For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജൂനിയര്‍ ഗില്‍ക്രിസ്റ്റ്, പ്രിയന്‍ഷ് കിടിലന്‍; ജയ്‌സ്വാളും അഭിഷേകും സൂക്ഷിച്ചോ!

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന്റെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. ഓരോ ഐപിഎല്‍ സീസണുകളും യുവതാരങ്ങള്‍ക്ക് മുന്നില്‍ വലിയ അവസരമാണ് തുറന്ന് നല്‍കുന്നത്. ഐപിഎല്ലില്‍ മിന്നിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലൂടെ മികവ് കാട്ടി വന്നവരാണ്. എല്ലാ സീസണിലും സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന തരത്തില്‍ മികവ് കാട്ടുന്ന ചില യുവതാരങ്ങളുണ്ട്.

ഈ സീസണിലെ പ്രകടനം പരിഗണിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന യുവതാരങ്ങളിലൊരാള്‍ പ്രിയന്‍ഷ് ആര്യയാണ്. പഞ്ചാബ് കിങ്‌സിന്റെ യുവ ഓപ്പണര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിനോടകം സെഞ്ച്വറിയടക്കം നേടാന്‍ യുവതാരത്തിനായിട്ടുണ്ട്. ഇപ്പോഴിതാ കെകെആറിനെതിരേയും തകര്‍പ്പന്‍ പ്രകടനത്തോടെ യുവതാരം കൈയടി നേടുകയാണ്. 27 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പ്രിയന്‍ഷ് 35 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സാണ് അടിച്ചെടുത്തത്.

പേസിനേയും സ്പിന്നറേയും ഒരുപോലെ തല്ലിപ്പറത്തിയ പ്രിയന്‍ഷ് വലിയ പ്രതീക്ഷയായി ഇതിനോടകം മാറിയിട്ടുണ്ട്. ഒമ്പത് മത്സരത്തില്‍ നിന്ന് 323 റണ്‍സ് ഇതിനോടകം അടിച്ചെടുത്ത പ്രിയന്‍ഷ് 32 ഫോറും 22 സിക്‌സുകളും പറത്തിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്തുന്ന പ്രിയന്‍ഷ് ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനം സ്വപ്‌നം കാണുന്നു. യശ്വസി ജയ്‌സ്വാളിനും അഭിഷേക് ശര്‍മക്കും വെല്ലുവിളിയാവാന്‍ പ്രിയന്‍ഷിന് സാധിക്കുന്നുണ്ട്.

സ്പിന്നിനെതിരേ മികവ് കാട്ടുന്നു

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്ത് സഞ്ജു സാംസണാണ് വലം കൈയന്‍ ഓപ്പണറായുള്ളത്. ഇടം കൈയന്‍ ഓപ്പണറായി യശ്വസി ജയ്‌സ്വാളിനേയും അഭിഷേക് ശര്‍മയേയുമാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വലിയ ഭീഷണിയായി പ്രിയന്‍ഷ് മാറുകയാണ്. അഭിഷേകും ജയ്‌സ്വാളും മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ്. എന്നാല്‍ രണ്ട് പേരുടേയും സ്ഥിരത പ്രശ്‌നമാണ്. ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ജയ്‌സ്വാളിനെക്കാള്‍ പിന്തുണ അഭിഷേകിന് നല്‍കുന്നുണ്ട്.

ഈ സീസണില്‍ റെക്കോഡ് സെഞ്ച്വറി നേടാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പാണ്. 9 മത്സരത്തില്‍ നിന്ന് 240 റണ്‍സാണ് താരം നേടിയത്. മികച്ച പേസര്‍മാര്‍ക്ക് മുന്നില്‍ അഭിഷേക് പതറുകയാണ്. യശ്വസി ജയ്‌സ്വാള്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 356 റണ്‍സ് നേടിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികളും താരത്തിന് അടിച്ചെടുക്കാനായിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നിരാശപ്പെടുത്തുമ്പോഴും ജയ്‌സ്വാള്‍ ബാറ്റുകൊണ്ട് മിന്നിക്കുന്നുണ്ട്.

എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് പരിഗണിക്കുമ്പോള്‍ പ്രിയന്‍ഷ് മുന്നിലാണ്. 200 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സുയര്‍ത്തുന്നത്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് പ്രിയന്‍ഷ് ആര്യ. സ്പിന്നര്‍മാരെ നേരിടാന്‍ അഭിഷേകിനെക്കാളും ജയ്‌സ്വാളിനെക്കാളും മികവ് കാട്ടാന്‍ പ്രിയന്‍ഷിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രിയന്‍ഷ് ഇതേ മികവ് തുടരുന്നത് ജയ്‌സ്വാളിനും അഭിഷേകിനും ഭീഷണിയാണെന്ന് പറയാം.

priyansh arya ipl 2025

പിന്തുണച്ചാല്‍ വലിയ സൂപ്പര്‍ താരമാവും

യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും ഇതിനോടകം ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളാണ്. ഇരുവരും ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങളുമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ പ്രതിഭകളായ കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്താന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ താല്‍പര്യം കാട്ടും. യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ ഗംഭീര്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ പ്രിയന്‍ഷ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായേക്കും.

അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് പ്രിയന്‍ഷ്. സാഹസികമായ ഷോട്ടുകള്‍ക്ക് അധികം തയ്യാറാവാതെ ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കാന്‍ പ്രിയന്‍ഷിന് കഴിവുണ്ട്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നേരിടാന്‍ ശേഷിയുണ്ട്. വിരാട് കോലി കളമൊഴിഞ്ഞ സാഹചര്യത്തില്‍ മൂന്നാം നമ്പറിലേക്കടക്കം പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് പ്രിയന്‍ഷ്. വലിയ ഭാവിയുള്ള താരമെന്ന നിലയില്‍ പ്രിയന്‍ഷിനെ ഇന്ത്യ വളര്‍ത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, April 26, 2025, 21:08 [IST]
Other articles published on Apr 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+