Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിഘ്‌നേഷിനോട് നീതി കാട്ടിയില്ലേ, എന്തുകൊണ്ട് മുംബൈ തഴഞ്ഞു? കാരണം ഇതാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 45ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 215 റണ്‍സെന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ റിയാന്‍ റിക്കില്‍ട്ടണിന്റേയും (58) സൂര്യകുമാര്‍ യാദവിന്റേയും (54) വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ലഖ്‌നൗവിന്റെ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം കാട്ടുന്ന ബാറ്റിങ്ങാണ് മുംബൈ കാഴ്ചവെച്ചത്.

മറുപടി ബൗളിങ്ങിന് ഇറങ്ങിയ മുംബൈ സ്പിന്‍ നിരയിലേക്ക് വിഘ്‌നേഷ് പുത്തൂരിനെ പരിഗണിച്ചില്ല. ചൈനാമാന്‍ ഇടം കൈയന്‍ സ്പിന്നറെ തഴഞ്ഞപ്പോള്‍ സീനിയര്‍ താരം കരണ്‍ ശര്‍മയാണ് സ്പിന്‍ നിരയില്‍ ടീമില്‍ ഇടം നേടിയത്. ഇംപാക്ട് പ്ലയറാക്കി ജസ്പ്രീത് ബുംറയെയാണ് മുംബൈ പരിഗണിച്ചത്. കരണ്‍ ശര്‍മ പരിക്കേറ്റ് പുറത്തായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ തിരിച്ചുവരാന്‍ അവസരം ലഭിക്കുകയായിരുന്നു. ഇതോടെ കേരള സ്പിന്നര്‍ വീണ്ടും തഴയപ്പെട്ടു.

മുംബൈയിലെ പിച്ചില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള സ്പിന്നറാണ് വിഘ്‌നേഷ്. എന്നാല്‍ വേണ്ടവിധം ഉപയോഗിക്കാന്‍ മുംബൈ തയ്യാറാവുന്നില്ല. നേരിടാന്‍ പ്രയാസമുള്ള ബൗളറെന്ന് പ്രമുഖ താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടും വിഘ്‌നേഷിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷിനെ തഴയുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

കേരള താരത്തിന് പിന്തുണ ലഭിക്കുന്നില്ല

അരങ്ങേറ്റ മത്സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റാണ് വിഘ്‌നേഷ് നേടിയത്. ധോണിയടക്കം വിഘ്‌നേഷിന്റെ ബൗളിങ്ങിനെ പ്രശംസിച്ചിരുന്നു. എന്നിട്ടും വേണ്ടവിധം സ്പിന്നറെ ഉപയോഗിക്കാന്‍ മുംബൈ തയ്യാറാവുന്നില്ല. കളിപ്പിക്കുന്ന മത്സരത്തില്‍ ഒരോവര്‍ മാത്രം എറിയിച്ച് താരത്തെ മുംബൈ തഴയുകയാണ്. ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. രോഹിത് ശര്‍മയായിരുന്നെങ്കില്‍ യുവ സ്പിന്നര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറെന്നത് എളുപ്പത്തില്‍ ലഭിക്കുന്ന താരമല്ല. ടീമിന് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ് വിഘ്‌നേഷ്. പക്ഷെ അവസരങ്ങള്‍ ലഭിച്ച് മികവ് തെളിയിക്കാന്‍ വിഘ്‌നേഷിന് കൂടുതല്‍ അവസരം ആവശ്യമാണ്. എന്നാല്‍ ഹാര്‍ദിക് താല്‍പര്യം കാട്ടുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ വിഘ്‌നേഷിന് സാധിക്കും. എന്നാല്‍ പിന്തുണക്കാന്‍ ഹാര്‍ദിക് തയ്യാറാവുന്നില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

vignesh puthur

വിഘ്‌നേഷിനെ എന്തുകൊണ്ട് തഴഞ്ഞു?

ഇംപാക്ട് പ്ലയറാക്കി പോലും വിഘ്‌നേഷിനെ മുംബൈ പരിഗണിച്ചില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. മുംബൈയിലെ പിച്ചില്‍ ആദ്യം പന്തെറിഞ്ഞ ലഖ്‌നൗവിന്റെ സ്പിന്നര്‍മാര്‍ നന്നായി തല്ലുകൊണ്ടിരുന്നു. അതുകൊണ്ടാവാം മുംബൈ വിഘ്‌നേഷിനെ തഴഞ്ഞത്. ഇത്തരം സാഹചര്യത്തില്‍ വിഘ്‌നേഷിനെക്കാള്‍ മികവ് കാട്ടാന്‍ സീനിയര്‍ താരം കരണ്‍ ശര്‍മക്ക് സാധിക്കുമെന്നാണ് മുംബൈ കണക്കുകൂട്ടിയത്. ഇതാണ് വിഘ്‌നേഷിന് സീറ്റ് നഷ്ടമാവാന്‍ കാരണം.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി കിടിലന്‍

വമ്പന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് ചെയ്ത ലഖ്‌നൗ മുംബൈ ബൗളര്‍മാരെ തുടക്കത്തിലേ വിറപ്പിച്ചു. ആദ്യ ആറ് ഓവറില്‍ 60 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ ലഖ്‌നൗവിനായി. ഇതിന് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ പദ്ധതി ലഖ്‌നൗവിനെ സഹായിച്ചു. ജസ്പ്രീത് ബുംറക്ക് പവര്‍പ്ലേയില്‍ രണ്ടോവര്‍ നല്‍കിയത് മികച്ച തീരുമാനമായിരുന്നു. എന്നാല്‍ ദീപക് ചഹാറിന് പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ നല്‍കിയത് ലഖ്‌നൗ നന്നായി മുതലാക്കി. ദീപക്കിന്റെ മൂന്ന് ഓവറില്‍ 38 റണ്‍സാണ് ലഖ്‌നൗ നേടിയത്. ട്രന്റ് ബോള്‍ട്ടിന് ഒരോവര്‍ മാത്രമാണ് പവര്‍പ്ലേയില്‍ ഹാര്‍ദിക് നല്‍കിയത്.

എന്നാല്‍ പവര്‍പ്ലേയ്ക്ക് പിന്നാലെ ഹാര്‍ദിക് നടത്തിയ നീക്കം ഫലം കണ്ടു. വില്‍ ജാക്‌സിന് ഏഴാം ഓവര്‍ നല്‍കിയപ്പോള്‍ ആദ്യ പന്തില്‍ത്തനെ താരം വിക്കറ്റ് നേടി. 15 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത നിക്കോളാസ് പുരാന്റെ വിക്കറ്റാണ് ജാക്‌സന്‍ നേടിയത്. നായകന്‍ റിഷഭ് പന്തിനേയും ഇതേ ഓവറില്‍ വില്‍ ജാക്‌സ് പുറത്താക്കി. രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് റിഷഭിന് നേടാനായത്.

Story first published: Sunday, April 27, 2025, 18:33 [IST]
Other articles published on Apr 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+