Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബ് ചോദിച്ചു വാങ്ങിയ തോല്‍വി!! ശ്രേയസിനു മാപ്പില്ല, പാളിയതെവിടെ?

ചണ്ഡീഗഡ്: 11 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്‍ പ്ലേഓഫിലെത്തിയ പഞ്ചബ് കിങ്‌സ് ടീം ആദ്യ ക്വാളിഫയറില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ അവര്‍ക്കു നാണംകെട്ടതോല്‍വിയാണ് നേരിട്ടിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു എട്ടു വിക്കറ്റിനാണ് പഞ്ചാബ് തകര്‍ന്നടിഞ്ഞത്.

സ്വന്തം ഗ്രൗണ്ടില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ശേഷം വെറും 101നു പുറത്തായപ്പോള്‍ തന്നെ പഞ്ചാബിന്റെ തോല്‍വി ഉറപ്പായിരുന്നു. റണ്‍ചേസില്‍ വെറും 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലെത്തുകയും ചെയ്തു. യഥാര്‍ഥത്തില്‍ എവിടെയാണ് പഞ്ചാബിനു ഈ കളിയില്‍ പിഴച്ചത്. അവരുടെ തോല്‍വിക്കു കാരണമെന്താണെന്നു നോക്കാം.

SHREYAS IYER

അര്‍ഹിച്ച തോല്‍വി

മുള്ളന്‍പൂരിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ യഥാര്‍ഥത്തില്‍ പഞ്ചാബ് കിങ്‌സ് അര്‍ഹിച്ച തോല്‍വി തന്നെയാണിത്. കാരണം പിച്ചിന്റെ സ്വഭാവം എങ്ങനെയാണെന്നു പോലും നോക്കാതെ അനാവശ്യമായി അമിത അഗ്രസീവ് സമീപനം തുടര്‍ന്ന് പഞ്ചാബ് താരങ്ങള്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വീണിട്ടും പഞ്ചാബ് താരങ്ങള്‍ പാഠം പഠിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

പുതുതായി ക്രീസിലേക്കു വന്ന ഓരോ ബാറ്ററും തനിക്കു മുമ്പ് മടങ്ങിയ ടീമംഗത്തിന്റെ അതേ ശൈലിയില്‍ ആര്‍സിബിക്കു വിക്കറ്റ് ദാനം ചെയ്യുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഈ പിച്ചില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ സ്വിങും ബൗണ്‍സുമെല്ലാം തുടക്കം മുതല്‍ ലഭിച്ചിരുന്നു.

ആര്‍സിബിക്കായി ന്യൂബോള്‍ കൈകാര്യം ചെയ്ത ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യഷ് ദയാല്‍ പിച്ചിന്റെ ആനുകൂല്യം ശരിക്കും മുതലെടുക്കുകയും ചെയ്തു. ബോള്‍ നന്നായി പുറത്തേക്കും അകത്തേക്കുമെല്ലാം സ്വിങ് ചെയ്യിച്ചും ഷോര്‍ട്ട് ബോളുകളെറിഞ്ഞപം അവര്‍ പഞ്ചാബ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി.

പക്ഷെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി സ്‌ടൈക്ക് റൊട്ടേറ്റ് ചെയ്തും മോശം ബോളുകളെ പ്രഹരിച്ചും ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഈ പിച്ചില്‍ പഞ്ചാബിനു പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ഒരാള്‍ പോലും അത്തരമൊരു ശ്രമം നടത്തിയില്ല. ഇതാണ് 101 റണ്‍സെന്ന വളയെ ചെറിയ ടോട്ടലില്‍ പഞ്ചാബ് ഓള്‍ഔട്ടാവാനുള്ള പ്രധാന കാരണം.

ശ്രേയസിനു മാപ്പില്ല

ഈ കളിയില്‍ പഞ്ചാബ് കിങ്‌സിനേറ്റ വന്‍ തോല്‍വിക്കു നായകന്‍ ശ്രേയസ് അയ്യര്‍ക്കു ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല. കാരണം ഒരു ക്യാപ്റ്റന്‍ ചെയ്യാന്‍ പാടില്ലാത്ത പിഴവാണ് അദ്ദേഹം ഈ കളിയില്‍ കാണിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബിനു മൂന്നോവര്‍ ആയപ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയും (7) മൂന്നാം ഓവറില്‍ പ്രഭ്‌സിമ്രന്‍ സിങുമാണ് (18) മടങ്ങിയത്.

SHREYAS IYER

ഇതോടെ പഞ്ചാബ് രണ്ടു വിക്കറ്റിനു 27ലേക്കും വീണു. ഈ സമയത്താണ് നാലാം ഓവറില്‍ ബാറ്റിങിനായി ശ്രേയസ് ക്രീസിലെത്തിയത്. മൂന്നു ബോളില്‍ രണ്ടു റണ്‍സോടെ ജോഷ് ഇംഗ്ലിസായിരുന്നു അപ്പോള്‍ ക്രീസില്‍. പഞ്ചാബിനു കളിയില്‍ മികച്ചൊരു കൂട്ടുകെട്ട് ആവശ്യമായിരുന്ന സമയമായിരുന്നു ഇത്. ഏറ്റവും നന്നായി ഇതു ചെയ്യാന്‍ സാധിക്കുക അനുഭവ സമ്പത്തുള്ള ശ്രേയസിനു തന്നെയാണ്.

ടീമിന്റെ അപ്പോഴത്തെ സാഹചര്യവും പിച്ചില്‍ നിന്നും പേസര്‍മാര്‍ക്കു നല്ല പിന്തുണയും കിട്ടുന്നുണ്ടെന്നു മനസ്സിലാക്കി ഒരു ആംഗറുടെ ഇന്നിങ്‌സായിരുന്നു ടീമിനു ശ്രേയസില്‍ നിന്നും ആവശ്യം. ആക്രമണത്തിന്റെ ചുമതല മറുഭാഗത്തുള്ള ഇംഗ്ലിസിനെയും ഏല്‍പ്പിക്കാമായിരുന്നു. പക്ഷെ ടീം ക്യാപ്റ്റനായിട്ടും ഉത്തരവാദിത്വമേറ്റെടുക്കാനോ ഗെയിം പ്ലാനില്‍ മാറ്റം വരുത്താനോ ശ്രേയസ് തയ്യാറായില്ല.

പകരം അപകടകാരിയായ പേസര്‍ ജോഷ് ഹേസല്‍വുഡിനെതിരേ നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി റിസ്‌ക്കി ഷോട്ടിനു ശ്രമിച്ച് എഡ്ജായി അദ്ദേഹം വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. നായകനെന്ന നിലയില്‍ സ്വന്തം ടീമിനു വഴി കാണിക്കേണ്ടയിടത്താണ് ഇത്തരമൊരു സാഹസം കാണിച്ചത് ശ്രേയസ് തന്റെ വിക്കറ്റ് ദാനം ചെയ്തത്. കളി വെറും നാലാം ഓവറിലേക്കു കടക്കവെ അത്തരമൊരു ഷോട്ടിന്റെ ആവശ്യം പോലും അപ്പോഴുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

Story first published: Thursday, May 29, 2025, 23:20 [IST]
Other articles published on May 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+