റൂമിനെ അല്‍പ്പം പോസിറ്റാവാക്കുമായിരുന്നെനനും അദ്ദേഹം പറഞ്ഞു.

വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റര്‍മാര്‍ ഞങ്ങള്‍ക്കെതിരേ കടന്നാക്രമി ച്ച ചില ഘട്ടങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ക്രെഡിറ്റ് നല്‍കാനാണ് ഞാനാഗ്രഹിക്കുന്നത്. മൈതാനത്തു താരങ്ങള്‍ കാണിച്ച ഊര്‍ജം ഗംഭീരമായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

പരിക്ക് സാരമുള്ളതോ?

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിക്കിടെ വാരിയെല്ലിനേറ്റ പരിക്കിനെക്കുറിച്ചും സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞു. പവര്‍പ്ലേയിലെ അവസാനത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന പരിക്കേറ്റത്. സ്പിന്നര്‍ വിപ്രാജ് നിഗമെറിഞ്ഞ ആറാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഷോട്ടിനു ശ്രമിക്കവെ ബോള്‍ ശക്തിയായി സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു.

തുടര്‍ന്നു കടുത്ത വേദന അനുഭവപ്പെട്ടതോടെ ബാറ്റിങ് തുടരാതെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. 19 ബോളില്‍ രണ്ടു ഫോറും മൂന്നു സിക്‌സറുമടക്കം 31 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു. പരിക്ക് അത്ര വലിയ ഗൗരവമുള്ളതല്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ എനിക്കു വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. ഈ മല്‍സരത്തില്‍ ഞാന്‍ വീണ്ടും ക്രീസിലക്കു വന്നു ബാറ്റ് ചെയ്യാന്‍ സജ്ജനായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. നാളെ (വ്യാഴം) ഞങ്ങള്‍ പരിക്കിനെ കുറിച്ച് നിരീക്ഷിക്കുകയും അതിനു ശേഷം തീരുമാനമെടുക്കുകയും ചെയ്യുമെന്നും സഞ്ജു വ്യക്തമാക്കി.

Story first published: Thursday, April 17, 2025, 9:03 [IST]
Other articles published on Apr 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+