Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആദ്യം എന്നോട് ചോദിക്കൂ, മാക്‌സ്‌വെല്ലിനോട് കയര്‍ത്ത് ശ്രേയസ്! ഡിആര്‍എസില്‍ വിവാദം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിന്റെ ജയം നേടിയെടുത്തിരിക്കുകയാണ്. ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ പഞ്ചാബ് കിങ്‌സിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നുവെന്ന് പറയാം.

പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി കസറിയെങ്കിലും ക്യാപ്റ്റനായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. വിക്കറ്റ് നേടിയെടുക്കാനും ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാനും പഞ്ചാബിന്റെ ആര്‍ക്കും സാധിച്ചില്ലെന്ന് തന്നെ പറയാം. ലഭിച്ച ക്യാച്ച് അവസരങ്ങള്‍ പാഴാക്കിയതും പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. എന്നാല്‍ മത്സരത്തിനിടെ നായകന്‍ ശ്രേയസിന്റെ വില കളയുന്ന ഒരു സംഭവമുണ്ടായി.

ക്യാപ്റ്റനായ ശ്രേയസിന്റെ അനുവാദമില്ലാതെ ഗ്ലെന്‍ മാക്‌സ് വെല്‍ റിവ്യൂ ചെയ്തതാണ് സംഭവം. ട്രാവിസ് ഹെഡിന്റെ ക്യാച്ചിനായുള്ള റിവ്യൂവാണ് ശ്രേയലിനെ ചൊടിപ്പിച്ചത്. മാക്‌സ് വെല്ലിനോട് ശ്രേയസ് ദേഷ്യപ്പെടുന്ന സാഹചര്യവും കാണാനിടയായി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഞാനാണ് ക്യാപ്റ്റന്‍, എന്നോട് ചോദിക്കൂ

പഞ്ചാബ് കിങ്‌സ് എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ പന്തില്‍ ലെഗ് സൈഡിലെത്തിയ പന്ത് ട്രാവിസ് ഹെഡിന്റെ ബാറ്റിന് തൊട്ടടുത്തുകൂടി വിക്കറ്റ് കീപ്പറുടെ കൈയിലേക്ക്. മാക്‌സ് വെല്ലും വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിംറാന്‍ സിങ്ങും വിക്കറ്റിനായി അപ്പീല്‍ ചെയ്തു. വിക്കറ്റെന്നുറപ്പിച്ച് മാക്‌സ് വെല്‍ ഉടന്‍ തന്നെ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മാക്‌സ് വെല്‍ റിവ്യു ആവശ്യപ്പെട്ടതോടെ അംപയര്‍ റിവ്യൂ എടുക്കുകയും ചെയ്തു. ക്യാപ്റ്റനായ ശ്രേയസ് അയ്യരോട് ചോദിക്കാതെയാണ് അംപയര്‍ റിവ്യൂ അനുവദിച്ചത്.

ഇത് ശ്രേയസ് അയ്യരെ ചൊടിപ്പിച്ചു. നായകന്‍ ഞാനാണെന്ന് കൈകൊണ്ട് കാട്ടിയ ശ്രേയസ് എന്നോട് ചോദിക്കാത്തത് എന്താണെന്നും നിരാശയോടെ ചോദിക്കുന്നതാണ് കണ്ടത്. ഇതിന് പിന്നാലെ നിരാശയോടെ ശ്രേയസ് തിരിച്ചുപോകുന്നതും കണ്ടു. ഗ്ലെന്‍ മാക്‌സ് വെല്‍ ശ്രേയസ് അയ്യരോട് ചോദിക്കാതെ റിവ്യൂ എടുത്തത് ശരിയായ രീതിയല്ല. അംപയര്‍ക്ക് സംഭവിച്ച പിഴവാണിതെന്ന് പറയാം. ക്യാപ്റ്റന്‍ ആവശ്യപ്പെടാതെ റിവ്യൂ അനുവദിച്ചത് അംപയര്‍ക്ക് സംഭവിച്ച പിഴവാണ്. എന്തായാലും ഇത് ശ്രേയസിനെ വളരെയധികം നിരാശനാക്കി.

ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനം ഗംഭീരം

പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ സീസണിലെ ബാറ്റിങ് പ്രകടനം ഗംഭീരമാണെന്ന് പറയാം. ഇന്ത്യക്ക് ടി20യില്‍ വേണ്ടാത്ത ശ്രേയസ് അയ്യര്‍ കടന്നാക്രമിച്ച് കളിക്കുന്നതാണ് ഈ സീസണില്‍ കാണാനാവുന്നത്. ഹൈദരാബാദിനെതിരേയും ശ്രേയസ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 36 പന്തില്‍ 82 റണ്‍സാണ് ശ്രേയസ് നേടിയത്. ആറ് വീതം സിക്‌സും ഫോറുമാണ് ശ്രേയസ് നേടിയത്. പഞ്ചാബിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രേയസിനാവുന്നുണ്ട്.

glenn maxwell

ഹൈദരാബാദിനോട് പഞ്ചാബ് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ നേടാന്‍ സാധിക്കാത്തത് പഞ്ചാബിനെ ചതിച്ചുവെന്ന് പറയാം. യഷ് ഠാക്കൂര്‍ അഭിഷേക് ശര്‍മയെ തുടക്കത്തിലേ പുറത്താക്കിയിരുന്നു. എന്നാല്‍ ഈ പന്ത് നോബോള്‍ ആയി മാറിയത് തിരിച്ചടിയായി. യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് ലഭിച്ചിരുന്നു. എന്നാല്‍ ഇതും കൈയിലൊതുക്കാന്‍ സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ പഞ്ചാബിന്റെ തോല്‍വിയില്‍ ശ്രേയസ് അയ്യരുടെ പിഴവ് പറയാനാവില്ലെന്ന് തന്നെ പറയാം.

കളി ജയിക്കേണ്ടതായിരുന്നുവെന്ന് ശ്രേയസ്

ഹൈദരാബാദിനെതിരേ പഞ്ചാബ് ജയിക്കേണ്ടതായിരുന്നുവെന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞത്. 245 എന്നത് ജയിക്കേണ്ട സ്‌കോറായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ തോല്‍വിക്ക് കാരണം ക്യാച്ചുകള്‍ കൈവിട്ടതാണെന്നാണ് ശ്രേയസ് പറയുന്നത്. അഭിഷേക് ശര്‍മയുടെ പ്രകടനം അപ്രതീക്ഷിതമായിരുന്നു. ഇത്തരത്തില്‍ പ്രകടനം നടത്തുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ശ്രേയസ് പറയുന്നത്. എന്തായാലും ശ്രേയസിനും പഞ്ചാബിനും വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിതെന്ന് പറയാം.

Story first published: Sunday, April 13, 2025, 10:44 [IST]
Other articles published on Apr 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+