Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: താരങ്ങളുടെ ഫേവറേറ്റ് ക്യാപ്റ്റന്‍ സഞ്ജു! എല്ലാവര്‍ക്കും പ്രത്യേക ഇഷ്ടം; കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള താരലേലം ഈ മാസം 24, 25 തീയ്യതികളിലായാണ് നടക്കുന്നത്. നേരത്തെ തന്നെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഒഴിവാക്കപ്പെട്ടവരില്‍ പല സൂപ്പര്‍ താരങ്ങളും ഉണ്ടെന്നതിനാല്‍ ഇത്തവണത്തെ താരലേലം കൂടുതല്‍ ആവേശകരമാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ഇത്തവണ ലേലത്തിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രതിഫലം ആരാവും നേടുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തവണത്തെ സീസണില്‍ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡും എത്തിയതോടെ ടീം കൂടുതല്‍ ശക്തമായി മാറിയിരിക്കുകയാണ്. ഇത്തവണ കരിയറിലെ റെക്കോഡ് തുകയായ 18 കോടിക്കാണ് രാജസ്ഥാന്‍ സഞ്ജു സാംസണെ നിലനിര്‍ത്തിയിരിക്കുന്നത്. നിലവിലെ ഐപിഎല്‍ നായകന്മാരില്‍ ആരാധകരുടെയും താരങ്ങളുടേയും ഫേവറേറ്റ് നായകന്‍ സഞ്ജു സാംസണാണെന്ന് പറയാം.

ഇന്ത്യന്‍ ടീമിലും സജീവമായ സഞ്ജു സാംസണ് വലിയ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്. സഞ്ജുവിനെ കീഴില്‍ കളിച്ചവരാരും അദ്ദേഹത്തിന്റെ നായക മികവിനെ വിമര്‍ശിച്ചിട്ടില്ല. സഞ്ജുവിനെ എല്ലാവരുടേയും ഫേവറേറ്റാക്കി മാറ്റുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു

ഐപിഎല്ലിലെ മറ്റ് പ്രധാന നായകന്മാരെയെല്ലാം പരിഗണിക്കുമ്പോള്‍ ഇവരെല്ലാം തങ്ങളുടേതായ വഴിയിലൂടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന ക്യാപ്റ്റന്മാരാണ്. രോഹിത് ശര്‍മക്കും എംഎസ് ധോണിക്കും ഹാര്‍ദിക് പാണ്ഡ്യക്കുമെല്ലാം തങ്ങളുടേതായ ശൈലിയുണ്ട്. താരങ്ങളെ ഈ ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് കളിക്കാന്‍ അനുവദിക്കുന്നവരാണ് മിക്ക നായകന്മാരും. ഇത് താരങ്ങള്‍ക്ക് കൂടുതല്‍ തുറന്ന് കാട്ടാനുള്ള അവസരം നിഷേധിക്കുന്ന രീതിയാണ്.

എന്നാല്‍ സഞ്ജു സാംസണ്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. താരങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ച് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുന്നവനാണ്. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് സഞ്ജുവിന് കീഴില്‍ കളിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ട്. ബൗളര്‍മാരോടും ബാറ്റ്‌സ്മാന്‍മാരോടും എപ്പോഴും നിര്‍ദേശം കൊടുക്കുന്ന നായകനല്ല സഞ്ജു. അനിവാര്യമായ ഘട്ടങ്ങളിലൊഴികെ താരങ്ങള്‍ക്ക് യുക്തിപരമായി കളിക്കാനുള്ള അവസരം സഞ്ജു നായകനെന്ന നിലയില്‍ നല്‍കുന്നു. ഇതാണ് സഞ്ജുവിനെ താരങ്ങളുടെ ഫേവറേറ്റ് നായകനാക്കുന്നത്.

sanju samson ipl 2025

സഞ്ജുവിന്റെ സൗഹൃദപരമായ പെരുമാറ്റം

മറ്റ് പല പ്രധാന നായകന്മാരെ നോക്കിയാലും അവരെല്ലാം അല്‍പ്പം കര്‍ക്കശക്കാരാണെന്ന് കാണാനാവും. എന്നാല്‍ സഞ്ജു സഹതാരങ്ങളോട് വളരെയധികം സൗഹൃദത്തോടെ പെരുമാറുന്ന നായകനാണ്. എല്ലാ താരങ്ങളേയും ഒരുപോലെ കൊണ്ടുപോകാന്‍ സഞ്ജുവിനാവും. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഡ്രസിങ് റൂം അന്തരീക്ഷം വളരെ സൗഹാര്‍ദ്രപരമാണ്. ഇതിന്റെ പ്രധാന കാരണം സഞ്ജു സാംസണാണെന്ന് നിസംശയം പറയാം.

യുവതാരങ്ങളെയടക്കം വളരെയധികം ചേര്‍ത്ത് നിര്‍ത്തുന്ന നായകനാണ് സഞ്ജു. എല്ലാവരേയും മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ സഞ്ജു സാംസണ് കഴിവുണ്ട്. കളത്തിനകത്തും താരങ്ങള്‍ക്ക് അധികം സമ്മര്‍ദ്ദം നല്‍കാന്‍ ആഗ്രഹിക്കാത്ത നായകനാണ് സഞ്ജു. ഇതെല്ലാം താരങ്ങള്‍ക്ക് സഞ്ജുവിന് കീഴില്‍ കളിക്കാന്‍ താല്‍പര്യം സൃഷ്ടിക്കുന്നതാണ്. യുസ്‌വേന്ദ്ര ചഹാലും ആര്‍ അശ്വിനുമെല്ലാം സഞ്ജുവിനെ മികച്ച നായകനായാണ് വിശേഷിപ്പിക്കുന്നത്. അതിനുള്ള കാരണം സഞ്ജുവിന്റെ സൗഹൃദമായ ഇടപെടലാണെന്ന് തന്നെ പറയാം.

സഞ്ജു സാംസണിന്റെ ശൈലി

സഞ്ജു സാംസണ്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ്. കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് ശൈലിയാണ് സഞ്ജുവിന്റേത്. സഞ്ജുവിന്റെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയെ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് കഴിവുണ്ട്. സഞ്ജുവിനൊപ്പം രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സിലേക്ക് ചേരുന്നതോടെ ടീമിന്റെ നിലവാരം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. സഞ്ജു, ദ്രാവിഡ് കൂട്ടുകെട്ടിനൊപ്പം കളിക്കാന്‍ നിലവിലെ ഒട്ടുമിക്ക താരങ്ങളും ആഗ്രഹിക്കുന്നുണ്ടാവും.

Story first published: Thursday, November 21, 2024, 15:49 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+