For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: നായകസ്ഥാനത്ത് പരാഗ്, സഞ്ജുവിന് ഇത് പണിയാവും; ക്യാപ്റ്റന്‍ സ്ഥാനം ഇനി മറിക്കാം?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് നാളെ തുടക്കമാവുകയാണ്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന രണ്ട് മാസത്തെ ക്രിക്കറ്റ് പോരാട്ടമാണ് വരാനിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഇത്തവണ പോരാട്ടം കൂടുതല്‍ ആവേശകരമാകുമെന്ന കാര്യം ഉറപ്പാണ്. വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കിയാണ് രാജസ്ഥാന്റെ വരവ്.

ടീമിലെ പല സൂപ്പര്‍ താരങ്ങളേയും കൈവിട്ട് യുവത്വത്തുടിപ്പോടെയാണ് രാജസ്ഥാന്റെ വരവ്. എന്നാല്‍ സീസണിലെ ആദ്യ മത്സരങ്ങള്‍ രാജസ്ഥാന് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. കാരണം നായകന്‍ സഞ്ജു സാംസണ്‍ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിക്കാനുണ്ടാവില്ല. ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാവും സഞ്ജു ഇറങ്ങുക. റിയാന്‍ പരാഗാവും സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ മൂന്ന് മത്സരത്തിലും ടീമിനെ നയിക്കുന്നത്. പരാഗിന്റെ നായകനായുള്ള വരവ് സഞ്ജുവിനുള്ള അപായ സൂചനയാണെന്ന് തന്നെ വിലയിരുത്താം.

വെറും മൂന്ന് മത്സരത്തിലേക്ക് മാത്രമാണെങ്കിലും പരാഗിന്റെ നായകസ്ഥാനം സഞ്ജുവിന്റെ കസേരക്ക് ഇളക്കം തട്ടിക്കുമെന്നുറപ്പാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പരാഗ് രാജസ്ഥാന്‍ മാനേജ്‌മെന്റിന് പ്രിയപ്പെട്ടവന്‍

സഞ്ജു സാംസണ് പരിക്കേറ്റ് ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് റിയാന്‍ പരാഗിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ട താരമാണ് പരാഗ്. അവസാന സീസണിലൊഴികെ മറ്റ് സീസണുകളിലൊന്നും കാര്യമായ പ്രകടനം നടത്താന്‍ പരാഗിന് സാധിച്ചിട്ടില്ല. എന്നാല്‍ സൂപ്പര്‍ താരമെന്ന നിലയില്‍ പരിഗണിക്കുകയും പരാഗിനെ ചേര്‍ത്തു നിര്‍ത്തുകയുമാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് ചെയ്തിട്ടുള്ളത്.

sanju samson

ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ പരാഗിന് കീഴില്‍ രാജസ്ഥാന് ജയിക്കാനായാല്‍ സഞ്ജുവിന്റെ നായകസ്ഥാനത്തിന് ഇളക്കം തട്ടുമെന്നുറപ്പാണ്. സഞ്ജുവിനെക്കാളും രാജസ്ഥാന് പ്രിയപ്പെട്ടവന്‍ പരാഗാണ്. എന്നാല്‍ സഞ്ജുവിന്റെ ആരാധക പിന്തുണയാണ് അദ്ദേഹത്തെ നായകനാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ച ഘടകം. പരാഗിന് കീഴില്‍ രാജസ്ഥാന് ശോഭിക്കാനായാല്‍ വൈകാതെ സ്ഥിര നായകസ്ഥാനത്തേക്ക് പരാഗ് വളരാന്‍ സാധ്യതകളേറെയാണ്.

ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമോ?

ഡല്‍ഹിയുടെ നായകനായിരിക്കെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റു. പകരം നായകനായി എത്തിയതാണ് റിഷഭ് പന്ത്. ശ്രേയസ് പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ റിഷഭ് നായകസ്ഥാനത്ത് തുടരട്ടേയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റെടുത്തത്. പിന്നീട് ശ്രേയസിനെ ടീം കൈവിടുന്നതാണ് കണ്ടത്. ഡല്‍ഹിയെ ഫൈനല്‍ കളിപ്പിച്ച ശേഷമാണ് ശ്രേയസിന് ഈ അവഗണന നേരിടേണ്ടി വന്നത്. ഇതേ വഴിയിലൂടെയാണ് സഞ്ജു സാംസണും പോകുന്നതെന്ന് പറയാം.

ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത് സഞ്ജുവിനും സംഭവിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു നിലവില്‍ കൈവിരലിന് പരിക്കേറ്റ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുന്നതേയുള്ളൂ. എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്നത് കണ്ടറിയണം. ഇംഗ്ലണ്ട് പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നോട്ടുള്ള യാത്ര എളുപ്പമല്ലെന്ന് നിസംശയം പറയാം.

രാജസ്ഥാന്‍ ചതിക്കുമോ?

ഒരു കാലത്ത് ടീമിന്റെ നട്ടെല്ലായിരുന്ന അജിന്‍ക്യ രഹാനെയേയും സ്റ്റീവ് സ്മിത്തിനേയുമെല്ലാം തള്ളിക്കളഞ്ഞ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നായകനായിരിക്കെ ഇവര്‍ വേണ്ടപ്പെട്ടവരായിരുന്നെങ്കിലും ഫോം നഷ്ടപ്പെട്ടപ്പോള്‍ ഒഴിവാക്കി. ഇതേ പാതയിലൂടെയാണ് സഞ്ജുവിന്റേയും യാത്ര. നിലവില്‍ സഞ്ജുവിനെ രാജസ്ഥാനില്‍ പിടിച്ചുനിര്‍ത്തുന്നത് താരത്തിന്റെ ആരാധക പിന്തുണയാണ്. എന്നാല്‍ പ്രകടനം മോശമായാല്‍ സഞ്ജുവിനെ പുറത്താക്കാന്‍ രാജസ്ഥാന്‍ ധൈര്യം കാട്ടിയേക്കും. എന്നാല്‍ റിയാന്‍ പരാഗ് മികവ് കാട്ടാത്ത പക്ഷം സഞ്ജുവിന് ഇനി രാജസ്ഥാന്റെ നായകനായി ധൈര്യത്തോടെ മുന്നോട്ട് പോകാനായേക്കും.

Story first published: Friday, March 21, 2025, 16:49 [IST]
Other articles published on Mar 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+